Month: June 2022
-
India
അഗ്നിപഥ്’ പദ്ധതിക്കെതിരേ പ്രതിഷേധം; ട്രെയിനിന് തീയിട്ട് ഉദ്യോഗാര്‍ഥികള്‍, പിന്നോട്ടില്ലെന്ന് കേന്ദ്രം
പട്ന: സായുധസേനകളിലേക്ക് നാലുവര്‍ഷത്തേക്കു നിയമനം നല്‍കുന്ന ‘അഗ്നിപഥ്’ പദ്ധതിക്കെതിരേ ഏഴ് സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവില്‍. അഗ്നിപഥ് പദ്ധതിപ്രകാരം നാലുവര്‍ഷം ‘അഗ്നിവീര്‍’ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കേ സ്ഥിരനിയമനം ലഭിക്കൂ. ഇത് തങ്ങളുടെ തൊഴില്‍സാധ്യതയെ ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബിഹാറിലാണ് പ്രതിഷേധം ഏറ്റവും ശക്തം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. ബിഹാറിലെ ഭാബുവയില്‍ പ്രതിഷേധക്കാര്‍ ട്രെയ്‌നിന് തീവച്ചു. റെയില്‍വേ ട്രാക്കില്‍ പുഷ് അപ്പ് എടുത്തും ദേശീയ പാതകളില്‍ തീയിട്ടും റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും ബിഹാറില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. കണ്ണീര്‍ വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് പിരിട്ടുവിട്ടത്. ലഖ്നൗ-ബറൗണി ദേശീയപാതയില്‍ ഉദ്യോഗാര്‍ഥികള്‍ ടയര്‍ കൂട്ടിയിട്ടു കത്തിച്ചു. കരസേനാ റിക്രൂട്ട്മെന്റ് റാലി നടക്കാറുള്ള ചക്കര്‍ മൈതാനത്തിനടുത്തും ഇതേ രീതിയിലുള്ള പ്രതിഷേധമുണ്ടായി. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന ‘അഗ്നിവീറുക’ള്‍ക്ക് മറ്റു ജോലികളില്‍ 20-30 ശതമാനം സംവരണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജഹാനാബാദില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യംചെയ്ത മറ്റ് യാത്രക്കാര്‍ക്ക്…
Read More » -
പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്ക്, മാധവ വാര്യര്‍ നാട്ടുകാരന്‍, വിദേശനേതാക്കളെ അപമാനിക്കുന്നതിന് കേസെടുക്കണം: ജലീല്‍
തിരുവനന്തപുരം: സ്വപ്‌ന ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് കെ.ടി.ജലീല്‍. കുറച്ചു ദിവസമായി പച്ചക്കള്ള ങ്ങളുടെ കുത്തൊഴുക്കാണ്. മാധവ വാര്യരെ കുറച്ചു കാലമായി അറിയാമെന്നും തന്റെ പേരില്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കാനാണ് ശ്രമമെന്നും ജലീല്‍ പറഞ്ഞു. അട്ടപ്പാടിയില്‍ വീട് വച്ച് നല്‍കിയതിന് പണം നല്കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ട്. അതാണ് ഈ കേസുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി മാധവ് വാര്യരെ ബുദ്ധിമുട്ടിക്കാനാകാം ഇപ്പോഴത്തെ ശ്രമം. തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തില്‍ പോയിട്ടുണ്ട്. തനിക്ക് മാധവ വാര്യരുമായി ഉള്ളത് സുഹൃദ് ബന്ധം മാത്രമാണ്. മറ്റൊരു ബന്ധവുമില്ല. തന്റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും ജലീല്‍ പറഞ്ഞു. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ല. ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ മന്ത്രിയല്ല. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചത് 2014ലാണ്. അന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ആയിരുന്ന അബ്ദുല്‍ സലാം ഇന്ന് ബിജെപി നേതാവാണ്. അദ്ദേഹത്തിന്റെ അസൗകര്യത്തെ…
Read More » -
Crime
മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: നാടോടി സ്ത്രീ പിടിയില്‍
പത്തനംതിട്ട: വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയില്‍. പത്തനംതിട്ട ഇളമണ്ണൂരിലാണ് മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടി കൂടി സ്ത്രീയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്തെ വീടുകളില്‍ നാടോടി സ്ത്രീകള്‍ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. വീടിന്റെ സിറ്റ് ഔട്ടില്‍ നിന്നാണ് കുട്ടിയെ സ്ത്രീ എടുത്ത് ഓടിയത്. കുട്ടി കരയുന്നത് ശ്രദ്ധിച്ച പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവരെ തടയുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായപ്പോള്‍ ഇവര്‍ ഊമയായി അഭിനയിച്ചെങ്കിലും ഈ തട്ടിപ്പും പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പലയിടത്തും ഇവര്‍ ഭിക്ഷ തേടി വന്നിരുന്നുവെന്നാണ് സൂചന. കസ്റ്റഡിയിലുള തമിഴ് നാട് സ്വദേശിയായ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് ചോദ്യം ചെയ്യുകയാണ്.
Read More » -
Kerala
അന്വേഷണം പൂര്‍ത്തിയാകാതെ സ്വപ്‌നയുടെ മൊഴി നല്‍കാനാവില്ലെന്ന് കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി. മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ നിരീക്ഷണം നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഉത്തരവിനായി കോടതി മാറ്റിവെച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകനും സ്വപ്നയുടെ അഭിഭാഷകനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്. സ്വപ്ന രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണത്തിന് മൊഴി പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, മൊഴി പകര്‍പ്പ് വാങ്ങാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തെ സ്വപ്നയുടെ അഭിഭാഷകന്‍ ശക്തമായി…
Read More » -
LIFE
തമാശകളിക്കരുത്, മീ ടു ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തില്‍; വീണ്ടും പൊട്ടിത്തെറിച്ച് വിനായകന്‍
കൊച്ചി: മീ ടു വിവാദത്തില്‍ വീണ്ടും പൊട്ടത്തെറിച്ച് നടന്‍ വിനായകന്‍. മീ ടു വച്ച് തമാശകളിക്കരുതെന്നു പറഞ്ഞ വിനായകന്‍, തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചു. പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തി വാര്‍ത്ത സമ്മേളനത്തിലാണ് വിനായകന്‍ വീണ്ടും പ്രതികരണം നടത്തിയത്. മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അതു വച്ച് തമാശ കളിക്കരുതെന്നും വിനായകന്‍ പറഞ്ഞു. നേരത്തെ ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്‌നത്തിലും വിനായകന്‍ പ്രതികരിച്ചു. അന്ന് താന്‍ മോശം പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തക ഇപ്പോള്‍ സ്ഥലത്തുണ്ടോ എന്ന് ആരാഞ്ഞ വിനായകന്‍ അന്നു പറഞ്ഞ കാര്യത്തില്‍ ചിലത് വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, പെണ്‍കുട്ടിക്ക് വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു. ഒരുത്തീ സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍…
Read More » -
Kerala
കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഇ.ഡി. കോണ്‍ഗ്രസിനെ വേട്ടയാടുന്നെന്നാരോപിച്ചും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. രാജ് ഭവന് മുന്നില്‍ മാര്‍ച്ച് തടയാന്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ രാജ് ഭവന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത്. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പോലീസ് നേരിട്ടത്. ഒരു ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.…
Read More » -
India
കുതിച്ചുയര്‍ന്ന് വിമാന ഇന്ധനവിലയും; ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കമ്പനികള്‍: ആകാശയാത്രയ്ക്ക് ചെലവേറും
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഇന്ന് വീണ്ടും ഉത്തരവിറക്കിയതോടെ യാത്രാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍. ഇന്ന് 16.3 ശതമാനം വില വര്‍ധിച്ചതോടെ വിമാന ഇന്ധനവിലയും റെക്കോഡ് ഉയരത്തിലെത്തി. ഇതോടെ യാത്ര നിരക്കുകള്‍ വന്‍ തോതില്‍ വര്‍ധിച്ചേക്കും. 2021 ജൂണ്‍ മുതല്‍ ഏവിയേഷന്‍ ഫ്യൂവല്‍ വിലയില്‍ 120 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ 91 ശതമാനം വര്‍ധിച്ചു. 2022ല്‍ ഏതാണ്ട് ഇരട്ടിയായി. ഡല്‍ഹിയില്‍ എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) വില ഇപ്പോള്‍ കിലോലിറ്ററിന് 1.41 ലക്ഷം രൂപയാണ്. മെയ് മാസത്തില്‍ എടിഎഫ് വില 5 ശതമാനം വര്‍ധിപ്പിച്ച് ദേശീയ തലസ്ഥാനത്ത് കിലോലിറ്ററിന് 1.23 ലക്ഷം രൂപയായിരുന്നു. വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ ചുരുങ്ങിയത് 10 -15 %-ന്റെ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മാന്ദ്യത്തെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിട്ടുള്ള വിമാന കമ്പനികള്‍ക്ക് ഇന്ധനവില വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍…
Read More » -
NEWS
‘സ്വപ്നയുടെ സത്യവാങ്മൂലത്തിൽ എത്രത്തോളം വിശ്വാസ്യതയുണ്ടെന്നറിയില്ല’: വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിൻ്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തയെ ആശ്രയിച്ച് പ്രതികരണം നടത്തുന്നത് ശരിയാണോ എന്നറിയില്ല. പുറത്തുവന്ന വാർത്ത ശരിയാണെങ്കിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്രയും വലിയ ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമനടപടി സ്വീകരിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കര്യത്തിൽ മുഖ്യമന്ത്രിക്ക് ഇതേ കോടതിയിൽ തന്നെ പരാതി നൽകാം. നൽകിയ മൊഴി കളവാണെന്ന് തെളിയിച്ചാൽ അവരെ ഏഴ് വർഷം തടവിന് ശിക്ഷിക്കാം.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.അപ്പോൾ എന്തോ ഉണ്ടെന്നാണ് കരുതേണ്ടത്. സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.ആരോപണങ്ങളിൽ മറുപടി നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാൽ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read More » -
NEWS
എടിഎമ്മിൽ നിന്നും 500 രൂപ പിൻവലിച്ചാൽ കിട്ടുന്നത് 2500;ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്
നാഗ്പുര്‍: എടിഎമ്മില്‍ നിന്ന് അഞ്ഞൂറു രൂപ പിന്‍വലിച്ചവര്‍ക്കു കിട്ടിയത് അഞ്ചിരട്ടി തുക! മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് ഖപര്‍ഖേഡയിലാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍നിന്നാണ് സാങ്കേതിക പിഴവു മൂലം അധിക തുക ലഭിച്ചത്.500 രൂപ പിന്‍വലിക്കാനെത്തിയ ആള്‍ 2500 രൂപ കിട്ടിയപ്പോള്‍ ഒരിക്കല്‍ക്കൂടി 500 പിന്‍വലിച്ചു.അപ്പോഴും കിട്ടിയത് 2500. വാര്‍ത്ത പെട്ടെന്നു തന്നെ വ്യാപിച്ചു.പണം പിന്‍വലിക്കാന്‍ എടിഎമ്മിനു മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടു.ഒട്ടേറെ പേര്‍ക്ക് ഇതിനിടെ കൂടുതല്‍ തുക ലഭിച്ചു. ബഹളം കണ്ട് ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി എടിഎം അടപ്പിച്ചു. ബാങ്കിലും വിവരം അറിയിച്ചു. ബാങ്കുകാര്‍ വന്നു പരിശോധിച്ചപ്പോഴാണ് പിഴവു ബോധ്യപ്പെട്ടത്.എടിഎമ്മില്‍ 100 രൂപ വയ്‌ക്കേണ്ട ട്രേയില്‍ 500ന്റെ നോട്ടുകള്‍ വയ്ക്കുകയായിരുന്നു. ഇതാണ് 500 പിന്‍വലിച്ചവര്‍ക്ക് അഞ്ഞൂറിന്റെ അഞ്ചു നോട്ടുകള്‍ കിട്ടാന്‍ കാരണം. എടിഎമ്മിൽ നിന്നും ഈ സമയം പണം പിൻവലിച്ചവരുടെ മൊത്തം കണക്കെടുത്തുകൊണ്ടിരിക്കയാണ് ഇപ്പോൾ ബാങ്ക്.വിഷയത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Read More » -
NEWS
സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന്; കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍
റിയാദ്: എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദര്‍ശിപ്പിച്ച കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്ത് സൗദി അധികൃതര്‍. സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം തോന്നിക്കുന്ന ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തലസ്ഥാന നഗരമായ റിയാദിലെ ചില കടകളില്‍ നടത്തിയ പരിശോധനയിലാണ് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തത്. സ്വവര്‍ഗാനുരാഗത്തെ പരോക്ഷമായി പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ പിടിച്ചെടുത്തതെന്ന് സൗദി ടെലിവിഷനായ അല്‍ ഇക്ബാരിയയെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ യുവാക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു. എന്നാല്‍ മഴവില്ലിന്റെ നിറങ്ങളാണ് ഈ ഉല്‍പ്പന്നങ്ങളിലെന്നാണ് ഇവയുടെ വിതരണക്കാര്‍ അവകാശപ്പെടുന്നത്. വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സര്‍പ്രൈസ് ഇന്‍സ്പെക്ഷന്റെ ഭാഗമായാണ് റിയാദിലെ മാര്‍ക്കറ്റിലും ഷോപ്പിങ് സെന്ററുകളിലും പരിശോധനകള്‍ നടത്തിയത്. പൊതുസാന്മാര്‍ഗികത ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു പരിശോധനകളുടെ ലക്ഷ്യം.
Read More »