NEWS

എടിഎമ്മിൽ നിന്നും 500 രൂപ പിൻവലിച്ചാൽ കിട്ടുന്നത് 2500;ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്

നാഗ്പുര്‍: എടിഎമ്മില്‍ നിന്ന് അഞ്ഞൂറു രൂപ പിന്‍വലിച്ചവര്‍ക്കു കിട്ടിയത് അഞ്ചിരട്ടി തുക! മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് ഖപര്‍ഖേഡയിലാണ് സംഭവം.

സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍നിന്നാണ് സാങ്കേതിക പിഴവു മൂലം അധിക തുക ലഭിച്ചത്.500 രൂപ പിന്‍വലിക്കാനെത്തിയ ആള്‍ 2500 രൂപ കിട്ടിയപ്പോള്‍ ഒരിക്കല്‍ക്കൂടി 500 പിന്‍വലിച്ചു.അപ്പോഴും കിട്ടിയത് 2500. വാര്‍ത്ത പെട്ടെന്നു തന്നെ വ്യാപിച്ചു.പണം പിന്‍വലിക്കാന്‍ എടിഎമ്മിനു മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടു.ഒട്ടേറെ പേര്‍ക്ക് ഇതിനിടെ കൂടുതല്‍ തുക ലഭിച്ചു.

ബഹളം കണ്ട് ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി എടിഎം അടപ്പിച്ചു. ബാങ്കിലും വിവരം അറിയിച്ചു. ബാങ്കുകാര്‍ വന്നു പരിശോധിച്ചപ്പോഴാണ് പിഴവു ബോധ്യപ്പെട്ടത്.എടിഎമ്മില്‍ 100 രൂപ വയ്‌ക്കേണ്ട ട്രേയില്‍ 500ന്റെ നോട്ടുകള്‍ വയ്ക്കുകയായിരുന്നു. ഇതാണ് 500 പിന്‍വലിച്ചവര്‍ക്ക് അഞ്ഞൂറിന്റെ അഞ്ചു നോട്ടുകള്‍ കിട്ടാന്‍ കാരണം.

Signature-ad

 

 

 

എടിഎമ്മിൽ നിന്നും ഈ സമയം പണം പിൻവലിച്ചവരുടെ മൊത്തം കണക്കെടുത്തുകൊണ്ടിരിക്കയാണ് ഇപ്പോൾ ബാങ്ക്.വിഷയത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Back to top button
error: