NEWS

കോസ്റ്ററിക്കയും എത്തി; ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു

ദോഹ:കോസ്റ്ററിക്കയും എത്തിയതോടെ ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു. അവസാന യോഗ്യതാമത്സരത്തില്‍ ന്യൂസിലന്‍ഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച്‌ കോസ്റ്ററിക്ക 32–ാമത്തെ ടീമായി ഖത്തറിലേക്ക് കയറി.
നവംബര്‍ 21ന് സ്പെയ്നുമായാണ് കോസ്റ്ററിക്കയുടെ ആദ്യ കളി. ഗ്രൂപ്പ് ഇയില്‍ ജര്‍മനിയും ജപ്പാനുമാണ് മറ്റ് ടീമുകള്‍.
31–ാം റാങ്കുകാരായ കോസ്റ്ററിക്കയുടെ ആറാം ലോകകപ്പാണിത്. തുടര്‍ച്ചയായ മൂന്നാമത്തേതും. 2014ല്‍ ക്വാര്‍ട്ടറില്‍ കടന്നതാണ് മികച്ച പ്രകടനം. ഉറുഗ്വേ, ഇറ്റലി, ഇംഗ്ലണ്ട് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്നാണ് കോസ്റ്ററിക്ക നോക്കൗട്ടില്‍ കടന്നത്.

Back to top button
error: