NEWS

നൂറാം പിറന്നാൾ; പ്രധാനമന്ത്രിയുടെ അമ്മയുടെ പേരിൽ ഗുജറാത്തിൽ റോഡ്

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്ക് പിറന്നാള്‍ സമ്മാനവുമായി ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഹീരാബെന്‍ മോദിയുടെ പേര് ഗാന്ധിനഗറിലെ ഒരു റോഡിന് നല്‍കുമെന്ന് മേയര്‍ ഹിതേഷ് മക്വാന അറിയിച്ചു.’പൂജ്യ ഹീരാബാ മാര്‍ഗ്’ എന്നാണ് റോഡിന് പേര് നല്‍കുന്നതെന്നും ഗാന്ധിനഗര്‍ മേയര്‍ അറിയിച്ചു.
 

പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് ശാശ്വതമാക്കുന്നതിന് വേണ്ടിയും അവരുടെ സേവന പാഠങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനു വേണ്ടിയുമാണ് നടപടിയെന്നും മേയര്‍ ഹിതേഷ് മക്വാന വ്യക്തമാക്കി.

Back to top button
error: