ന്യൂഡൽഹി:ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിൽ ആസാമിലും മേഘാലയയിലും 16 പേർ മരിച്ചു.രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
പ്രളയം മൂലമുള്ള മണ്ണിടിച്ചിലില്‍ മേഘാലയയില്‍ 13 പേരും ആസാമില്‍ മൂന്നുപേരുമാണ് മരിച്ചത്.ആസാമില്‍ 25 ജില്ലകളിലായി 11 ലക്ഷത്തോളം ആളുകള്‍ പ്രളയക്കെടുതിയിലാണ്. പുതുതായി രൂപീകരിച്ച ബജാലി ജില്ലയിലാണ് ദുരിതമേറെ. സംസ്ഥാനത്ത് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി.മേഘാലയയും അരുണാചലും കനത്ത മഴയെത്തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
രണ്ടു മാസം മുൻപുണ്ടായ പ്രളയത്തിൽ ഇവിടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.