NEWS

കഞ്ഞിയും കടുമാങ്ങയും; കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്നവിധം

ഴക്കാലം പനിക്കാലമാണ്.പനിക്കിടയ്ക്കയുടെ ഗന്ധത്തിനുമപ്പുറം ജാലകത്തിനപ്പുറത്ത് പെയ്തു തോരാത്ത മഴയുടെ സംഗീതത്തിനു കാതോർത്ത് മൂടിപ്പുതച്ചുള്ള കിടപ്പിനിടയിൽ അമ്മ വന്ന് തട്ടിവിളിക്കും.മേശപ്പുറത്ത് ആവിപറക്കുന്ന പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും പിന്നെ ഒരൽപം കടുമാങ്ങയും.ഒരുപക്ഷെ മലയാളികൾക്ക് ഗൃഹാതുര സ്മരണ നൽകുന്ന ഒരേയൊരു രോഗം പനിയായിരിക്കും !

കടുമാങ്ങാ അച്ചാര്‍

 
മാങ്ങ ആവശ്യത്തിന്

 

നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍

പച്ചമുളക് – 2

വെളുത്തുള്ളി – 6

ഇഞ്ചി – ഒരു ചെറിയ കഷണം

പിരിയന്‍ മുളക്‌പൊടി – ഒരു ടേബിള്‍ സ്പൂൺ

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

ഉലുവ – ഒരു നുള്ള്

കായം – ഒരു നുള്ള്

ഉപ്പ്  – ആവശ്യത്തിന്

വിനാഗിരി  – ആവശ്യത്തിന്

കറി വേപ്പില – രണ്ടു തണ്ട്

 

ഉണ്ടാക്കുന്ന വിധം

മാങ്ങ ചെറുതായി മുറിച്ച് ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ വെക്കുക. ഉപ്പ് നന്നായി പിടിക്കുന്നതിന് വേണ്ടിയാണിത്. അടുത്ത ദിവസം പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ വഴറ്റുക.

പിന്നീട് ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവ നന്നായി വഴറ്റിയാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി, കായം, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് മാങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. തീ കുറക്കാന്‍ മറക്കരുത്. പിന്നീട് അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് ആവശ്യത്തിന് വിനാഗിരി ചേര്‍ത്ത് ഇളക്കുക. അ്ച്ചാര്‍ തണുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റിവെക്കാം.

നല്ലെണ്ണ ചൂടാക്കി ഒഴിച്ചാല്‍ ഏറെ നാള്‍ അച്ചാര്‍ കേടാകാതെ സൂക്ഷിക്കാം.

 

കഞ്ഞി

നിക്കഞ്ഞി മാത്രമല്ല പഴങ്കഞ്ഞിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.രാത്രി ബാക്കി വരുന്ന ചോറില്‍ വെള്ളമൊഴിച്ച് വെച്ച് രാവിലെ ആ കഞ്ഞിയില്‍ മോരും കടുമാങ്ങായും കാന്താരിയുമൊക്കെ ഇട്ട് കളിപ്പാട്ടത്തില്‍ ലാലേട്ടന്‍ പറയുന്നത് പോലെ ഒരു ലാമ്പങ്ങ് ലാമ്പിയാല്‍ ഇപ്പോഴത്തെ ഏത് ഫാസ്റ്റ് ഫുഡും തോറ്റുപോകും, ശരിയല്ലേ?  രുചിയില്‍ മാത്രമല്ല ആരോഗ്യഗുണത്തിലും മുന്നിലാണ് ഈ പഴങ്കഞ്ഞി.

ഒരു ദിവസം ആരംഭിയ്ക്കുന്നത് പഴങ്കഞ്ഞി കുടിച്ചു കൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രയ്ക്കും ഊര്‍ജ്ജമാണ് പഴങ്കഞ്ഞി നമുക്ക് നല്‍കുന്നത്. ഇതിന് കാരണം എന്താണെന്ന് വെച്ചാൽ മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

മാത്രമല്ല ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്ടിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.ഇത് കൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്. ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

Back to top button
error: