Month: June 2022
-
NEWS
വിമാന ഇന്ധനത്തിന് വീണ്ടും വില വര്‍ധന; ആകാശയാത്രക്കും ചെലവേറും
ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന് എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിച്ചതോടെ ആകാശയാത്രക്കും ചെലവേറും. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള ആലോചനയിലാണ് വിമാനക്കമ്ബനികള്‍. വിമാന ഇന്ധനമായ എടിഎഫിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വിലയില്‍ 16.3 ശതമാനം വര്‍ധന വരുത്തിയതോടെ 1000 ലിറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വിലയാണിത്. ഇത്രയും വിലക്കയറ്റം താങ്ങാനാവില്ലെന്നും നിരക്ക് വര്‍ധന അനിവാര്യമാണെന്നുമുള്ള നിലപാടിലാണ് വിമാനക്കമ്ബനികള്‍. ‘ഈ വിലയില്‍ കമ്ബനിക്ക് മുന്നോട്ടു പോകാനാവില്ല. ടിക്കറ്റ് നിരക്കില്‍ കുറഞ്ഞത് 10-15 ശതമാനം വര്‍ധനം ആവശ്യമാണ്’- സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിങ് ദേശീയ മാധ്യമത്തോട് പറഞ്ഞു. വാറ്റും എക്‌സൈസ് നികുതിയും ഉള്‍പ്പെടുന്നതിനാല്‍ എടിഎഫിനു മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വില കൂടുതലാണെന്നും കമ്ബനികള്‍ പറയുന്നു.വിമാന സര്‍വീസുകള്‍ കൂടുതലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ഭരണകൂടങ്ങളോ കേന്ദ്രസര്‍ക്കാരോ എടിഎഫിന് നികുതി ഉളവ് നല്‍കാന്‍ തയ്യാറുമല്ല. അതിനാലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും. 2021 ജൂണ്‍ മുതല്‍ 120…
Read More » -
NEWS
ഖത്തർ വേൾഡ് കപ്പിൽ ബൂട്ടകെട്ടാൻ ആറ് ഏഷ്യൻ രാജ്യങ്ങൾ, ഇന്ത്യക്ക് ഇനിയും എത്ര വർഷങ്ങൾ കാത്തിരിക്കണം?
ഭൂമിയിലെ ഏറ്റവും വലിയ കായിക മേളയാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ.ഏകദേശം 3.4 ബില്യൺ പ്രേക്ഷകർ കാണുന്നുവെന്നാണ് കണക്ക്.ലോകകപ്പ് അടുത്തതോടെ ഒരു ബില്യൺ ഇന്ത്യക്കാരെ വീണ്ടും ആ ചോദ്യം വേട്ടയാടുകയാണ്.ഇന്ത്യ എന്നെങ്കിലും ഒരു ഫുട്ബോൾ ലോകകപ്പ് കളിക്കുമോ? 2014 ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്കും നിറം വെച്ചിരുന്നു. എന്നാൽ 8 സീസൺ കഴിഞ്ഞെങ്കിലും ഒരു പടിപോലും മുന്നോട്ട് കയറാൻ സാധിച്ചിട്ടില്ലെന്നു മാത്രമല്ല,2014 ലെ 171-ാം സ്ഥാനം എന്ന എക്കാലത്തെയും മോശം സ്ഥാനത്ത് നിന്ന് 2022 ൽ വേൾഡ് റാങ്കിങ്ങിൽ 104 ൽ എത്തി എന്നത് മാത്രമാണ് ആകെയുണ്ടായ നേട്ടവും. ഇന്ത്യൻ ഫുട്ബോളിന് ആവശ്യമായ ആഗോള ആകർഷണവും പ്രൊഫഷണൽ ധാർമ്മികതയും സുസ്ഥിരമായ സാമ്പത്തിക അടിത്തറയും നൽകിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് രാജ്യത്ത് ഒരു ഫുട്ബോൾ ആവേശം ജ്വലിപ്പിച്ചു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള സമാന മോഡലുകൾ നോക്കുമ്പോൾ, പ്രതിഭാധനരായ ഇന്ത്യൻ ഫുട്ബോൾ കളിക്കാർക്ക് യൂറോപ്യൻ ലീഗുകളിൽ കളിക്കാനും…
Read More » -
Kerala
സർവീസ് ലാഭകരമാക്കാൻ ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറ്റി കെ.എസ്.ആർ.ടി.സി, അഞ്ച് ബസുകൾ ഹരിയാനയിൽ നിന്ന് പുറപ്പെട്ടു
ലണ്ടന്‍ മോഡലില്‍ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഇലക്‌ട്രിക് ബസുകള്‍ എത്തുന്നു. ആദ്യ ഘട്ടം 5 ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് ഇവ തിരുവനന്തപുരത്ത് എത്തും. പത്ത് ബസുകൾ കൂടി പിന്നാലെ വരും. സിറ്റി സർക്കുലർ സർവീസ് ലാഭത്തിലാക്കാൻ വേണ്ടിയാണ് ഇലക്ട്രിക് ബസിലേക്കുള്ള ചുവടു മാറ്റം. കൊവിഡിന് ശേഷം നഗരവാസികളെ കെഎസ്‌ആര്‍ടിസിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനുള്ളത്. ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാത്തതിന്റെ പേരിൽ ഏറെ പഴികേട്ട സർക്കുലർ നില മെച്ചപെടുത്തുകയാണ്. പ്രതിദിനം 25,000 പേർ സിറ്റി സർക്കുലറിന്റെ മാത്രം യാത്രക്കാരായി മാറിയെന്നാണ് കെ.എസ്.ആർ.ടി.സി പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്. പ്രതിദിന കളക്ഷനും രണ്ടര ലക്ഷം രൂപയായി. ഇലക്ടിക് ബസുകള്‍ എത്തുന്നതോടെ ഇന്ധനച്ചെലവ് കുറയുമെന്നും ടിക്കറ്റ് കളക്ഷന്‍ കൂടുമെന്നും മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നു.
Read More » -
Kerala
കോട്ടയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച സംഭവം: കെ.പി.സി.സി. നടപടിയെടുത്തു; രണ്ട് ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരെയും ഐ.എന്‍.ടി.യു.സി. നേതാവിനെയും സസ്‌പെന്‍ഡ് ചെയ്തു
കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടിടത്ത് കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച സംഭവത്തിൽ കെ.പി.സി സി നടപടിയെടുത്തു. വാഴൂരിലും നെടുങ്കുന്നത്തുമാണ് നേതാക്കള്‍ തമ്മിലടിച്ചത്. വാഴൂരിലെ അടിപിടിയിൽ ഡിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ , ടി കെ സുരേഷ് കുമാർ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കൊടുങ്ങൂരിലെ പാർട്ടി ഓഫീസിൽ വച്ച് റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനിടെയായിരുന്നു അടിപിടി. നെടുങ്കുന്നത്തെ കയ്യാങ്കളിയിൽ ഐ.എൻ.ടി.യുസി നേതാവ് ജിജി പോത്തനെയും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നേതാക്കൾ തമ്മിലടിച്ചത്. നടക്കാനിരിക്കുന്ന ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ല. പ്രവാസി പ്രതിനിധികളെ വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്…
Read More » -
Kerala
ആരോഗ്യപ്രശ്‌നം; ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിൽക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. പൊതുസമ്മേളനത്തോടെയാണ് മൂന്നാം ലോക കേരള സഭ നടക്കുന്നത്. സ്പീക്കർ എംബി രാജേഷാണ് പൊതു സമ്മേളനത്തിന്റെ അധ്യക്ഷൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. അതേസമയം ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. യുഡിഎഫ് അനൂകൂല സംഘടനകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളെ സമ്മേളനത്തിൽ നിന്ന് വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി…
Read More » -
Kerala
സരിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഷാജ് കിരണ്‍ എഡിജിപിയെ വിളിച്ചത് 7 തവണ
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഷാജ് കിരണ്‍ എഡിജിപി അജിത്കുമാറിനെ ഏഴ് തവണ വിളിച്ചതായി കണ്ടെത്തല്‍. ഈ മാസം എട്ടിന് രാവിലെ 11നും 1.30 നും ഇടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അജിത് കുമാറുമായി ഏഴ് തവണ ഷാജ് കിരണ്‍ ആശയവിനിമയം നടത്തിയത്. ഷാജ് അജിത് കുമാറിനെ മൂന്ന് തവണ അങ്ങോട്ടും നാല് തവണ തിരിച്ചും വിളിച്ചതായി രേഖകള്‍ പുറത്ത് വന്നു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് തൊട്ടുപിന്നാലെ നടത്തിയ ഫോണ്‍ കോള്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫോണ്‍ കോളുകളെല്ലാം രണ്ട് മിനിറ്റില്‍ കൂടുതലുണ്ട്. ഷാജ് കിരണും അജിത് കുമാറും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയങ്ങള്‍ നടന്നിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പൊളിച്ചുകൊണ്ട് നിലവില്‍ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വപ്നാ സുരേഷ് രഹസ്യമൊഴി നല്‍കിയ ദിവസം ഷാജ് ബിലീവേഴ്സ് ചര്‍ച്ച് വക്താവിനെ…
Read More » -
NEWS
കൂടുതല്‍ ഹൈടെക് ആകാന്‍ കേരളാ പോലീസ്; 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റ് നിലവില്‍
തിരുവനന്തപുരം: കൂടുതല്‍ ഹൈടെക് ആകാന്‍ ഒരു ചുവടുകൂടി മുന്നോട്ടുവച്ച് കേരളാ പോലീസ്. സംസ്ഥാനത്തെ 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നാടിന് സമര്‍പ്പിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലെ യൂസര്‍നെയിമും പാസ് വേഡും നല്‍കി പ്രവേശിക്കാം. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വെബ്സൈറ്റില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുളള പരിശീലനം എല്ലാ ജില്ലാ ആസ്ഥാനത്തെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവിലെ ജില്ലാതല വെബ്സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണ്ണമായും സന്ദര്‍ശകസൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
Read More » -
Crime
തലസ്ഥാനത്തുനിന്ന് മൂന്ന് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകള്‍ക്കകം മോചനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പൊലീസിലെ ഒരു ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയി. മണിക്കൂറുകൾക്കകം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്തിലുള്ള പോലീസ് സംഘം മൂന്ന് പേരേയും മോചിപ്പിച്ചു. തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ പോലീസ് പിടികൂടി. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. മുതലപ്പൊഴി ഹാർബറിന് സമീപത്തെ ഉൾക്കടലിൽ വെച്ചാണ് ബന്ദികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടിയ മത്സ്യത്തൊഴിലാളികളെയും മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ലേല പുരക്ക് സമീപം എത്തിച്ചാണ് കരക്കിറക്കിയത്. വിവരമറിഞ്ഞ് വർക്കല ഡി വൈ എസ് പി യുടെ നേതൃത്തിൽ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സംഘം മുതലപ്പൊഴിയിലെത്തി. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ആറ്റിങ്ങൾ സ്റ്റേഷനിൽ എത്തിച്ച ശേഷം…
Read More » -
India
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ല, സമയം നീട്ടി നൽകണം; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ നാളെ നിശ്ചിയിച്ചിരിക്കുന്ന ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് രാഹുല്‍ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടും രാഹുൽ ഇ ഡിക്ക് കത്ത് നൽകി. തുടർച്ചയായ മൂന്ന് ദിവസം രാഹുലിനെ ചോദ്യം ചെയ്ത ഇ ഡി ഇന്നത്തെ ദിവസം ഇടവേള നൽകിയാണ് നാളത്തേക്ക് ചോദ്യം ചെയ്യൽ വച്ചത്. മൂന്ന് ദിവസം തുടർച്ചയായി ഹാജരായ കോൺഗ്രസ് മുൻ അധ്യക്ഷന്‍റെ ആവശ്യത്തോട് ഇഡി എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം. അതേസമയം രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ഇ ഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിൽ ധാരണയായത്. രാഹുലിന്‍റെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുലിന്‍റെ നിര്‍ദ്ദേശവും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്‍റെ…
Read More » -
Kerala
കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് കണ്ണൂരിലെ ജയിലില്‍നിന്ന് കോഴിക്കോട് ജയിലിലേക്ക് മാറണമെന്ന് ആവശ്യം, അപേക്ഷയുമായി കോടതിയിൽ
കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കണ്ണൂരിലെ ജയിലില്‍നിന്ന് കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനാല്‍ ആശുപത്രിക്ക് സമീപത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ജോളി ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്. ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജൂണ്‍ 29-ന് കോടതി അപേക്ഷ പരിഗണിക്കും. കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ അടുത്തിടെ ജയിലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ജോളി അടക്കമുള്ള ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇതോടെയാണ് ചികിത്സാ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോളി കോടതിയെ സമീപിച്ചത്. അതിനിടെ, ജയില്‍വാസത്തിനിടെ നടത്തിയ ചികിത്സയുടെ രേഖകള്‍ ആവശ്യപ്പെട്ടും ജോളി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതും കോടതി പിന്നീട് പരിഗണിക്കും.
Read More »