NEWS

കോട്ടയത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: മണര്‍കാട് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സ്ത്രീധനത്തെച്ചൊല്ലി മണർകാട് ബിനുവിന്റെ ഭാര്യ അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിന്ന് മാനസിക, ശാരീരിക പീഡനം നേരിട്ടെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3ാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: