Month: June 2022

  • Kerala

    വനാതിർത്തിയിലെ ജനതാൽപര്യം സംരക്ഷിക്കും, പരിസ്ഥിതി ലോലമേഖല വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിൽ ഇളവ് തേടും; മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖല നിർബന്ധമെന്ന സുപ്രീംകോടതി ഉത്തരവിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവാസ മേഖലയിൽ ഇളവനുവദിക്കാൻ അനുകൂല നിലപാടിനായി കേന്ദ്രസർക്കാരിനെ സമീപിക്കും. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് വനാതിർത്തി മേഖലയിലെ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും. അനുകൂല നിലപാടിനായി കേന്ദ്ര സർക്കാറിനെ സമീപിക്കും. നിയമപരമായ സാധ്യത വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതിയുടെ വനസംരക്ഷണ നിർദ്ദേശങ്ങളോട് യോജിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ വിഷയത്തിലെ തുടർനടപടി ചർച്ചചെയ്യാൻ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ അധ്യക്ഷത കണ്ണൂരിൽ ഉന്നതതലയോഗം ചേർന്നു. മുഖ്യമന്ത്രിയുമായും വനം വകുപ്പ്…

    Read More »
  • NEWS

    കഞ്ഞിയും കടുമാങ്ങയും; കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്നവിധം

    മഴക്കാലം പനിക്കാലമാണ്.പനിക്കിടയ്ക്കയുടെ ഗന്ധത്തിനുമപ്പുറം ജാലകത്തിനപ്പുറത്ത് പെയ്തു തോരാത്ത മഴയുടെ സംഗീതത്തിനു കാതോർത്ത് മൂടിപ്പുതച്ചുള്ള കിടപ്പിനിടയിൽ അമ്മ വന്ന് തട്ടിവിളിക്കും.മേശപ്പുറത്ത് ആവിപറക്കുന്ന പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും പിന്നെ ഒരൽപം കടുമാങ്ങയും.ഒരുപക്ഷെ മലയാളികൾക്ക് ഗൃഹാതുര സ്മരണ നൽകുന്ന ഒരേയൊരു രോഗം പനിയായിരിക്കും ! കടുമാങ്ങാ അച്ചാര്‍   മാങ്ങ ആവശ്യത്തിന്   നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍ പച്ചമുളക് – 2 വെളുത്തുള്ളി – 6 ഇഞ്ചി – ഒരു ചെറിയ കഷണം പിരിയന്‍ മുളക്‌പൊടി – ഒരു ടേബിള്‍ സ്പൂൺ മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ ഉലുവ – ഒരു നുള്ള് കായം – ഒരു നുള്ള് ഉപ്പ്  – ആവശ്യത്തിന് വിനാഗിരി  – ആവശ്യത്തിന് കറി വേപ്പില – രണ്ടു തണ്ട്   ഉണ്ടാക്കുന്ന വിധം മാങ്ങ ചെറുതായി മുറിച്ച് ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ വെക്കുക. ഉപ്പ് നന്നായി പിടിക്കുന്നതിന് വേണ്ടിയാണിത്. അടുത്ത ദിവസം പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക്…

    Read More »
  • NEWS

    പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റിൽ

    മലപ്പുറം: പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാം ആണ് അറസ്റ്റിലായത്. നിരവധി തവണ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.  57കാരനായ അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    പള്ളുരുത്തിയിൽ വീട്ടമ്മയെ കുത്തിക്കൊന്നു

    കൊച്ചി: പള്ളുരുത്തിയിൽ വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തിൽ ഭർത്താവിനും പരിക്കേറ്റു.പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ധർമനും കുത്തേറ്റിട്ടുണ്ട്.പള്ളുരുത്തി സ്വദേശി ജയനാണ് ദമ്പതിമാരെ ആക്രമിച്ചത്. പ്രതി പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജയൻ ദമ്പതിമാരെ വീട്ടിൽക്കയറി ആക്രമിച്ചത്.കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ധർമൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ജയൻ പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ധർമന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ൽ മധു കൊലപ്പെടുത്തിയിരുന്നു.ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

    Read More »
  • Crime

    മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദേവ് രഞ്ജന്‍ വധക്കേസ്: സിബിഐ കോടതിയില്‍ ‘മരിച്ചതായി’ ബോധിപ്പിച്ച സ്ത്രീ ജീവനോടെ ഹാജരായി! കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്ക്

    ബിഹാർ: സിബിഐ ‘മരണപ്പെട്ടു’ എന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതിസമക്ഷം ജീവനോടെ ഹാജരായി. മാധ്യമ പ്രവർത്തകൻ രാജ്‌ദേവ് രഞ്ജൻ വധിക്കപ്പെട്ട കേസിലെ സാക്ഷി, ബദാമി ദേവിയാണ് ഇന്നലെ കോടതിയിലെത്തിയത്. താൻ മരിച്ചിട്ടില്ല എന്നും, അങ്ങനെ സ്ഥാപിക്കാനുള്ള സിബിഐയുടെ ശ്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അവർ മൊഴി നൽകി. കഴിഞ്ഞ മെയ് 24 -നാണ് സിബിഐ ഇവർ മരിച്ചു എന്ന് കോടതിയെ അറിയിച്ചത്. എന്നാൽ വോട്ടർ ഐഡി കാർഡും പാൻ കാർഡും അടക്കം സാക്ഷി കോടതിയിലെത്തിയതോടെ കേസ് നിർണായകമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ”ഹുസൂർ, ഞാൻ മരിച്ചിട്ടില്ല. സിബിഐ ആണ് ഞാൻ മരിച്ചതായി പറഞ്ഞത്. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഗൂഢാലോചനയുടെ ഭാഗമാണ്”, ബദാമി ദേവി കോടതിയിൽ പറഞ്ഞു. കേസിലെ ഏറ്റവും നിർണായക സാക്ഷിയാണ് ബദാമി ദേവി. ഈ സാക്ഷിയാണ് കഴിഞ്ഞ മെയിൽ മരിച്ചുവെന്ന് കാട്ടി സിബിഐ റിപ്പോർട്ട് നൽകിയത്. ”ഇത് സിബിഐയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ്. ഇങ്ങനെയാണ്…

    Read More »
  • Health

    കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

    യാത്രകള്‍ ഇഷ്‍ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യാത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‍നങ്ങള്‍ അലട്ടുന്നത്.  പലതരം മോഷന്‍ സിക്‌നസുകളില്‍ ഒന്നാണ്‌ കാര്‍ സിക്‌നസ്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിന് പ്രധാനകാരണം. കാറില്‍ ഇരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന്‌ സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത്‌ എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും. അതിനാല്‍ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്‌പരവിരുദ്ധമാവുകയും ഏതോ ഒന്ന്‌ ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. തുടര്‍ന്ന്‌ വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍. പുറം കാഴ്‌ചകള്‍ നോക്കിയിരിക്കുക കാറിന്‍റെ മുന്‍ ജാലകത്തിലൂടെ കാഴ്‌ചകള്‍ കടന്നു പോകുന്നത്‌ നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന…

    Read More »
  • LIFE

    ”വിവാഹശേഷമുള്ള ജീവിതം എങ്ങനെ?”, വിക്കി കൗശലിന്റെ മനോഹരമായ മറുപടി

    അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാര്‍ഡ് ഷോയില്‍ വിക്കി കൗശല്‍ തനിച്ചായിരുന്നു എത്തിയത്. ഭാര്യ കത്രീന കൈഫിനെ തനിക്ക് മിസ് ചെയ്യുന്നുന്ന് വിക്കി കൗശല്‍ പറയുന്നു. വിവാഹശേഷമുള്ള ജീവിതം എങ്ങനെ എന്ന് ഷോയില്‍ ചോദിച്ചപ്പോള്‍ വിക്കി കൗശലിന്റെ മറുപടി മനോഹരമായിരുന്നു . സമാധാനപൂര്‍ണമായി മികച്ച ഒരു ജീവിതം നയിക്കുന്നുവെന്നായിരുന്നു വിക്കി കൗശലിന്റെ മറുപടി. അവരെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. അടുത്ത വര്‍ഷം ഐഐഎഫ്എയ്‍ക്ക് ഒരുമിച്ച് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വിക്കി കൗശല്‍ പറഞ്ഞു. വിക്കി കൗശലാണ് ഐഐഎഫ്എയില്‍ ഇത്തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ‘സര്‍ദാര്‍ ഉദ്ധം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൗശല്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം എത്തിയ. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിച്ചത്.…

    Read More »
  • India

    രാജ്യസഭാ തെരഞ്ഞെടുപ്പ്: തര്‍ക്കം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ അയച്ച് ഹൈക്കമാൻഡ്

    ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിസന്ധിയുള്ള സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി. മഹാരാഷ്ട്രയിൽ മല്ലികാർജ്ജുൻ ഖാർഗെയേയും രാജസ്ഥാനിലേക്ക് പവൻകുമാർ ബൻസാൽ, ടി എസ് സിംഗ് ദേവ് എന്നിവരേയും ഹരിയാനയിലേക്ക് ഭൂപേഷ് ബാഗേൽ, രാജീവ് ശുക്ള എന്നിവരേയുമാണ് നിരീക്ഷകരായി അയച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിൽ ഇടഞ്ഞു നിൽക്കുന്ന സംസ്ഥാന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ ഇടപെടൽ. അതേസമയം പഞ്ചാബിൽ കോണ്‍ഗ്രസ് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കി. അമരീന്ദര്‍സിംഗ്, സുനില്‍ ജാക്കര്‍, നാല് മുന്‍ മന്ത്രിമാര്‍, ഒരു എംഎല്‍എ, ഇതിനോടകം കോണ്‍ഗ്രസ് വിട്ട പഞ്ചാബിലെ നേതാക്കളുടെ പട്ടിക നീളുകയാണ്. അസംതൃപ്തരായി ഒരു ഡസനിലേറെ നേതാക്കള്‍ പാളയം വിടുന്നുവെന്ന സൂചന കിട്ടിയതോടെയാണ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കറിനെ തുറുപ്പ് ചീട്ടാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. സുനില്‍ ജാക്കര്‍ എത്തിയതോടെ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള നേതാക്കളെ ഒന്നൊന്നായി ബിജെപിയിലെത്തിക്കാനാകുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. സുനില്‍ ജാക്കറിന്‍റെ വീട്ടിലെ അത്താഴ വിരുന്നില്‍ ഇന്നലെ പങ്കെടുത്ത…

    Read More »
  • NEWS

    അത്യാധുനിക ആയുധങ്ങളുമായി മാഫിയകളുടെ അഴിഞ്ഞാട്ടം; തോക്കുപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മെക്‌സിക്കോ

    കുറ്റകൃത്യങ്ങളുടെയൊരു കേന്ദ്രമാണ് മെക്സികോ എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ഒരു വർഷം നടക്കുന്നത് മുപ്പതിനായിരത്തിലേറെ കൊലപാതകങ്ങൾ. കാണാതാകുന്നത് ആയിരക്കണക്കിന് പേരെ. രാജ്യത്തെ അഞ്ചിലൊന്ന് പേരും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകളാണെന്നാണ് കണക്ക്. മയക്കുമരുന്ന് മാഫിയ ശക്തമായ രാജ്യം. അത്യാധുനിക ആയുധങ്ങളുമായി കളം നിറയുകയാണ് മാഫിയ. പരസ്പരമുള്ള ഏറ്റുമുട്ടലും വെടിവയ്പ്പും എല്ലാം പതിവ്. അമേരിക്കയിലെ ചില ആയുധ നിർമാണ കമ്പനികൾ മാഫിയ സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിക്കുന്നുവെന്ന് മെക്സികോ ആരോപിക്കുന്നു. 5,97,000 തോക്കുകൾ വർഷം തോറും ഇത്തരത്തിൽ കടത്തുന്നുണ്ടെന്നാണ് മെക്സികോ പറയുന്നത്. അമേരിക്കയിലെ തോക്ക് നിർമാണ കമ്പനികൾക്കെതിരെ നിയമയുദ്ധത്തിലാണിപ്പോൾ മെക്സികോ. 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് അമേരിക്കയിലെ ഫെഡറൽ ജില്ലാ കോടതിയിലെ കേസ്. അനധികൃതമായി കടത്തിയ ആയുധങ്ങൾ രാജ്യത്ത് രക്തച്ചൊരിച്ചിലിന് കാരണമായെന്നാണ് പരാതി. എന്നാൽ നിയമപരമായി വിറ്റഴിക്കുന്ന തോക്കുകൾ പല കൈ മറിഞ്ഞാണ് ക്രിമിനലുകളുടെ കയ്യിലെത്തുന്നതെന്നും അതിൽ ഉത്തരവാദിത്തം ഇല്ലെന്നും ആണ് തോക്ക് നിർമാണ കന്പനികളുടെ വാദം. മാത്രമല്ല, അമേരിക്കൻ നിയമമനുസരിച്ച്, വിൽക്കുന്ന ആയുധങ്ങൾ ആരെങ്കിലും…

    Read More »
  • India

    തമിഴ്നാട്ടിലെ കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

    കടലൂര്‍: തമിഴ്നാട് കടലൂർ ജില്ലയിലെ കെടിലം പുഴയിൽ കുളിക്കാനിറങ്ങിയ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു. കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയം ഭാഗത്താണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക് സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്.മൃതദേഹങ്ങൾ കടലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുപ്പത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളും പെൺകുട്ടികളും ചേർന്ന് കെടിലം പുഴയിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. എന്നാൽ നദിയിലെ നീരൊഴുക്ക് പൊടുന്നനെ വര്‍ധിച്ചതോടെ നീന്താനോ പൊങ്ങിക്കിടക്കാനോ സാധിക്കാതെ പുഴയിലുള്ളവര്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവസമയം ഇതിലെ കടന്നു പോയവര്‍ സ്ത്രീകളുടെ നിലവിളി കേട്ട് എത്തി മുങ്ങിപ്പോയവരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും എല്ലാവരും അതിനോടകം മരണപ്പെട്ടിരുന്നു. എ മോനിഷ (16), ആർ പ്രിയദർശിനി (15), സഹോദരി ആർ ദിവ്യദർശിനി (10), എം നവിത (18), കെ പ്രിയ (18), എസ് സങ്കവി (16), എം സുമുത (18) എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രിയദർശിനിയും ദിവ്യദർശിനിയും ആയങ്കുറിഞ്ഞിപ്പാടി ഗ്രാമത്തിൽ…

    Read More »
Back to top button
error: