Month: June 2022

  • Crime

    ട്യൂഷന്‍ വിദ്യാര്‍ഥികള്‍ക്കുനേരേ ലൈംഗികാതിക്രമം: അധ്യാപകന് ഏഴ് വര്‍ഷം തടവ് ശിക്ഷ

    തളിപ്പറമ്പ്: ട്യൂഷന്‍ സെന്ററില്‍വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.പി.വി. സതീഷ്‌കുമാറിനെ(62)യാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 20-ന് രാവിലെയായിരുന്നു സംഭവം. അധ്യാപകന്റെ വീട്ടിലെ ട്യൂഷന്‍ കഴിഞ്ഞ് പോകാന്‍ നേരം പെണ്‍കുട്ടിയുടെ ശരീരത്തില്‍ തലോടിയും മസാജ് ചെയ്തും ഉപദ്രവിച്ചെന്നാണ് കേസ്. അശ്ലീല ഭാഷയില്‍ സംസാരിച്ചതായും പരാതിയിലുണ്ട്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്‍ കൂടിയാണ് പ്രതി.

    Read More »
  • Kerala

    പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്; ലോക കേരള സഭയില്‍ യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുക്കില്ല

    തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ല. പ്രവാസി പ്രതിനിധികളെ വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. തുടര്‍ സമരപരിപാടികൾ തീരുമാനിക്കാൻ യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നിരുന്നു. മൂന്ന് മണിക്ക് കൺഡോണമെന്റ് ഹൗസിലായിരുന്നു യോഗം. നാളെയും മറ്റന്നാളുമായാണ് ലോക കേരള സഭ നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ഉയർന്നുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായടക്കം സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആക്ഷേപങ്ങൾ ഉണ്ടായിട്ടും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടത് മുന്നണി നേതൃത്വവും. ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ജനകീയ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ്…

    Read More »
  • Kerala

    അനധികൃത വില്പനയ്‌ക്കെത്തിച്ച 56 ചാക്ക് റേഷനരി പിടികൂടി

    പാലക്കാട്: അനധികൃത വില്പനയ്‌ക്കെത്തിച്ച തമിഴ്‌നാട് റേഷനരി വാളയാറില്‍ പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീട്ടില്‍ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്. സ്റ്റാര്‍ കോളനിയിലെ റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ അരി വാളയാര്‍ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച അരിയെന്നാണ് വീട്ടുടമ റസാഖിന്റെ മൊഴി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്‌നാട് റേഷനരി കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചത് എന്നാണ് പൊലീസിന്റെ സംശയം. റേഷന്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്ത് എത്തി അരി കസ്റ്റഡിയില്‍ എടുത്തു. ട്രെയിനിലൂടെയും, അതിര്‍ത്തിയിലെ ഇടവഴികള്‍ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകം എന്ന പരാതി ഉയരുമ്പോഴാണ്, റേഷനരി പിടികൂടിയത്.

    Read More »
  • Crime

    ക്യുനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ്; കണ്ണൂരില്‍ 3 പേര്‍ അറസ്റ്റില്‍, ചാരുമ്മൂട്ടില്‍ 3 പേര്‍ക്കെതിരേ കേസ്

    ആലപ്പുഴ/കണ്ണൂര്‍:  ക്യുനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ സംസ്ഥാനത്ത് രണ്ടിടത്തായി ആറുപേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ മൂന്നുപേര്‍ കണ്ണൂരില്‍ അറസ്റ്റിലായി. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി മുസ്തഫ, എന്‍ കെ സിറാജുദ്ദീന്‍, പറവൂര്‍ സ്വദേശി കെ.കെ അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ചാലാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 1,75,000 രൂപ നിക്ഷേപിച്ചാല്‍ മാസം 15,000 രൂപ നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് പ്രതികള്‍ പിരിച്ചെടുത്തെന്നാണ് പരാതി. കണ്ണൂര്‍ എസിപിടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ ആലപ്പുഴയിലെ ചാരുമ്മൂട്ടിലും തട്ടിപ്പ് നടന്നതായാണ് വിവരം. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുഐ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മാവേലിക്കര സ്വദേശികളായ കലേഷ്, ഭാര്യ ലക്ഷ്മി, നൂറനാട് സ്വദേശി തുഷൈന്‍ എന്നിവര്‍ക്കെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. ക്യുനെറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരില്‍ പണം തട്ടിയെന്നുകാട്ടി ഇവര്‍ക്കെതിരെ അഞ്ച് പേര്‍ കഴിഞ്ഞ…

    Read More »
  • NEWS

    യുഎഇയില്‍ 1,435 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം

    അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,243 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ന് രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് ശേഷമാണ് യുഎഇയില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥരീകരിക്കപ്പെടുന്നത്. പുതിയതായി നടത്തിയ 3,11,742 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,23,001 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,03,690 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,306 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,005 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. #UAE announces 1,435 new #COVID19 cases, 1,243 recoveries and 1 death in last 24 hours.…

    Read More »
  • NEWS

    വാഹനം മരുഭൂമിയില്‍ കുടുങ്ങി, കൊടുംചൂടിൽ ദാഹിച്ചു വലഞ്ഞ പിതാവും ഏഴു വയസ്സുകാരനും മരിച്ചു

     റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് വെള്ളം കിട്ടാതെ പിതാവും ഏഴു വയസ്സുകാരനായ മകനും മരിച്ചു. ദാഹവും തളര്‍ച്ചയും മൂലമാണ് ഇവര്‍ മരിച്ചതെന്ന്’ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെ അജ്മാന്‍ താഴ് വരയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരുഭൂമിയില്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയ സൗദി പൗരന്‍ മകനെയും കൂടെ കൂട്ടി. എന്നാല്‍ യാത്രാമധ്യേ ഇവരുടെ കാര്‍ മണലില്‍ കുടുങ്ങി. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലമായിരുന്നതിനാല്‍ ആരോടും സഹായം ചോദിക്കാൻ കഴിഞ്ഞില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് മുഗതി ഗ്രാമം ലക്ഷ്യമാക്കി സൗദി പൗരന്‍ മകനോടൊപ്പം കാല്‍നടയായി നീങ്ങി. വഴിമധ്യേ കൊടുംചൂടില്‍ ദാഹപരവശനായി യാത്ര തുടരാനാകാതെ ഇയാള്‍ മരിച്ചു വീഴുകയായിരുന്നു. ഇവിടെ നിന്ന് കുറച്ച് ദൂരം മാറി മറ്റൊരു സ്ഥലത്താണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുല്ലേജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി…

    Read More »
  • Kerala

    സ്വപ്നയുടെ ആരോപണം വാസ്തവവിരുദ്ധം; ഫ്ലൈ ജാക് കമ്പനി തന്‍റെ ഉടമസ്ഥതയിലല്ലെന്നും മാധവ വാര്യര്‍

    തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണം വാസ്തവവിരുദ്ധമെന്ന് മാധവ വാര്യര്‍. കെ ടി ജലീലിനെ നാലഞ്ച് തവണ കണ്ടിട്ടുള്ളതല്ലാതെ മറ്റ് ബന്ധങ്ങളില്ല. ഫ്ലൈ ജാക് എന്ന സ്ഥാപനം ഇപ്പോൾ തന്‍റേത് അല്ല എന്നും മാധവ വാര്യര്‍ പറഞ്ഞു. ഫ്ലൈ ജാക് 2010ല്‍ ഹിറ്റാച്ചി ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന ഒരു ജാപ്പനീസ് കമ്പനി വാങ്ങി. 2014ല്‍ കമ്പനിയില്‍ നിന്ന് താന്‍ എംഡിയായി വിരമിച്ചു. ഔദ്യോഗികമായി തനിക്ക് അവിടെ യാതൊരു സ്ഥാനവും ഇല്ല. ഈന്തപ്പഴവും ഖുറാനുമൊക്കെ അതേ കമ്പനി വഴി കൊണ്ടുവന്നു എന്ന സ്വപ്നയുടെ വാദവും തെറ്റാണ്. കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെ ടി ജലീല്‍ വളരെ ബഹുമാന്യനായ മുന്‍ മന്ത്രിയാണ്. അദ്ദേഹം നല്ലൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിനായി താന്‍ ഒന്നും ചെയ്തിട്ടില്ല. താനും ജലീലും തമ്മില്‍ ബിനാമി ബന്ധമുണ്ടെന്നൊക്കെ പറയുന്നത് കളവാണ്. അക്കാര്യം അന്വേഷിച്ചു കണ്ടെത്തട്ടെ എന്നും മാധവ വാര്യര്‍ പറഞ്ഞു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ ടി…

    Read More »
  • India

    എഫ്ഐആര്‍ അശ്ലീല സാഹിത്യമല്ല, അനാവശ്യ വിവരങ്ങള്‍ വേണ്ടെന്നു കോടതി

    ലഖ്നൗ: ലൈംഗിക പീഡനം, ഗാര്‍ഹികപീഡനം തുടങ്ങിയ പരാതികളില്‍ പോലീസില്‍ പരാതി നല്‍കുമ്പോള്‍ അനാവശ്യ വിവരങ്ങള്‍ ചേര്‍ക്കുന്നത് അഭികാമ്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. എഫ്ഐആറില്‍ അനാവശ്യ വിവരങ്ങള്‍ വേണ്ടെന്നും ഇത് ‘അശ്ലീല സാഹിത്യ’മല്ലെന്നും ജസ്റ്റിസ് ചതുര്‍വേദി വ്യക്തമാക്കി. 498 എ വകുപ്പിന്റെ വ്യാപക ദുരുപയോഗം തുടര്‍ന്നാല്‍, വിവാഹം എന്ന സ്ഥാപനത്തിന്റെ പാരമ്പര്യം തകര്‍ക്കപ്പെടുമെന്നും ജസ്റ്റിസ് ചതുര്‍വേദി അഭിപ്രായപ്പെട്ടു. ഗാര്‍ഹികപീഡന കേസുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഇത്തരം കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ (കൂളിങ് പീരിഡ്) അറസ്റ്റ് പാടില്ല. ഇക്കാലയളവിനുള്ളില്‍ വിഷയം കുടുംബക്ഷേമ സമിതിക്ക് വിടണമെന്നും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഗാര്‍ഹികപീഡന കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി ഈ നിരീക്ഷണം നടത്തിയത്. സ്ത്രീക്ക് ശാരീരികമായി പരിക്കേല്‍ക്കാത്തതും 10 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്നതുമായ കേസുകള്‍ മാത്രമേ കുടുംബക്ഷേമ കമ്മറ്റിക്ക് വിടാവൂ എന്നും കോടതി വ്യക്തമാക്കി.

    Read More »
  • NEWS

    പൂര്‍ണ ഗര്‍ഭിണിയെ കഴുത്തറുത്ത് കൊന്നു; കാമുകന്‍ അറസ്റ്റില്‍

    ഇല്ലിനോയ്സ്: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. ലീസ് എ ഡോഡ് എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഇല്ലിനോയ്സിലാണ് സംഭവം. അന്വേഷണത്തില്‍ കാമുകന്‍ ഡിയാന്‍ഡ്ര ഹോളോയാണ് അറസ്റ്റിലായത്. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. മകളെ കാണാന്‍ അപ്പാര്‍ട്ട്മെന്റിലെത്തിയ അമ്മയാണ് ലീസ് എ ഡോഡിനെ തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് അടുത്ത് മാലിന്യമിടാന്‍ വെച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് യുവതിയുടെ തല നിക്ഷേപിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പ്രതിയുടെ പേരില്‍ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസെടുത്തിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും. ഡിയാന്‍ഡ്ര ഹോളോവെയുമായി രണ്ടുവര്‍ഷമായി ലീസിന് ബന്ധമുണ്ടായിരുന്നു.

    Read More »
  • NEWS

    സൗദി മുന്‍ അംബാസഡറും ആറ് ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അറസ്റ്റില്‍

    റിയാദ്: അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയ കുറ്റത്തിന് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ശിക്ഷിച്ച് സൗദി. ആറു ജഡ്ജിമാരും മുന്‍ സൗദി അംബാസഡറും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കെതിരേയാണ് നടപടി. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയ മുന്‍ സൗദി അംബാസഡറെ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്തതും പൊതുമുതല്‍ ധൂര്‍ത്തടിച്ചതുമാണ് ഇയാള്‍ക്കെതിരെ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി കണ്ടെത്തിയ കുറ്റം. അറസ്റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിനാണ ഒരു ജഡ്ജിക്ക് ഒരു വര്‍ഷ തടവുശിക്ഷ വിധിച്ചത്. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി പുറപ്പെടുവിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ കോടതിയിലെ മുന്‍ ജഡ്ജിക്ക്…

    Read More »
Back to top button
error: