NEWS

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ :ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. എരുമപ്പെട്ടി സ്കൂളിലെ അധ്യാപകന്‍ സുധാസിനെയാണ് കോടതി ശിക്ഷിച്ചത്.
പത്തുവര്‍ഷം കഠിന തടവ് അനുഭവിക്കുകയും 50,000 രൂപ പിഴ ഒടുക്കുകയും വേണം.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ സ്കൂളില്‍ വെച്ച്‌ പീഡിപ്പിച്ചത്.

തൃശ്ശൂര്‍ ഒന്നാം അഡീഷ്ണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

Back to top button
error: