Month: June 2022

  • NEWS

    സ്റ്റാർട്ടപ്പ് തൊഴിൽ സംരംഭം: കേരളം ഏഷ്യയിൽ ഒന്നാമത്;ആഗോളറാങ്കിംഗിൽ നാലാം സ്ഥാനത്തും

    തിരുവനന്തപുരം :കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം.ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ (ജിഎസ്ഇആർ) അഫോർഡബിൾ ടാലെന്റ്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതും ആഗോളറാങ്കിംഗിൽ നാലാം സ്ഥാനത്തും എത്തി. അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനകരമായ നേട്ടം കേരളം കരസ്ഥമാക്കിയത്. ഇതേ റിപ്പോർട്ടിന്റെ ആഗോളറാങ്കിംഗിൽ നാലാം സ്ഥാനം നേടാനും കേരളത്തിന് സാധിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റിപ്പോർട്ട് പരിശോധിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തലസൗകര്യങ്ങളുമാണ്  വളർച്ചക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും കേരളമുണ്ടാക്കിയ മുന്നേറ്റത്തെ റിപ്പോർട്ടുകൾ പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി. സർക്കാർ പിന്തുണയും ആകർഷകമായ ഇൻസന്റീവുകളും സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു.ഇത്തരത്തിൽ 3,600 ഓളം സ്റ്റാർട്ടപ്പുകളെ വളർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിത്. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തിലെ സ്റ്റാർട്ടപ് മേഖല…

    Read More »
  • NEWS

    കോടികളുടെ ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; ദമ്ബതികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

    തൃശ്ശൂർ: ഓണ്‍ലൈന്‍ വഴി നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തൃശൂര്‍ വെങ്കിടങ്ങ് പാടൂര്‍ സ്വദേശിനി പി.സിതാര മുസ്തഫ (24) ഭര്‍ത്താവ് എം.കെ.സിറാജുദ്ദീന്‍ (28), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി വി.എ. ആസിഫ് റഹ്മാന്‍ (30) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍  പിടികൂടിയത്. ക്യുനെറ്റ്മണി ചെയിന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ചാലാട് ബാനം റോഡ് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിന്റെ പരാതിയിലാണ് അറസ്റ്റ് 2021 സപ്തംബര്‍ മാസം 10ന് ആണ് സംഘത്തിന്റെ തട്ടിപ്പിന് നിഹാൽ ഇരയായത്. 1,75,000 രുപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 15,000 രൂപ വീതം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ പരാതിക്കാരന്‍്റെ 4,50,000 ലക്ഷം രൂപ തട്ടിയെടുത്ത് പണമോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.തുടർന്ന് ഇയാൾ പോലീസിന് നൽകിയ പരാതിയിലാണ് അറസ്റ്റ്.     ദമ്ബതികളെ കൊല്ലത്ത് വെച്ചും മൂന്നാം പ്രതിയായ ആസിഫ് റഹ്മാനെ തൃശൂരില്‍ വെച്ചുമാണ് അന്വേഷണ…

    Read More »
  • India

    അ​ഗ്നിപഥ് പദ്ധതി:ബിഹാറിൽ സംഘർഷം കനക്കുന്നു, പാസഞ്ചർ ട്രെയ്നിന് തീയിട്ടു

    അ​ഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ സംഘർഷം കനക്കുന്നു. പ്രതിഷേധവുമായെത്തിയ യുവാക്കൾ സരൻ ജില്ലയിൽ പാസഞ്ചർ ട്രെയ്നിന് തീയിട്ടു. ആളപായമില്ല. റെയിൽ പാളങ്ങളും റോഡുകളും പ്രതിഷേധക്കാർ‌ ഉപരോധിച്ചു. ഭ​ഗൽപൂർ, അർവൽ, ബുക്സർ, ​ഗയ, മുൻ​ഗർ, നവഡ, സഹർസ, സിവാൻ, ഔറ​ഗബാദ് എന്നീ ജില്ലകളിലും സംഘർഷം ഉണ്ടായി. സൈന്യത്തിൽ ചേരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവാക്കളാണ് പ്രതിഷേധിക്കുന്നത്. നാല് വർഷത്തിന് ശേഷം പിരിച്ചു വിടുന്ന അ​ഗ്നിപഥ് പദ്ധതി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. പൊലീസിനെതിരെ പ്രക്ഷോഭകർ കല്ലെറിഞ്ഞ സംഭവവുമുണ്ടായി. ജെഹ്നാബാദ് റെയിൽവേ സ്റ്റേഷനിൽ പൊലീസും പ്രതിഷേധക്കാരും പരസ്പരം കല്ലെറിയുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് 22 ട്രെയ്നുകൾ പിൻവലിച്ചു. അഞ്ച് ട്രെയ്നുകളുടെ സമയം പുനക്രമീകരിച്ചു.  

    Read More »
  • NEWS

    എന്നുമുതലാണ് കരിങ്കൊടി പ്രതിഷേധത്തിന്റെ ചിഹ്നമായി മാറിയത് ? കരിങ്കൊടി വീശി പ്രതിഷേധിച്ചാല്‍ എന്താണ് ശിക്ഷ?

    കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാല്‍ രണ്ട് വര്‍ഷംവരെ തടവോ അല്ലെങ്കില്‍ പിഴയോ അതുമല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിച്ചേക്കാം   മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ വീണ്ടും കരിങ്കൊടികളും വാർത്താപ്രാധാന്യം നേടുകയാണ് കേരളത്തിൽ.എന്തുകൊണ്ടാണ് പ്രതിഷേധിക്കാൻ കറുപ്പ് തിരഞ്ഞെടുക്കുന്നത്? കരിങ്കൊടി വീശി പ്രതിഷേധിച്ചാല്‍ എന്താണ് സംഭവിക്കുക..? അറിയാം കരിങ്കൊടിയുടെ നിയമ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്. പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിക്കുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.18ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് കറുപ്പിന് പ്രതിഷേധത്തിന്റെ നിറം ലഭിച്ചത്.അക്കാലത്ത് നടന്ന സ്പാനിഷ് പിന്തുടര്‍ച്ചാ യുദ്ധത്തില്‍ കാറ്റലോണിയന്‍ സൈന്യം വീ ലിവ് ഫ്രീ ഓര്‍ വീ വില്‍ ഡൈ എന്നെഴുതിയ കറുത്ത പതാക കയ്യിലേന്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് വസ്ത്രങ്ങളും കൊടിയും പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ ആരംഭിച്ചത്.ഇന്ത്യയിലും ചരിത്രത്തില്‍ ഇടം നേടിയ കരിങ്കൊടി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈമണ്‍ കമ്മീഷനെതിരെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ നടന്ന കരിങ്കൊടി പ്രതിഷേധം അവസാനിച്ചത് രൂക്ഷമായ ലാത്തിചാര്‍ജിലും അദ്ദേഹത്തിന്റെ മരണത്തിലുമാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാല്‍ ഇന്ത്യന്‍…

    Read More »
  • NEWS

    ഉദ്ഘാടനത്തിന് ഒരുങ്ങി അമൃത ആശുപത്രി

    ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ നിർമ്മാണം പൂർത്തിയായ അമൃത ആശുപത്രിയുടെ പ്രവര്‍ത്തനം ആഗസ്റ്റിൽ ആരംഭിക്കും.ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണവും 2,400 കിടക്കകളുമുള്ള ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്.  കൊച്ചിയിലെ അമൃത ആശുപത്രി 25 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഫരീദാബാദില്‍ അമൃത ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫരീദാബാദിലെ സെക്ടര്‍ 88ലാണ് 14 നിലകളുള്ള ടവര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സമുച്ചയം സ്ഥിതി ചെയ്യുന്നത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് അമൃത ആശുപത്രിയില്‍ ഒരുക്കുന്നതെന്ന് ദല്‍ഹി മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി നിജാമൃതാനന്ദപുരി പറഞ്ഞു.ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുമ്ബോള്‍ 534 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകള്‍ ഉള്‍പ്പെടെ ആകെ 2,400 കിടക്കകളുണ്ടാകുമെന്ന് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജീവ് കെ. സിങ് പറഞ്ഞു. 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ഇമേജിംഗ് സേവനങ്ങള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് ലബോറട്ടറി, ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍,…

    Read More »
  • India

    സിറിയയിലെ വിജനഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ ഐ എസ് നേതാവിനെ ജീവനോടെ പിടികൂടി

    ഒരു കാലത്ത് സിറിയയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്ന റഖയയ്ക്ക് അടുത്തുള്ള ആള്‍പ്പാര്‍പ്പ് കുറഞ്ഞ ഗ്രാമത്തില്‍ അമേരിക്കന്‍ സംയുക്ത സൈനിക കമാന്‍ഡോകള്‍ നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്നത നേതാവ് പിടിയില്‍. യു എസും കുര്‍ദ് സൈനികരും സംയുക്തമായി നടത്തിയ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഐ എസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാനി അഹമ്മദ് അല്‍ കുര്‍ദിയെയാണ് പിടികൂടിയതെന്ന് സംയുക്ത സൈന്യം അറിയിച്ചു. ഇയാള്‍ ഇവിടെ ഐ എസിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു വീട്ടിലാണ് യുഎസ് കമാന്‍ഡോകള്‍ ആക്രമണം നടത്തിയത്. രണ്ടു നില വീട്ടില്‍ ഭാര്യയും മക്കളുമായി താമസിക്കുകയായിരുന്നു ഇയാളെന്ന് സൈന്യം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ എത്തിയ യു എസ് കമാന്‍ഡോകള്‍ കയറേണിയിലൂടെ താഴെയിറങ്ങി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലുള്ളവരുമായി പത്ത് മിനിറ്റ് നേരം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. തുടര്‍ന്ന് ഈ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹാനി അഹമ്മദ്…

    Read More »
  • India

    ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

    ദില്ലി: ജമ്മുകശ്മീരിലെ അനന്തനാഗിലും കുല്‍ഗാമിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉണ്ടായി. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ അംറുള്ളയില്‍ സുരക്ഷസേനയും പുല്‍വാമ പൊലീസും ചേര്‍ന്ന് പതിനഞ്ച് കിലോ സ്‌ഫോടകവസ്തു പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരരുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • LIFE

    താരവിവാഹം വിവാദത്തില്‍; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

    ചെന്നൈ: നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹം വീണ്ടും വിവാദങ്ങളില്‍. വിവാഹത്തിനെതിരെ നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. കഴിഞ്ഞ ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരം ഇസിആര്‍ റോഡിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഇവരുടെ വിവാഹം ആഡംബരത്തോടെ നടന്നത്. വിവാഹ പരിപാടിയുടെ നടത്തിപ്പ് സ്വകാര്യ ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കൈമാറിയതോടെയാണ് കര്‍ശന നിയന്ത്രണങ്ങളാണ് ഉണ്ടായത്. വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സ്വകാര്യ അംഗരക്ഷകരെ വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തതിന് ശേഷമേ അതിഥികളെ അകത്ത് കടത്തിവിട്ടുള്ളൂ. കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡില്‍ പോലും പൊതുജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹോട്ടലിന് പിന്നിലെ ബീച്ചിലൂടെ പോലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ നയന്‍താര വിഘ്‌നേഷ് വിവാഹം മൂലം പൊതുജനത്തിന്റെ സഞ്ചാരം പോലും നടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവര്‍ത്തകന്‍ ശരവണന്‍…

    Read More »
  • India

    രാജ്യത്തെ ശക്തമായ പ്രതിപക്ഷമാകാന്‍ ടിആര്‍എസ്; പിങ്ക് മുന്നേറ്റം ലക്ഷ്യമിട്ട് കെസിആര്‍

    ഹൈദരാബാദ് : രാജ്യത്ത് ശക്തമായൊരു പ്രതിപക്ഷ പാര്‍ട്ടിയുടെ വിടവുണ്ടെന്ന് ചൂണ്ടികാട്ടി പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു. ജൂലൈ ആദ്യ ആഴ്ചയോടെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് നീക്കം. കോണ്‍ഗ്രസ് ഒഴികെ മറ്റ് ബിജെപി വിരുദ്ധ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ചടങ്ങിനാണ് ആലോചന. തെലങ്കാന മോഡല്‍ വികസനം രാജ്യമെങ്ങും എന്ന ആഹ്വാനവുമായാണ് ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് കെസിആര്‍ ഒരുങ്ങുന്നത്. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കിയാണ് മാറ്റുന്നത്. ഞായറാഴ്ച മുതിര്‍ന്ന ടിആര്‍എസ് നേതാക്കളുടെ യോഗം കെസിആര്‍ ഹൈദരാബാദില്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കര്‍മ്മപദ്ധതി കെസിആര്‍ അവതരിപ്പിക്കും. വിപുലമായ പരിപാടികളുമായി പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കോണ്‍ഗ്രസ് ഒഴികെ മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെ എല്ലാം ചടങ്ങിലേക്ക് ക്ഷണിക്കാണ് ആലോചന. ആംആദ്മി, സമാജ്വാദി പാര്‍ട്ടി, ജെഎംഎം, സിപിഐഎം,ഡിഎംകെ, ജെഡിഎസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടാകും. കഴിഞ്ഞ ദിവസം രാഷ്ട്രപതി…

    Read More »
  • Kerala

    ദിലീപിന് പിന്തുണയുമായി നടൻ മധു, ദിലീപ് അത് ചെയ്യുമെന്നു വിശ്വസിക്കുന്നില്ല, നടിയെ വീട്ടുകാർ ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നെങ്കിൽ ഈ വാർത്തയൊന്നും കാണേണ്ടി വരില്ലായിരുന്നു

    നടി ആക്രമിക്കപ്പെട്ട കേസിൽ നടിയെ തള്ളിപ്പറഞ്ഞ് ദിലീപിനെ പിൻതുണച്ച് മുതിർന്ന നടൻ മധു. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്നാഗ്രഹിക്കുന്നു. നടിയെ വീട്ടുകാർ രാത്രി ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നു എങ്കിൽ ഇതൊന്നും വാർത്തയായി കാണേണ്ടി വരില്ലായിരുന്നു, മധു പറഞ്ഞു. കേസിനെ കുറിച്ച് കേൾക്കുമ്പോഴെല്ലാം താൻ ആലോചിക്കുന്നത് രാത്രി ആരെങ്കിലും പരിചയമില്ലാത്ത ഒരാളുടെ കാറിൽ ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ എന്നതാണ്. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെയോ അങ്ങനെ പറഞ്ഞയക്കുന്നത് കണ്ടിട്ടില്ല. അതിപ്പോൾ നടിയോ, ഐപിഎസോ ആരുമായിക്കോട്ടെ. ആണുങ്ങൾ പോലും അങ്ങനെ പോകാറില്ല. ഇതു താൻ ആരെയും കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും മധു കൂട്ടിച്ചേർത്തു. “നടിമാരായ അടൂർ ഭവാനിയോ, അടൂർ പങ്കജമോ, നമ്മുടെ പൊന്നമ്മയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറിൽ സഞ്ചരിച്ച് ഞാൻ കണ്ടിട്ടില്ല. ഒന്നുകിൽ കൂടെ മേക്കപ് ചെയ്യുന്നവരോ ഹെയർ സ്‌റ്റൈലിസ്റ്റോ അല്ലെങ്കിൽ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവരാരും രാത്രി ഒറ്റയ്ക്ക്…

    Read More »
Back to top button
error: