ന്യൂഡൽഹി: തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഫോട്ടോ എടുത്ത് അയച്ചാൽ 500 രൂപ പാരിതോഷികം നൽകുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
ഗതാഗതം തടസ്സപ്പെടുത്തിയും അല്ലാതെയും തെരുവുകളില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഇന്ത്യയിൽ പതിവാണെന്നും ഇത് മാറേണ്ടതുണ്ടെന്നും ഗഡ്കരി പറഞ്ഞു.
അതേസമയം റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതിന് പകരം, ജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്ത സാഹചര്യത്തെ കുറിച്ച് പശ്ചാത്താപമുണ്ടെന്നും മന്ത്രി പറഞ്ഞു.