NEWS

പള്ളുരുത്തിയിൽ വീട്ടമ്മയെ കുത്തിക്കൊന്നു

കൊച്ചി: പള്ളുരുത്തിയിൽ വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തിൽ ഭർത്താവിനും പരിക്കേറ്റു.പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ധർമനും കുത്തേറ്റിട്ടുണ്ട്.പള്ളുരുത്തി സ്വദേശി ജയനാണ് ദമ്പതിമാരെ ആക്രമിച്ചത്. പ്രതി പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജയൻ ദമ്പതിമാരെ വീട്ടിൽക്കയറി ആക്രമിച്ചത്.കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ധർമൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ജയൻ പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ധർമന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ൽ മധു കൊലപ്പെടുത്തിയിരുന്നു.ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Back to top button
error: