Month: June 2022

  • Kerala

    ഭാര്യ കൂറുമാറി, ആർ എസ് എസ് നേതാവിനെ കൊലപ്പെടുത്തിയകേസിലെ 7 സി.പി.എം പ്രവർത്തകരെ വെറുതെ വിട്ടു

    ആർ.എസ്.എസ്  പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന തെക്കെ പാനൂരിലെ കെ വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ടി.പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കിർമ്മാണി മനോജ് ഉൾപെടെ 7 സി.പി.എം പ്രവർത്തകരെയാണ് തലശ്ശേരി ജില്ലാ കോടതി വെറുതെ വിട്ടത്. 2007 മാര്‍ച്ച് നാലിന് രാത്രിയാണ് സംഭവം. വത്സരാജക്കുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചുകൊന്നു എന്നാണ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്താണ് ഏഴ് പ്രതികളെയും പിടികൂടിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വത്സരാജ് കുറുപ്പിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയെ തുടര്‍ന്നായിരുന്നു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസിൽ ഏക ദൃസാക്ഷിയായ വത്സരാജക്കുറുപ്പിന്റെ ഭാര്യ പിന്നീട് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് കോടതിയിൽ മൊഴി നൽകിയത്. ഇതാണ് ഏഴ് പ്രതികളെയും വെറുതെ വിട്ട വിധിക്ക് കാരണമായത്. സി.പി.എം പ്രവർത്തകരായ ചമ്പാട്ടെ എട്ടുവീട്ടിൽ സജീവൻ (34), ചമ്പാട്ടെ കെ. ഷാജി എന്ന ചെട്ടി…

    Read More »
  • NEWS

    കേരള ലോട്ടറി തട്ടിപ്പോ ?

    ലോട്ടറിവിൽപ്പനയിൽ ഖജനാവിന് ബമ്പർ നേട്ടം; ആറുവർഷംകൊണ്ട് നികുതിയടക്കം ലഭിച്ചത് 56,236.58 കോടി രൂപ     ലോട്ടറിവിൽപ്പനയിലൂടെ ആറുവർഷം കൊണ്ട് സർക്കാരിന് കിട്ടിയത് 56,236.58 കോടി രൂപയാണ്.2016-’17 മുതൽ 2021-’22 വരെയുള്ള വരുമാനമാണിത്.ഇതിൽ സമ്മാനത്തുക കഴിച്ചുള്ള തുക സർക്കാരിന് ലാഭമാണ്. ഇക്കാലത്ത് 47,719.31 കോടി രൂപയുടെ ലോട്ടറിയാണ് വിറ്റത്. നികുതിയിനത്തിൽ 8517.27 കോടി രൂപയും ലഭിച്ചു. തീർന്നില്ല ഭാഗ്യക്കുറി സമ്മാനത്തുക വാങ്ങാൻ ഭാഗ്യവാൻമാർ എത്താത്ത വകയിലും നേട്ടമുണ്ട് !!!!. ഇത്തരത്തിൽ 2016മുതൽ 2020വരെ സർക്കാരിന് ലഭിച്ചത് 291 കോടി രൂപയാണ് !!!!!!.എന്നിട്ടും, പുതിയ ലോട്ടറിയായ ഫിഫ്റ്റി-ഫിഫ്റ്റി -യുടെ പ്രകാശനച്ചടങ്ങിൽ ഭാഗ്യക്കുറി വിൽപ്പന സർക്കാരിന് ലാഭകരമല്ലെന്നാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞത്.ഈ ലോട്ടറിയുടെ സമ്മാനഘടന നോക്കൂ.ഒന്നാം സമ്മാനം ഒരു കോടി.രണ്ടാം സമ്മാനം പത്ത് ലക്ഷം.മൂന്നാം സമ്മാനം അയ്യായിരം രൂപ!!!! കേരളത്തിൽ ഏഴ് പ്രതിവാര ഭാഗ്യക്കുറികളാണുള്ളത്.ഓരോ ലോട്ടറിയിൽ നിന്നുള്ള ലാഭം പ്രത്യേകമായി കണക്കാക്കുന്നില്ലെന്ന് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ…

    Read More »
  • NEWS

    പെട്ടെന്നുള്ള തലചുറ്റൽ നിസ്സാരമായി കാണരുത്

    നിത്യജീവിതത്തില്‍ നാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്.എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തിൽ പലർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും ക്ഷീണവും.ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്ബോഴോ, പെട്ടെന്ന് നടക്കാന്‍ തുടങ്ങുമ്ബോഴോ തലചുറ്റൽ അനുഭവപ്പെടുകയും വേച്ച് പോകുകയുമൊക്കെ ചെയ്യും.കേള്‍ക്കുമ്ബോള്‍ നിസാരമായി തോന്നുമെങ്കിലും വളരെയധികം പ്രാധാന്യമുള്ള പ്രശ്നമാണിത്. പ്രധാനമായും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് ഇതിനു കാരണം. അയേണ്‍ അളവ് കുറയുമ്ബോഴാണ് ഹീമോഗ്ലോബിനും കുറയുന്നത്. ഇതിന് പുറമെ വൃക്കരോഗം, ലെഡ് വിഷാംശം അകത്തെത്തുന്നത്, ലുക്കീമിയ, മറ്റ് അര്‍ബുദങ്ങള്‍, ഹൈപ്പോതൈറോയിഡിസം, വാതരോഗം, അപ്ലാസ്റ്റിക് അനീമിയ, കരള്‍വീക്കം, വൈറ്റമിന്‍ കുറവ് എന്നിവയെല്ലാം ഹീമോഗ്ലോബിന്‍ അളവ് താഴാന്‍ കാരണമായേക്കാം. മറ്റ് രോഗങ്ങള്‍ മൂലമല്ല ഹീമോഗ്ലോബിന്‍ കുറയുന്നത് എങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തിലൂടെ തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കും. അയേണ്‍ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്. മത്സ്യം, കരള്‍ പോലുള്ള ഇറച്ചി, ചീര, ടോഫു, ബ്രൊക്കോളി എല്ലാം അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്.…

    Read More »
  • Kerala

    അഭയ കേസിലെ പ്രതികളെ രക്ഷിക്കാൻ ജസ്റ്റീസ് സിറിയക് ജോസഫ് ഇടപെട്ടെന്ന് ജോമോൻ പുത്തൻപുരയ്ക്കലും കെ.ടി ജലീലും, തെറ്റെന്ന് പി.ജെ കുര്യനും

    തിരുവനന്തപുരം: അഭയ കേസിൽ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥയുടെ പ്രകാശന വേദി പുതിയ വിവാദങ്ങളുടെയും വാഗ്വാദങ്ങളുടെയും അരങ്ങായി. അഭയകേസ് അട്ടിമറിക്കാൻ ലോകായുക്ത സിറിയക് ജോസഫ് നടത്തിയ ഇടപെടലിനെ ചൊല്ലി ചടങ്ങിൽ വാദപ്രതിവാദമുണ്ടായി. സിറിയക് ജോസഫ് നാർക്കോ അനാലിസിസ് റിപ്പോർട്ട് ചോർത്തിയെന്നും തോമസ് കോട്ടൂരിന് ശിക്ഷാ ഇളവിനായി അനധികൃതമായി ഇടപെട്ടെന്നും ‘ദൈവത്തിന്റെ സ്വന്തം വക്കീൽ’ എന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥയിലുണ്ട്. പ്രകാശന ചടങ്ങിൽ മുൻമന്ത്രി കെടി ജലീൽ ഇക്കാര്യങ്ങൾ ഉദ്ധരിച്ചപ്പോൾ ഇത് തെറ്റാണെന്നായിരുന്നു കോൺഗ്രസ് നേതാവ് പി.ജെ കുര്യന്റെ വാദം. പുസ്തക പരിചയം നടത്തിയ കെടി ജലീൽ അഭയാ കേസിൽ സിറിയക് ജോസഫ് നേരത്തെ നടത്തിയ അനധികൃത ഇടപെടലുകൾ പുസ്തകത്തെ അധികരിച്ച് വിശദീകരിച്ചു. കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി സിറിയക് ജോസഫിന്റെ ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചത് ഫാദർ കോട്ടൂരിന്റെ സ്വന്തം അനുജനാണ്. ഇദ്ദേഹത്തെ രക്ഷിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചു. ബെംഗളൂരിവിലെ ഫോറൻസിക് ലാബിൽ പോയി അഭയാ കേസ് പ്രതികളുടെ…

    Read More »
  • Kerala

    തലസ്ഥാനത്ത് വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം, എരുമേലിയിൽ പ്ലസ് വൺ വിദ്യാർഥികളായ സഹോദരങ്ങളെ പോലീസ് മർദ്ദിച്ചു

    എരുമേലി: പ്ലസ് വൺ വിദ്യാർഥികളായ സഹോദരങ്ങളെ പോലീസ് മർദിച്ചതായി പരാതി. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ എരുമേലിക്കടുത്ത് ശ്രീ ശ്രീ വില്ലേജിലാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കം അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ്. ഈ സമയം സ്കൂൾ വിട്ടു വന്ന കുട്ടികളോട് രണ്ടു പോലീസുകാർ ദേഷ്യപെടുകയും പിടിച്ചു തള്ളുകയും ചെയ്തതായാണ് പരാതി. ഇതിനിടയിൽ മൊബൈൽ ഫോൺ താഴെ വീണ് കേടുപറ്റി. ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് വേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അയൽവാസിയായ വയോധികയോട് പോലീസ് മോശമായി പെരുമാറിയതായും നാട്ടുകാർ ആരോപിക്കുന്നു. പക്ഷേ സ്കൂൾ യൂണിഫാമിൽ എത്തിയ കുട്ടികളോട് വീട്ടിൽ പോകാ൯ മാത്രമാണ് പറഞ്ഞതന്ന് എസ്. ഐ അറിയിച്ചു. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദനമേറ്റു. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയലിനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ ഡാനിയല്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നഗരത്തിലെ മറ്റൊരു സ്‌കൂളിലെ…

    Read More »
  • Movie

    തെരുവിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് ‘നരസിംഹം’ ‘പ്രജ’ ചിത്രങ്ങളിലെ നായിക ഐശ്വര്യ

    ‌‌നടി ലക്ഷ്മിയുടെ മകൾ എന്ന നിലയിലാണ് ഐശ്വര്യയെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ‘നരസിംഹം’ ‘പ്രജ’ എന്നീ ചിത്രങ്ങളിൽ തകർത്താടിയപ്പോൾ കേരളം ഒന്നടങ്കം കയ്യടിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക് ചിത്രങ്ങളിലായി ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്ത ഐശ്വര്യ പിന്നീട് മിനിസ്ക്രീനിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു. പക്ഷേ ഇപ്പോൾ താരം പറയുന്നു ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പു വിറ്റാണ് താൻജീവിക്കുന്നതെന്ന്. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തൽ. ”ജോലിയുണ്ടെങ്കിലേ സാമ്പത്തിക ഭദ്രതയുണ്ടാകൂ. ഇപ്പോൾ എനിക്ക് ജോലിയില്ല. സാമ്പത്തിക ഭദ്രതയും ഇല്ല. തെരുവു തോറും സോപ്പു വിറ്റാണ് ജീവിക്കുന്നത്. ഞാനാണ് എന്റെ കുടുംബം. മകൾ വിവാഹിതയാണ്. കടങ്ങളില്ല. എന്തു ജോലി നൽകിയാലും ചെയ്യാൻ ഞാൻ തയാറാണ്. നാളെ നിങ്ങളുടെ ഓഫിസിൽ ജോലി നൽകിയാലും ഞാൻ സ്വീകരിക്കും. അടിച്ചു വാരി കക്കൂസ് കഴുകി ഞാൻ സന്തോഷത്തോടെ തിരിച്ചു പോകും…” ഐശ്വര്യ പറയുന്നു: “സിനിമകൾ ചെയ്യാൻ എനിക്കിപ്പോഴും താത്പര്യമുണ്ട്. ആരെങ്കിലും വിളിക്കും…

    Read More »
  • Kerala

    ബാപ്പയുടെ കടബാധ്യതകൾ തീർക്കാൻ മമ്മാലിയുടെ മകൻ കാത്തിരിക്കുന്നു, കൊരട്ടി സ്വദേശി ഹരിദാസും തിരുവല്ലക്കാരൻ കൊച്ചും ബന്ധപ്പെടുക

      20 വർഷം മുൻപ് പിതാവിനുണ്ടായിരുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ സന്നദ്ധനായി മകൻ. പെരുമ്പാവൂർ അല്ലപ്ര ഇഞ്ചക്കുടി ഇ.എം.മുഹമ്മദ് ആണ് പിതാവ് മുഹമ്മദാലി (മമ്മാലി) പണം തിരികെ കൊടുക്കാനുള്ളവരെ അന്വേഷിക്കുന്നത്. കടം വാങ്ങിയ പണം മടക്കി കൊടുക്കാനുള്ളവരുടെ പേരും സ്ഥലവും അറിയാമെങ്കിലും ഇന്നുവരെകണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദിൻ്റെ ബാപ്പ മുഹമ്മദാലി. 2000–2003 കാലത്ത് കച്ചവടം നടത്തുമ്പോൾ, തൃശൂർ കൊരട്ടി ഭാഗത്തുള്ള ഹരിദാസുമായും പത്തനംതിട്ട തിരുവല്ലയിലെ കൊച്ച് എന്നയാളുമായും 85000, 65000 രൂപയുടെ ബാധ്യതയുണ്ടായി. മൂവരും പങ്കുകച്ചവടക്കാരായിരുന്നു. മുഹമ്മദാലി 2003ൽ മരിച്ചു. മരിക്കുന്നതിനു മുൻപു വരെ ഇരുവരും വീട്ടിലെത്തി പണം ചോദിക്കുമായിരുന്നു. അതിനു ശേഷം ഇവർ വന്നിട്ടില്ലെന്ന് മൂത്ത മകനായ മുഹമ്മദ് പറഞ്ഞു. ബാധ്യത തീർക്കാനുള്ള സാമ്പത്തിക ശേഷി അന്നു കുടുംബത്തിന് ഉണ്ടായിരുന്നില്ല. മുഹമ്മദിന് 2007ൽ ഗൾഫിൽ ജോലി ലഭിച്ചു. ബാധ്യത തീർക്കാൻ വേണ്ടി അന്നു മുതൽ ഹരിദാസിനും കൊച്ചിനും വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇരുവരെ കണ്ടെത്താനായില്ല. മാതാവ് ഖദീജ ഹജിനു…

    Read More »
  • NEWS

    ഹൗസ്ബോട്ടിൽ നിന്നും വീണുമരിച്ചു

    ആ​ല​പ്പു​ഴ: വാ​ഗ​മ​ണില്‍ നി​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഹൗ​സ് ബോ​ട്ടി​ല്‍ നി​ന്ന് കാ​യ​ലി​ല്‍ വീ​ണു​മ​രി​ച്ചു.ക​ട്ട​പ്പ​ന ക​ട​മാ​ന്‍​കു​ഴി വ​ള്ള​ക്ക​ട​വ് വ​ള​വ​നാ​ട് വീ​ട്ടി​ല്‍ ജോ​മോ​നാ​ണ് (43)മ​രി​ച്ച​ത്.പു​ന്ന​മ​ട ജെ​ട്ടി​ക്ക് വ​ട​ക്കു ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​ത്തം​ഗസം​ഘം ബു​ധ​നാ​ഴ്ചയാണ് ആലപ്പുഴയിൽ എത്തിയത്.തുടർന്ന് ഹൗസ്ബോട്ട് വാടകയ്ക്കെടുത്ത ഇവർ രാ​ത്രി 11 നു ​ശേ​ഷ​മാ​ണ് പു​ന്ന​മ​ട ജെ​ട്ടി​യി​ല്‍ എ​ത്തി​യ​ത്.രാ​ത്രി ഒ​ന്നു​വ​രെ സം​സാ​രി​ച്ചി​രു​ന്ന ശേ​ഷം ഉ​റ​ങ്ങാ​ന്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് ഹൗ​സ്ബോ​ട്ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍​നി​ന്ന് താ​ഴ​ത്തെ മു​റി​യി​ലേ​ക്ക് പോ​യ​ ജോമോനെ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര ക​ഴി​ഞ്ഞി​ട്ടും കാണാ​ത്ത​തി​നെ ​​തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കായലിൽ കണ്ടെത്തിയത്. ജോ​മോ​ന്‍ കി​ട​ന്ന മു​റി​യു​ടെ അ​ഴി​ക​ളി​ല്ലാ​ത്ത ഒ​രു ജ​ന​ല്‍ തു​റ​ന്നി​രു​ന്നു.ജ​ന​ലി​ല്‍​ക്കൂ​ടി അ​ബ​ദ്ധ​ത്തി​ല്‍ കാ​യ​ലി​ല്‍ വീ​ണ​താ​യി​രി​ക്കാ​മെ​ന്നാണ് പ്രാഥമിക നിഗമനം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ചു; നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി

    ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ നാളെത്തെ ചോദ്യം ചെയ്യൽ മാറ്റി. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഇഡിയുടെ നാളത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച്ച ഹാജരാകാൻ പുതിയ നോട്ടീസ് നൽകുകയായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മൂന്ന് ദിവസം തുടര്‍ച്ചയായ മൂന്ന് ദിവസമായി രാഹുല്‍ഗാന്ധിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എന്നാല്‍ കൊവിഡ് ബാധിതയായി ദില്ലിയിലെ ആശുപത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുല്‍ ആവശ്യപ്പെട്ടത്. അതേ സമയം, ചോദ്യം ചെയ്യല്‍ നീണ്ട് പോകാനുളള സാധ്യത കണക്കിലെടുത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇ ഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേത‍ൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാ‍ർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിൽ ധാരണയായത്. ഞായറാഴ്ച…

    Read More »
  • Movie

    തെരുവിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് ‘നരസിംഹം’ ‘പ്രജ’ ചിത്രങ്ങളിലെ നായിക ഐശ്വര്യ

    ‌‌നടി ലക്ഷ്മിയുടെ മകൾ എന്ന നിലയിലാണ് ഐശ്വര്യയെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ‘നരസിംഹം’ ‘പ്രജ’ എന്നീ ചിത്രങ്ങളിൽ തകർത്താടിയപ്പോൾ കേരളം ഒന്നടങ്കം കയ്യടിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക് ചിത്രങ്ങളിലായി ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്ത ഐശ്വര്യ പിന്നീട് മിനിസ്ക്രീനിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു. പക്ഷേ ഇപ്പോൾ താരം പറയുന്നു ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പു വിറ്റാണ് താൻ ജീവിക്കുന്നതെന്ന്. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തൽ. ”ജോലിയുണ്ടെങ്കിലേ സാമ്പത്തിക ഭദ്രതയുണ്ടാകൂ. ഇപ്പോൾ എനിക്ക് ജോലിയില്ല. സാമ്പത്തിക ഭദ്രതയും ഇല്ല. തെരുവു തോറും സോപ്പു വിറ്റാണ് ജീവിക്കുന്നത്. ഞാനാണ് എന്റെ കുടുംബം. മകൾ വിവാഹിതയാണ്. കടങ്ങളില്ല. എന്തു ജോലി നൽകിയാലും ചെയ്യാൻ ഞാൻ തയാറാണ്. നാളെ നിങ്ങളുടെ ഓഫിസിൽ ജോലി നൽകിയാലും ഞാൻ സ്വീകരിക്കും. അടിച്ചു വാരി കക്കൂസ് കഴുകി ഞാൻ സന്തോഷത്തോടെ തിരിച്ചു പോകും…” ഐശ്വര്യ പറയുന്നു: “സിനിമകൾ ചെയ്യാൻ എനിക്കിപ്പോഴും താത്പര്യമുണ്ട്. ആരെങ്കിലും…

    Read More »
Back to top button
error: