Month: June 2022
-
NEWS
അലറിക്കരഞ്ഞ് സമ്പാദിക്കുന്ന യുവതി
ജീവിതത്തില്‍ അലറി കരയേണ്ട അവസരമൊന്നുമുണ്ടാകല്ലേ ദൈവമേ, എന്നായിരിക്കും നമ്മുടെ ഒക്കെ പ്രാര്‍ത്ഥന. എന്നാല്‍ ആഷ്ലി പെല്‍ഡണ്‍ എന്ന യുവതിയുടെ ജീവിതത്തില്‍ തീര്‍ത്തും ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് ഈ അലര്‍ച്ച. എന്നാല്‍ അതിലൊരു വ്യത്യാസമുള്ളത്, ജീവിതത്തിലല്ല മറിച്ച് സിനിമയിലാണ് അവള്‍ ഇത് ചെയ്യുന്നത് എന്നതാണ്. അതെ ആഷ്ലി ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ? അതുപോലെ സിനിമയിലും, സീരിയലുകളിലും അലറുന്നതാണ് അവളുടെ തൊഴില്‍. ഇങ്ങനെ അലറി വിളിച്ചാണ് അവള്‍ പണം സമ്പാദിക്കുന്നത്. മണിക്കൂറുകളോളം മൈക്കിന് മുന്നില്‍ തൊണ്ട പൊട്ടുമാറ് അലറി വിളിക്കുന്നതാണ് ആഷ്ലിയുടെ ജോലി. ആഷ്ലിയുടെ പല രീതിയിലുള്ള നിലവിളികള്‍ റെക്കോര്‍ഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. ഹോറര്‍ സിനിമകളില്‍ പ്രേതത്തെ കണ്ട് കരയുന്നതും, നൈരാശ്യം മൂത്ത് പൊട്ടി കരയുന്നതും എല്ലാം ഒരേ പെര്‍ഫെക്ഷനോടെ തന്നെ. അത്ര തന്മയത്വത്തോടെയാണ് അവള്‍ ഇത് ചെയ്യുന്നത്. വളരെ അധികം വൈദഗ്ധ്യം വേണ്ടുന്ന ഒരു തൊഴിലാണ് ഇതെന്ന് ആഷ്ലി പറയുന്നു. കാരണം…
Read More » -
Kerala
തലസ്ഥാനമടക്കം 11 ജില്ലകളില്‍ രാത്രി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറില്‍ 11 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. രാത്രി ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനുമാണ് സാധ്യത. മറ്റു ജില്ലകളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തില്‍ ജൂണ്‍ 20 വരെ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തെക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ മേഖലവരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇത് പ്രകാരം ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,…
Read More » -
Kerala
കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ആളെ കയ്യോടെ പൊക്കി ജീവനക്കാരന്‍
തിരുവനന്തപുരം: കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസില്‍ മോഷണ ശ്രമം. സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ആള്‍ തിരുവനന്തപുരത്ത് പിടിയിലായി. നേമം സ്വദേശി ബാബുവാണ് കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസ്സുകളുടെ സ്‌പെയര്‍പാര്‍ട്‌സ് മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാള്‍ ഇഞ്ചയ്ക്കല്‍ പാര്‍ക്കിങ് യാര്‍ഡില്‍ എത്തിയത്. ബസിനകത്ത് ശബ്ദം കേട്ട് പരിശോധന നടത്തിയ ജീവനക്കാന്‍ ബാബുവിനെ കയ്യോടെ പിടികൂടുകയായിരുന്നു. സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ സെക്യൂരിറ്റി ഡ്യൂക്കായി നിയോഗിച്ച സിറ്റി ഡിപ്പോയിലെ ഡ്രൈവറാണ് കള്ളനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. പാട്‌സുകള്‍ ഇളക്കിയെടുത്ത് വര്‍ക്ക്‌ഷോപ്പുകാര്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കും വില്‍ക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ ജന്റം എസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈഞ്ചക്കല്‍ യൂണിറ്റ് കൊവിഡ് കാലത്താണ് അടച്ച് പൂട്ടി പാര്‍ക്കിങ് യാര്‍ഡാക്കി മാറ്റിയത്. ഏതാണ്ട് 300 ല്‍ പരം ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
Read More » -
Kerala
ലൈഫ് കരട് പട്ടിക- ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ലൈഫ് കരട് പട്ടികയിന്മേൽ ഒന്നാംഘട്ടം അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ വെള്ളിയാഴ്ച രാത്രി 12 മണിക്കുള്ളിൽ ഓൺലൈനായി അറിയിക്കണം. ഈ സമയത്തിന് ശേഷം അപ്പീലുകളോ ആക്ഷേപങ്ങളോ സ്വീകരിക്കില്ല. വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ 43,422 അപ്പീലുകളാണ് ലഭിച്ചത്. ഇതിൽ 36,198 പേർ ഭൂമിയുള്ള ഭവനരഹിതരും 7224 പേർ ഭൂമി ഇല്ലാത്ത ഭവനരഹിതരുമാണ്. ഇതിന് പുറമേ പൊതുജനങ്ങളുടെ 6 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. അർഹതയുണ്ടായിട്ടും അനർഹരുടെ പട്ടികയിൽപ്പെട്ടവർക്കും, ക്ലേശ ഘടകങ്ങൾ പരിഗണിച്ചില്ലെന്ന് തോന്നുന്നവർക്കും, മുൻഗണനാക്രമത്തിൽ അപാകതയുണ്ടെന്ന് പരാതി ഉള്ളവർക്കും അപ്പീൽ നൽകാം. ഭൂരഹിതർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ, തിരിച്ചോ മാറുന്നതിനും അപ്പീൽ അനിവാര്യമാണ്. ഒരേ തദ്ദേശ സ്ഥാപനത്തിൽ വാർഡ് മാറുന്നതിനും, തദ്ദേശ സ്ഥാപനം തന്നെ മാറുന്നതിനും അപ്പീൽ നൽകണം. അനർഹർ ആരെങ്കിലും ഈ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്…
Read More » -
LIFE
ഷെയിന്‍ നിഗം ചിത്രം ‘ഉല്ലാസം’ ജൂലൈ 1ന്
ഷെയിന്‍ നിഗമിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ജൂലൈ ഒന്നിന് കലാസംഘം റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. അജു വര്‍ഗീസ്,ദീപക് പറമ്പോല്‍,ബേസില്‍ ജോസഫ്,ലിഷോയ്, അപ്പുകുട്ടി,ജോജി, അംബിക,നയന എല്‍സ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം,ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണന്‍ എഴുതുന്നു. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്‌കര്‍…
Read More » -
India
അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം ദേശീയ താല്പര്യങ്ങൾക്കെതിര് :എം എ ബേബി
അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം ദേശീയ താല്പര്യങ്ങൾക്കെതിര് :എം എ ബേബി അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം നമ്മുടെ ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരാണ്. പക്ഷേ, സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കൾക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടിൽ ആണ് പ്രധാനമന്ത്രി ഇത് അവതരിപ്പിക്കുന്നത്. നാല് വർഷത്തേക്ക് ‘കരാർ സൈനികരെ’ റിക്രൂട്ട് ചെയ്തുകൊണ്ട് പ്രൊഫഷണൽ സായുധ സേനയെ ഉയർത്താൻ കഴിയില്ല. പെൻഷൻ പണം ലാഭിക്കുന്നതിനുള്ള ഈ പദ്ധതി, നമ്മുടെ പ്രൊഫഷണൽ സായുധ സേനയുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും ഗുരുതരമായ വിട്ടുവീഴ്ച ചെയ്യും. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. സാധാരണ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുപകരം ഈ പദ്ധതി അത്തരം കരാർ സൈനികർക്ക് അവരുടെ നാല് വർഷത്തിന് ശേഷം മറ്റ് തൊഴിൽ സാധ്യതകളൊന്നും നൽകില്ല. യുവ ആർ എസ്…
Read More » -
VIDEO
പേനക്ക് വേണ്ടി ഒരാശുപത്രി.. അറിയാം വിശേഷങ്ങൾ
ഏതു കടുത്ത അസുഖവും മാറും… പേനക്കു വേണ്ടി ഒരു ആശുപത്രി https://youtu.be/pW3I1Qnbboc
Read More » -
NEWS
താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചുമാറ്റിയ സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു
കോട്ടയം: വൈക്കം തലയാഴത്ത് താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചുമാറ്റിയ സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു. തലയാഴം മാരാംവീടിന് സമീപം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.അതേസമയം വാനിലുണ്ടായിരുന്ന കുട്ടികളെല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വാനിലെ സഹായിയായ ജീവനക്കാരനെ നിസാര പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാലാപറമ്ബിലെ സ്വകാര്യ സ്കൂള്‍ ബസാണ് മറിഞ്ഞത്. വീതി കുറഞ്ഞ റോഡിലൂടെ വന്ന വാനിന്‍റെ ഡ്രൈവര്‍ താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചുമാറ്റിയതാണ് അപകട കാരണം. ഡ്രൈവര്‍ വശത്തെ ഡോര്‍ വഴിയാണ് കുട്ടികളെ പുറത്തെടുത്തത്.
Read More » -
NEWS
അനധികൃത പാർക്കിംഗ്; ഫോട്ടോ എടുത്ത് അയച്ചാൽ 500 രൂപ സമ്മാനം
ന്യൂഡൽഹി: തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഫോട്ടോ എടുത്ത് അയച്ചാൽ 500 രൂപ പാരിതോഷികം നൽകുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗതം തടസ്സപ്പെടുത്തിയും അല്ലാതെയും തെരുവുകളില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഇന്ത്യയിൽ പതിവാണെന്നും ഇത് മാറേണ്ടതുണ്ടെന്നും ഗഡ്കരി പറഞ്ഞു. അതേസമയം റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതിന് പകരം, ജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്ത സാഹചര്യത്തെ കുറിച്ച് പശ്ചാത്താപമുണ്ടെന്നും മന്ത്രി പറഞ്ഞു.
Read More » -
Kerala
തിരുവല്ലയിൽ എൽഡിഎഫ് ചെയർപേഴ്സൺ, പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നും എൽഡിഎഫിന്
ധാരണ പാലിക്കാന്‍ വേണ്ടി ചെയര്‍പേഴ്‌സണ്‍ രാജി വച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവല്ല നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. നഗരസഭയിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. കേരള കോൺഗ്രസ് (ജോസഫ്) അംഗം ശാന്തമ്മ വർഗീസ് എൽഡിഎഫിനൊപ്പം ചേർന്ന് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കൗൺസിലിൽ പതിനാറ് അംഗങ്ങൾ വീതം യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പിന്തുണച്ചു. നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. ഇതോടെ പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നും എൽഡിഎഫ് ഭരണത്തിലായി. ബി.ജെ.പിയെ പിന്തുണച്ചിരുന്ന സ്വതന്ത്രൻ രാഹുൽ രാജു യു.ഡി.എഫിന് വോട്ട് ചെയ്തു. ബി.ജെ.പിയുടെ ആറ് അംഗങ്ങളും എസ്.ടി.പി.ഐയുടെ ഒരംഗവും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. യു.ഡി.എഫ് ധാരണ പ്രകാരം രാജി വച്ച ബിന്ദു ജയകുമാറിൻ്റെയും ഫിലിപ് ജോർജിൻ്റെയും ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നാടകീയത മുറ്റി നിന്ന സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് യുഡിഎഫില്‍ നിന്ന് മറുകണ്ടം ചാടിയ 20-ാം വാര്‍ഡിലെ കേരളാ കോണ്‍ഗ്രസ് (ജോസഫ്) അംഗം ശാന്തമ്മ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ ചെയര്‍ പേഴ്‌സനായത്. യു.ഡി.എഫ് 15,…
Read More »