NEWS

ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു

കൊല്ലം: ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്.ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുട്ടി ആരും കാണാതെ കുടിക്കുകയായിരുന്നു.പിന്നീട് ഛർദ്ദിച്ച് കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: