KeralaNEWS

അനധികൃത വില്പനയ്‌ക്കെത്തിച്ച 56 ചാക്ക് റേഷനരി പിടികൂടി

പാലക്കാട്: അനധികൃത വില്പനയ്‌ക്കെത്തിച്ച തമിഴ്‌നാട് റേഷനരി വാളയാറില്‍ പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീട്ടില്‍ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്. സ്റ്റാര്‍ കോളനിയിലെ റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ അരി വാളയാര്‍ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച അരിയെന്നാണ് വീട്ടുടമ റസാഖിന്റെ മൊഴി. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്‌നാട് റേഷനരി കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചത് എന്നാണ് പൊലീസിന്റെ സംശയം.

റേഷന്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്ത് എത്തി അരി കസ്റ്റഡിയില്‍ എടുത്തു. ട്രെയിനിലൂടെയും, അതിര്‍ത്തിയിലെ ഇടവഴികള്‍ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകം എന്ന പരാതി ഉയരുമ്പോഴാണ്, റേഷനരി പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: