ധാരണ പാലിക്കാന്‍ വേണ്ടി ചെയര്‍പേഴ്‌സണ്‍ രാജി വച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവല്ല നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. നഗരസഭയിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. കേരള കോൺഗ്രസ് (ജോസഫ്) അംഗം ശാന്തമ്മ വർഗീസ് എൽഡിഎഫിനൊപ്പം ചേർന്ന് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കൗൺസിലിൽ പതിനാറ് അംഗങ്ങൾ വീതം യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പിന്തുണച്ചു. നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. ഇതോടെ പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നും എൽഡിഎഫ് ഭരണത്തിലായി.
ബി.ജെ.പിയെ പിന്തുണച്ചിരുന്ന സ്വതന്ത്രൻ രാഹുൽ രാജു യു.ഡി.എഫിന് വോട്ട് ചെയ്തു. ബി.ജെ.പിയുടെ ആറ് അംഗങ്ങളും എസ്.ടി.പി.ഐയുടെ ഒരംഗവും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. യു.ഡി.എഫ് ധാരണ പ്രകാരം രാജി വച്ച ബിന്ദു ജയകുമാറിൻ്റെയും ഫിലിപ് ജോർജിൻ്റെയും ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
നാടകീയത മുറ്റി നിന്ന സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് യുഡിഎഫില്‍ നിന്ന് മറുകണ്ടം ചാടിയ 20-ാം വാര്‍ഡിലെ കേരളാ കോണ്‍ഗ്രസ് (ജോസഫ്) അംഗം ശാന്തമ്മ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ ചെയര്‍ പേഴ്‌സനായത്.
യു.ഡി.എഫ് 15, എല്‍.ഡി.എഫ് 14, ബി.ജെ.പി 7, എസ്.ഡി.പി.ഐ 1, സ്വതന്ത്ര 1 എന്നതായിരുന്നു നിലവിലെ കക്ഷി നില. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയിലെ ആറംഗങ്ങളും ഏക എസ്.ഡി.പി.ഐ അംഗവും വിട്ടു നിന്നു. തുടര്‍ന്ന് എല്‍.ഡി.എഫും യു.ഡി.എഫും 16 വോട്ടുകള്‍ വീതം നേടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയര്‍ പേഴ്‌സണെ തെരഞ്ഞെടുത്തത്. യു.ഡി.എഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് (ജോസഫ്) അംഗം ശാന്തമ്മ വര്‍ഗീസ് എല്‍.ഡി.എഫിലെത്തിയപ്പോള്‍ എന്‍.ഡി.എ സ്വതന്ത്രന്‍ രാഹുല്‍ ബിജു യു.ഡി.എഫിലെത്തിയതാണ് വോട്ടിങ് തുല്യമാകാന്‍ കാരണമായത്.
അനു ജോര്‍ജായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. ശാന്തമ്മ എല്‍ഡിഎഫിനൊപ്പം പോയ വിവരം ഇന്നലെ തന്നെ മനസിലാക്കിയ യു.ഡി.എഫ് നേതൃത്വം എന്‍.ഡി.എയിലെ രാഹുലിനെ ഒപ്പം കൂട്ടി. എസ്.ഡി.പി.ഐ പിന്തുണയും യു.ഡി.എഫ് പ്രതീക്ഷിച്ചെങ്കിലും അവർ വിട്ടു നിന്നത് തിരിച്ചടിയായി.