KeralaNEWS

കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ആളെ കയ്യോടെ പൊക്കി ജീവനക്കാരന്‍

തിരുവനന്തപുരം: കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസില്‍ മോഷണ ശ്രമം. സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ആള്‍ തിരുവനന്തപുരത്ത് പിടിയിലായി. നേമം സ്വദേശി ബാബുവാണ് കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസ്സുകളുടെ സ്‌പെയര്‍പാര്‍ട്‌സ് മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാള്‍ ഇഞ്ചയ്ക്കല്‍ പാര്‍ക്കിങ് യാര്‍ഡില്‍ എത്തിയത്. ബസിനകത്ത് ശബ്ദം കേട്ട് പരിശോധന നടത്തിയ ജീവനക്കാന്‍ ബാബുവിനെ കയ്യോടെ പിടികൂടുകയായിരുന്നു.

സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ സെക്യൂരിറ്റി ഡ്യൂക്കായി നിയോഗിച്ച സിറ്റി ഡിപ്പോയിലെ ഡ്രൈവറാണ് കള്ളനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. പാട്‌സുകള്‍ ഇളക്കിയെടുത്ത് വര്‍ക്ക്‌ഷോപ്പുകാര്‍ക്കും സ്‌പെയര്‍പാര്‍ട്‌സ് കടകള്‍ക്കും വില്‍ക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

Signature-ad

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ ജന്റം എസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈഞ്ചക്കല്‍ യൂണിറ്റ് കൊവിഡ് കാലത്താണ് അടച്ച് പൂട്ടി പാര്‍ക്കിങ് യാര്‍ഡാക്കി മാറ്റിയത്. ഏതാണ്ട് 300 ല്‍ പരം ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

Back to top button
error: