Month: June 2022
-
Kerala
‘സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ എല്‍.ഡി.എഫിലേക്ക് വരാം” ജോണി നെല്ലൂരിനെതിരേ ശബ്ദരേഖ…..
തിരുവനന്തപുരം: സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ എല്‍.ഡി.എഫിലേക്ക് വരാമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്‍െ്‌റ ശബ്ദരേഖ പുറത്ത്. യു.ഡി.എഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് പാര്‍ട്ടി മാറി എന്ന് പറയാന്‍ ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം, എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്്. പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബി.ജെ.പി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍, സ്‌പൈസസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനം ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ശബ്ദരേഖയില്‍ പറയുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ ഇഷ്ടമല്ലെന്നും ജോണി നെല്ലൂരിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നു. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണം ജോണി നെല്ലൂര്‍ നിഷേധിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയം യുഡിഎഫ് നേടിയതിന്റെ ജാള്യത മറക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത…
Read More » -
Crime
സ്വര്‍ണവ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച: മോഷ്ടിച്ച സ്വര്‍ണ്ണം ചാക്കില്‍ കെട്ടി ചിമ്മിനിയില്‍ ഒളിപ്പിച്ച നിലയില്‍
മലപ്പുറം: ഗുരുവായൂരിലെ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ 2.5 കിലോ സ്വര്‍ണ്ണവും 35 ലക്ഷം രൂപയും പ്രതി ധര്‍മ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. അടുക്കളയ്ക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വര്‍ണ്ണക്കട്ടി, സ്വര്‍ണ വ്യാപാരികള്‍ക്ക് വില്‍പന നടത്തിയതില്‍നിന്ന് കണ്ടെത്തിയ ഉരുക്കിയ ഒരു കിലോയോളം വരുന്ന സ്വര്‍ണ്ണക്കട്ടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് വാങ്ങിയ100 ഗ്രാം തങ്ക കട്ടി, 15 പവന്റെ താലിമാല, രണ്ട് നെക്ക്‌ലേസുകള്‍, മൂന്ന് കമ്മല്‍, ഒരു കൈ ചെയിന്‍, ഒരു മാല എന്നിവയാണ് കണ്ടെടുത്ത സ്വര്‍ണം. ഇതൊടൊപ്പം ലഭിച്ച 35 ലക്ഷം രൂപ പ്രതിക്ക് സ്വര്‍ണ്ണം വിറ്റ് കിട്ടിയതായിരുന്നു. 500 ന്റെ നോട്ടു കെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ 12നാണ് തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയത്.വ ീട്ടുകാര്‍…
Read More » -
LIFE
പിറന്നാള്‍ പാര്‍ട്ടി കെണിയായി? ബോളിവുഡിനെ വിറപ്പിച്ച് കോവിഡ്; ഷാരൂഖ് ഖാന്‍ , കത്രീന കൈഫ്, വിക്കി കൗശല്‍ തുടങ്ങി അന്‍പതോളം പേര്‍ പോസിറ്റീവ്
മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത അന്‍പതു പേര്‍ കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട്. മേയ് 25ന് യാഷ് രാജ് സ്റ്റുഡിയോസില്‍ വച്ചാണ് വലിയ താരനിര പങ്കെടുത്ത കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, രവീണ ഠണ്ടന്‍, മാധുരി ദീക്ഷിത് തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ അതിഥികളായിരുന്നു. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കത്രീന കെയ്ഫിനും കോവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെയാണ് കോവിഡ് ബാധിച്ചത് കരണ്‍ ജോഹറിന്റെ ജന്മദിന പാര്‍ട്ടിയില്‍ നിന്നാണെന്ന ആശങ്ക ശക്തമായത്. വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും കോവിഡ് ബാധിച്ച വിവരം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇവരെ കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്ത, കരണ്‍ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കള്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
Kerala
തിരുവനന്തപുരം അഞ്ചുതെങ്ങിൽ പതിനായിരം കിലോയോളം ചീഞ്ഞ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്നാണ് അഴുകിയ നിലയിലുള്ള പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായിരുന്നു സ്വകാര്യ മത്സ്യലേല ചന്ത പ്രവർത്തിച്ചിരുന്നത്. അഞ്ചുതെങ്ങിൽ ലോറി ഉടമകൾ ചേർന്ന് നടത്തുന്ന എം.ജെ. ലാൻഡ് മത്സ്യ മാർക്കറ്റിൽ നിന്ന് 9,600 കിലോ മീനാണ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിച്ച മീൻ ഭക്ഷ്യയോഗ്യമല്ലാത്ത നിലയിലായിരുന്നു എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് എത്തിച്ചതായിരുന്നു മീൻ. ഇവിടെ പഴകിയ മീൻ വിൽപ്പന നടത്തുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ മീൻ പിടികൂടിയത്. പിടിച്ചെടുത്ത മീൻ പ്രദേശത്ത് തന്നെ വലിയ കുഴിയെടുത്ത് അതിനകത്തിട്ട് മൂടി. പിടിച്ചെടുത്ത മീൻ ജെസിബി കൊണ്ട് ഒരു വലിയ കുഴിയെടുത്ത് അതിനകത്തിട്ട് മൂടി. മീനിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തി. വിശദമായ പരിശോധനകൾക്കായി ഭക്ഷ്യ…
Read More » -
Business
ഓഹരി വിലയിടിഞ്ഞു; എല്‍ഐസിയുടെ വിപണി മൂല്യം 5 ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി
തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ രണ്ട് ശതമാനം ഇടിവ് നേരിട്ടതോടെ എല്‍ഐസിയുടെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ഓഹരി വില രണ്ടുശതമാനത്തോളം ഇടിഞ്ഞ് 783 രൂപ നിലവാരത്തിലുമെത്തി. ഇതോടെ ലിസ്റ്റ് ചെയ്തതിനുശേഷം വിപണി മൂല്യത്തില്‍ 56,000 കോടി രൂപ നഷ്ടമായി. 5.54 ലക്ഷം കോടി രൂപയില്‍നിന്ന് മൂല്യം 4.98 ലക്ഷം കോടി രൂപയായാണ് താഴ്ന്നത്. ഇതാദ്യമായാണ് ലിസ്റ്റ് ചെയ്തശേഷം ഓഹരി വില ഇത്രയും താഴുന്നത്. തുടര്‍ച്ചയായി അഞ്ചാം ദിവസവും നഷ്ടത്തിലായിരുന്നു ഓഹരിയില്‍ വ്യാപാരം നടന്നത്. മെയ് 17ന് എട്ടുശതമാനം നഷ്ടത്തിലായിരുന്നു എല്‍ഐസിയുടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 18 ശതമാനത്തോളം നഷ്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയിലൂടെ 20,557 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ഐ.പി.ഒയ്ക്ക് ലഭിച്ചതാകട്ടെ 2.95 ഇരട്ടി അപേക്ഷകളും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 905 രൂപ പ്രകാരവും പോളിസി ഉടമകള്‍ക്ക് 889 രൂപ നിരക്കിലുമാണ് ഓഹരികള്‍…
Read More » -
Business
ഓട്ടോമൊബൈല്‍ വില്‍പ്പന മന്ദഗതിയിലെന്ന് എഫ്എഡിഎ
ന്യൂഡല്‍ഹി: 2022 മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന വര്‍ധിച്ചെങ്കിലും ഇരുചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന 2019 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിരുന്നുവെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അറിയിച്ചു. 2019 മെയ് മാസത്തിലെ 18,22,900 യൂണിറ്റില്‍ നിന്ന് 2022 മെയ് മാസത്തില്‍ മൊത്തത്തിലുള്ള ഓട്ടോ റീട്ടെയില്‍ വില്‍പ്പന 16,46,773 യൂണിറ്റായിരുന്നുവെന്ന് എഫ്എഡിഎ പറഞ്ഞു. 2022 മെയ് മാസം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പന 2,63,152 യൂണിറ്റായിരുന്നു. 2019 മെയ് മാസത്തില്‍ വിറ്റ 2,36,215 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം കൂടുതലാണിത്. കൊവിഡ് ബാധിച്ച 2021 മെയ് , 2020 മെയ് മാസങ്ങളിലെ റീട്ടെയില്‍ യഥാക്രമം 86,479 യൂണിറ്റുകളും 31,951 യൂണിറ്റുകളുമാണ്. കഴിഞ്ഞ മാസം ഇരുചക്രവാഹന വില്‍പ്പന 12,22,994 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 4,10,871 യൂണിറ്റായിരുന്നു. 2019 മെയ് മാസത്തില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 14,20,563 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വില്‍പ്പന 66,632…
Read More » -
Business
ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.
ന്യൂഡല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്തുണയടെ സുസ്ഥിരമായ പ്രധാന പങ്കാളിയാകാനൊരുങ്ങുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, ഇലക്ട്രിക് വാഹന മേഖലയിലെ പങ്കാളിത്തം ശക്തമാക്കാനുള്ള ആസൂത്രണം കമ്പനിക്കുണ്ടായിരുന്നു. കൂടാതെ, ബിഎംഡബ്ല്യുവുമായുള്ള തന്ത്രപരമായ സഹകരണത്തോടെ, കമ്പനി ആയിരിക്കും ആഗോള വിപണികള്‍ക്കാവശ്യമായ നഗര ഇവി ഓപ്ഷനുകളുടെ സംയുക്ത രൂപകല്‍പ്പനയും വികസനവും ചെയ്യുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പറഞ്ഞു. ഇവി വാഹനങ്ങള്‍ക്കായി 600 എഞ്ചിനീയര്‍മാരും കോംപിറ്റന്‍സി സെന്ററുകള്‍ എന്നിവയുള്ള ഒരു പ്രത്യേക വിഭാഗം കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. 2021-22ല്‍ ടിവിഎസ് പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റിരുന്നു. പുതിയ ഉത്പന്നങ്ങളുടെ അവതരണത്തിന്റെ പിന്‍ബലത്തില്‍ വില്‍പ്പന വളര്‍ച്ചയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും കമ്പനി വരും വളര്‍ച്ച വേഗത കൈവരിക്കുമെന്നും കമ്പനി പറഞ്ഞു. ആഭ്യന്തര മോപെഡ്, ഇക്കോണമി മോട്ടോര്‍സൈക്കിള്‍ മേഖലകള്‍ ഈയിടെയായി മികച്ച പ്രകടനം കാഴ്ചവെക്കാത്തതും എന്നാല്‍, വളര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ളതാണെന്നും, ഇരുചക്രവാഹന കയറ്റുമതിയും…
Read More » -
Business
ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ് ഓഹരി വിപണിയിലേക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം തന്നെ കരട് രേഖകള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഒയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് മദ്യ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഐപിഒയിലൂടെ 2.5 ബില്യണ്‍ ഡോളര്‍ അഥവാ 20,000 കോടി രൂപയുടെ മൂല്യം നേടാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഐസിഐസി സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയെ ഐപിഒയുടെ മാനേജര്‍മാരായി കമ്പനി നിയമിച്ചിട്ടുണ്ട്. പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുതായിരിക്കും ഐപിഒ. 50:50 അനുപാതത്തിലായിരിക്കും പുതിയ ഓഹരികളുടെയും സെക്കന്‍ഡറി ഓഹരികളുടെയും വില്‍പ്പന. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുകയില്‍ 1000 കോടി കടങ്ങള്‍ വീട്ടാനും ബാക്കി ബിസിനസ് വിപുലീകരണ ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. പുതിയ ബ്രാന്‍ഡുകളുടെ ലോഞ്ചിംഗും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഓഫീസേഴ്‌സ് ചോയ്‌സ്, സ്റ്റെര്‍ലിംഗ് റിസര്‍വ്…
Read More » -
Business
തുടര്‍ച്ചയായ എട്ടാം മാസവും ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വാങ്ങി
ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്ത് നിന്നും വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മെയ് മാസം 40,000 കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചതെന്നും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണമായതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതിനോടകം 1.69 ലക്ഷം കോടി രൂപ ഓഹരി നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 39,993 കോടി രൂപയാണ് കഴിഞ്ഞ മാസം ഓഹരി നിക്ഷേപത്തില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് രാജ്യത്തെ ഓഹരി വിപണിയ്ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 2021 മുതല്‍ മെയ് മാസം വരെ കഴിഞ്ഞ 8 മാസം കൊണ്ട് 2.07 ലക്ഷം കോടി രൂപ നിക്ഷേപങ്ങളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് വിതരണ ശൃംഖലയിലെ തടസ്സം മൂലമുണ്ടായ പണപ്പെരുപ്പത്തിനെതിരെ പോരാടാന്‍ യുഎസ് ഫെഡ് ഈ വര്‍ഷം രണ്ടുതവണ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. “യുഎസ് ഡോളറും, ബോണ്ടുകളും സ്ഥിരത കൈവരിച്ചാല്‍…
Read More » -
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
തിരുവനന്തപുരം: ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38280 രൂപയായി. ജൂണ്‍ ആദ്യം കുറഞ്ഞ സ്വര്‍ണ വില പിന്നീട് ഉയരുകയാണ് ഉണ്ടായത്. അതേസമയം കേരളത്തില്‍, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Read More »