NEWS

വിമാനത്തിലെ പ്രതിഷേധം;കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു.
വിഷയം പരിശോധിച്ച്‌ വരികയാണെന്നും, നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം വലിയ വിവാദമായ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Back to top button
error: