NEWS

പാദരക്ഷകൾ ഉപേക്ഷിച്ചാൽ ആയുസ് വർദ്ധിക്കും; അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

വീടിനുള്ളിൽ ഒരു ചെരിപ്പ്, പുറത്തു പോകുമ്പോൾ മറ്റൊരു ചെരിപ്പ്, കളിക്കാൻ പോകുമ്പോൾ ഒരു ചെരിപ്പ്, നടക്കാനൊരു ചെരിപ്പ്. സംഗതിയൊക്കെ കൊള്ളാം. പൊടിയിലും മറ്റ് അഴുക്കിൽ നിന്നും പാദങ്ങളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.എന്നു കരുതി, കാൽപാദങ്ങൾ മുഴുവൻ സമയവും ചെരിപ്പിനുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് അത്ര നല്ല ശീലമല്ല.ദിവസത്തിൽ കുറച്ച സമയമെങ്കിലും ചെരിപ്പില്ലാതെ നടന്നു നോക്കൂ.ശീലമായാൽ അതിന്റെ ഗുണങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ്.
നാച്ചുറോപ്പതി പ്രകാരം, ചെരിപ്പിന്റെ സഹായമില്ലാതെ മണ്ണിലൂടെയും ചരലിലൂടെയുമൊക്കെ നടക്കുന്നത് ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ആരോഗ്യത്തോടെ സൂക്ഷിക്കും.ഭൂമിയുമായുള്ള കാലുകളുടെ നേരിട്ടുള്ള സമ്പർക്കം ശരീരത്തിനാവശ്യമായ ആന്റി-ഓക്സിഡന്റുകൾ ഉത്പാദിപ്പിക്കുന്നതോടൊപ്പം മനുഷ്യശരീരത്തിലെ നാഡീവ്യൂഹങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യും.
ചെരിപ്പില്ലാതെയുള്ള നടത്തം ശീലിക്കുന്നത് ശരീരത്തിലെ അക്യൂപങ്‌ചർ ബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നുവെന്നാണ് മെഡിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നത്.ഇതുമൂലം ശരീരത്തിലെ രക്തയോട്ടം സുഗമമാകുകയും ഒരു പരിധി വരെ പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ പൊതുവെ കാണാറുള്ള നാഡികൾക്കുണ്ടാകുന്ന വേദനകൾക്കു പരിഹാരമായി ചെരിപ്പില്ലാ നടത്തം ഡോക്ടർമാർ നിര്ദേശിക്കാറുണ്ട്.

ശരീരത്തിലെ വിവിധ നാഡികൾക്ക് കാൽപാദവുമായി തുടർച്ചയായ സമ്പർക്കമുണ്ട്. ഒന്ന് പുറത്തു പോയി വന്നാൽ ആ ദിവസം മുഴുവൻ ക്ഷീണിച്ചിരിക്കുന്നവരാണ് നമ്മളിലധികവും.എന്നാൽ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കുന്നവരെ കണ്ടിട്ടില്ലേ? തെല്ലസൂയയോടെയല്ലാതെ അവരെ കാണാനാകില്ല.ഒരല്പം മനസ്സ് വെച്ചാൽ ഏവർക്കും ഇതൊക്കെ സാധ്യമാകുന്നതേയുള്ളൂ.

തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും ആരോഗ്യകരമായ ഹൃദയത്തിനും എന്തിനേറെ പറയുന്നു,ബലവത്തായ ശരീരത്തിന് പോലും ചെരിപ്പില്ലാ നടത്തം ശീലിച്ചാൽ മതിയാകും.രോഗങ്ങളെ പടിക്കു പുറത്തു നിർത്താം.ചെരിപ്പില്ലാതെ നടക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ ഇവയൊക്കെയാണ്:

1. ഉറക്കമില്ലായ്മയ്ക്കു പരിഹാരം


പച്ചപ്പുല്ലിന് മീതെ ചെരിപ്പില്ലാതെയുള്ള നടത്തം ശീലമാക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ
 
2. നാഡീവ്യൂഹത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു

മനുഷ്യശരീരത്തിലെ നാഡികളിൽ പലതും കാൽപാദവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചെരിപ്പില്ലാതെ നടക്കുമ്പോൾ ഇവ കൂടുതൽ പ്രവർത്തനക്ഷമാകുന്നു.  വെരിക്കോസ് വെയിൻ പോലുള്ള അസുഖങ്ങൾക്ക് കാൽപാദങ്ങൾ ഭൂമിയിൽ നേരിട്ടുറപ്പിച്ച് നടക്കുന്നത് ഗുണം ചെയ്യുമെന്ന് മെഡിക്കൽ പഠനങ്ങൾ തെളിയിക്കുന്നു.

 
3. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു

മുമ്പ് സൂചിപ്പിച്ചതു പോലെ, രാവിലെകളിൽ ചെരിപ്പില്ലാതെയുള്ള നടത്തം ശീലിക്കുന്നത്, കാലിനടിയിലെ പ്രഷർ പോയിന്റുകളെ ഉത്തേജിപ്പിക്കുകയും കാഴ്ചശക്തിയുൾപ്പടെ ഞരമ്പുകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ വിവിധ ഡോക്ടർമാർ ചെരിപ്പില്ലാ നടത്തം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

 
4. പ്രവർത്തനക്ഷമമായ തലച്ചോറിനും ഹൃദയത്തിനും

നഗ്നപാദരായി റോഡിലൂടെയോ, മണലിലൂടെയോ ചരലിന്റെ മുകളിലൂടെയോ ഒക്കെ നടക്കുന്നത്പ്ര കാലിനടിയിലുള്ള പ്രഷർ പോയിന്റുകളെ ഉദ്ദീപിപ്പിക്കുന്നതിനാൽ ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമാകുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

 
5. ആർത്തവസംബന്ധമായ ക്രമക്കേടുകൾക്ക്

സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവസംബന്ധമായ അസന്തുലിതാവസ്ഥകൾ പരിഹരിക്കാനും മാനസിക-ശാരീരിക വ്യതിയാനങ്ങളും, ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥ, തലവേദന, വയറുവേദന, മലബന്ധം തുടങ്ങിയവ മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ലഘൂകരിക്കാൻ ചെരിപ്പില്ലാതെയുള്ള നടത്തം സഹായിക്കുന്നു.

 
6. ശരീരത്തിലുണ്ടാകുന്ന വേദനകൾക്ക്

മണ്ണിലടങ്ങിയിരിക്കുന്ന ഇലക്ട്രോണുകൾക്ക് മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധ വ്യവസ്ഥയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ചെരിപ്പിന്റെ ഉപയോഗമില്ലാത്ത മണ്ണിലൂടെ നടക്കുമ്പോൾ കാലിനടിയിലെ കോശങ്ങൾ ഈ ഇലട്രോണുകൾ വലിച്ചെടുക്കുന്നു. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കുകയും തന്മൂലം പേശികൾക്കുണ്ടാകുന്ന വലിവും വേദനയും കുറക്കുകയും ചെയ്യുന്നു.

 
7. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

ചെരിപ്പില്ലാതെയുള്ള നടത്തം മനസികപിരിമുറുക്കം കുറക്കാൻ വളരെയധികം സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.നടത്തം കാൽപാദങ്ങളിലെ നാഡികളെ ഉത്തേജിപ്പിക്കുന്നതു മൂലം മനസ്സിന്റെ ആയാസങ്ങൾ കുറയുമെന്നതിനാൽ രക്തസമ്മർദ്ദവും കൂടാതെ സഹായിക്കും

 
8. ഉന്മേഷവും ചുറുചുറുക്കും വർദ്ധിപ്പിക്കാൻ

തുടക്കത്തിൽ ചെരിപ്പില്ലാതെയുള്ള നടത്തം ചില അസ്വസ്ഥതകളുണ്ടാക്കാനിടയുണ്ട്. ഇങ്ങനെ മണ്ണിലൂടെയും മറ്റ് പരുക്കൻ പ്രതലങ്ങളിലൂടെയുമൊക്കെയുള്ള നടത്തം ഉണ്ടാക്കുന്ന അസ്വസ്ഥതകളും വേദനകളും ക്രമേണ ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. പേശികളുടെ ബലക്കുറവ് പരിഹരിക്കപ്പെടുന്നതോടെ ശരീരവും കാലുകളും കൂടുതൽ ശക്തമാകുന്നു. ചെരിപ്പില്ലാതെ നടത്തം ശീലിക്കുന്നവർ കൂടുതൽ ഉന്മേഷവാന്മാരും ഊർജ്ജസ്വലരുമായി കാണപ്പെടുന്നതിന്റെ കാരണം ഇതാണ്.

Back to top button
error: