KeralaNEWS

തൃക്കാക്കരയിലേത് യു.ഡി.എഫ് കൂട്ടായ്മയുടെ വിജയം; ക്യാപ്റ്റന്‍, ലീഡര്‍ വിളികളില്‍ വീഴില്ല; കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡര്‍ കെ. കരുണാകരന്‍ മാത്രം

തിരുവനന്തപുരം_തുർടച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂ. തൃക്കാക്കരയിലെ വിജയം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് വരും കാലത്തേക്കുള്ള പദ്ധതിയുമായി മുന്നോട്ട് പോകും.

കേരളത്തില്‍ കോണ്‍ഗ്രസിന് ഒരേയൊരു ലീഡറെയുള്ളൂ. അത് കെ. കരുണാകരനാണ്. അതിന് പകരം വയ്ക്കാനുള്ള ആളല്ല ഞാന്‍. ക്യാപ്റ്റന്‍, ലീഡര്‍ പോലുള്ള കെണികളില്‍ വീഴില്ല. കൂട്ടായ നേതൃമാണ് തൃക്കാക്കരയിലെ വിജയത്തിന് പിന്നില്‍. നഗരത്തില്‍ എന്റെ ചിത്രം വച്ചുള്ള ഫ്‌ളക് സുകള്‍ നീക്കംചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് തൃക്കാക്കരയിലെ വിജയം. എല്ലാവരെയും ഏകോപിപ്പിക്കുക എന്ന ചുമതല മാത്രമാണ് ഞാന്‍ നടത്തിയത്. ക്യാപ്ടന്‍ വിളിയും ലീഡര്‍ വിളിയുമൊന്നും കോണ്‍ഗ്രസിനെ നന്നാക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. അത് ഇനിയും സാധിക്കും.

പാര്‍ട്ടിയില്‍ കരുത്തുറ്റ രണ്ടാം നിര വളര്‍ന്ന് വരുകയാണ്. അത് ഭാവിയിലേക്കള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്. അവരെ പ്രോത്സാഹിപ്പിക്കും. അതിന് ഗ്രൂപ്പൊന്നുമില്ല. അക്കാര്യം കെ.പി.സി.സി അധ്യക്ഷനും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം നിര മാത്രമല്ല. മൂന്നാം നിരയെയും നാലാം നിരയെയും ശക്തിപ്പെടുത്തണം. ചെറുപ്പക്കാരെയും സ്ത്രീകളെയും മുന്നോട്ട് കൊണ്ടുവരണം. വനിതാ എം.പിക്ക് പിന്നാലെ നിയമസഭയിലേക്കും കോണ്‍ഗ്രസ് പ്രതിനിധിയായി ഒരു വനിത കൂടി എത്തിയിരിക്കുകയാണ്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കും.

Back to top button
error: