Month: May 2022

  • Business

    അദാനിയെ പിന്നിലാക്കി റിലയന്‍സ്; ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

    100 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയതിന് പിന്നാലെ ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ലോകത്തിലെ ഏറ്റവും വലിയ പൊതു കമ്പനികളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാമത് ആയി. ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് റിലയന്‍സിനുള്ളത്. 90.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ഈ വര്‍ഷത്തെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10-ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 2021 ഏപ്രിലിനും 2022 മാര്‍ച്ചിനും ഇടയില്‍ 104.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് 1960-കളുടെ തുടക്കത്തില്‍ നൈലോണ്‍, റയോണ്‍, പോളിസ്റ്റര്‍ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി രംഗത്താണ് ബിസിനസ് ആരംഭിച്ചത്. ഇന്ന്, കമ്പനിയുടെ ബിസിനസുകളില്‍ പ്ലാസ്റ്റിക്, പെട്രോകെമിക്കല്‍സ്, മൊബൈല്‍ ടെലികോം സേവനങ്ങള്‍, റീട്ടെയില്‍ എന്നിവ ഉള്‍പ്പെടുന്നു. 56.12 ബില്യണ്‍ ഡോളര്‍ വിപണി മൂലധനത്തോടെ, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്…

    Read More »
  • Business

    എല്‍ഐസി ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

    ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐപിഒ പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന തുകയാണ് ഇത്. 902-949 രൂപ നിരക്കിലായിരുന്നു എല്‍ഐസി ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. എല്‍ഐസി പോളിസ് ഉടമകള്‍ക്ക് 60 രൂപ കിഴിവില്‍ 889 രൂപയ്ക്ക് ഓഹരികള്‍ ലഭിക്കും. 45 രൂപ കിഴിവില്‍ 904 രൂപയ്ക്ക് ആണ് എല്‍ഐസി ജീവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ അനുവദിക്കുക. ഓഹരി വില്‍പ്പനയിലൂടെ 20,557 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. ഇഷ്യൂ വില നിശ്ചയിച്ച പശ്ചാത്തലത്തില്‍ എത്ര രൂപയ്ക്ക് ഓഹരികള്‍ ലിസ്റ്റ് ചെയ്യും എന്ന ആകാംഷയിലാണ് നിക്ഷേപകര്‍. മെയ് 17ന് ആണ് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എല്‍ഐസിയുടേത്. 2.95 തവണയാണ് എല്‍ഐസി ഐപിഒ സബ്സ്‌ക്രൈബ് ചെയ്തത്. ഈ വര്‍ഷം ഇതുവരെ നടന്ന ഐപിഒകളില്‍ ആഗോള തലത്തില്‍ ആദ്യ അഞ്ചിലും എല്‍ഐസി ഇടം നേടി. 10.8 ബില്യണ്‍…

    Read More »
  • Business

    ഏപ്രിലില്‍ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം ഇടിഞ്ഞു

    ന്യൂഡല്‍ഹി: ഏപ്രിലില്‍ രാജ്യത്തെ സസ്യ എണ്ണകളുടെ ഇറക്കുമതി 13 ശതമാനം കുറഞ്ഞ് 9.12 ലക്ഷം ടണ്‍ ആയെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ-ഭക്ഷ്യേതര എണ്ണകള്‍ ഉള്‍പ്പടെയുള്ളവയുടെ കണക്കാണിതെന്നും സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.5 ലക്ഷം ടണ്‍ സസ്യ എണ്ണയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 10.29 ടണ്ണില്‍ നിന്നും 9 ലക്ഷം ടണ്ണായി ഇടിഞ്ഞുവെന്നും, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതി 11,761 ടണ്ണില്‍ നിന്നും 23,435 ടണ്ണായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് ഓയില്‍ മാര്‍ക്കറ്റിംഗ് ഇയറായി കണക്കാക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പ്രതിമാസം 6,00,000-6,50,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍, ഇന്തോനേഷ്യയില്‍ നിന്നും ഏകദേശം 3,00,000 ടണ്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രധാനമായും ആര്‍ബിഡി പാമോയിലാണ് ഇതില്‍ ഭൂരിഭാഗവും. സമാനമായ അളവ് മലേഷ്യയില്‍ നിന്നും ബാക്കി…

    Read More »
  • Business

    മാര്‍ച്ചില്‍ പാദത്തില്‍ ബന്ധന്‍ ബാങ്ക് അറ്റാദായം 1,902 കോടി രൂപയായി

    ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് 4.34 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,902.30 കോടി രൂപയായി. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 103.03 കോടിയില്‍ നിന്നും 1,902.34 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തിലെ അറ്റപലിശ വരുമാനം 45 ശതമാനം ഉയര്‍ന്ന് 2,539.8 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,757 കോടി രൂപയായിരുന്നു. ആസ്തി നിലവാരത്തില്‍, ഈ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 6.46 ശതമാനമായി കുറഞ്ഞതോടെ നേരിയ പുരോഗതിയുണ്ടായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 3.01 ശതമാനത്തില്‍ നിന്ന് 1.66 ശതമാനമായി കുറഞ്ഞു. 2021 മാര്‍ച്ചിലെ 1,507.70 കോടി രൂപയില്‍ നിന്ന് ഈ ത്രൈമാസത്തിലെ പ്രൊവിഷനുകള്‍ 4.7 കോടി രൂപയായി വെട്ടിക്കുറച്ചെന്ന് ബാങ്ക് അറിയിച്ചു. ഈ പാദത്തില്‍ ശക്തമായ പ്രവര്‍ത്തനവും, കുറഞ്ഞ വായ്പാ ചെലവും മൂലം ബാങ്ക് എക്കാലത്തെയും മികച്ച ത്രൈമാസ പ്രകടനമാണ് കാഴ്ചവെച്ചത്.…

    Read More »
  • Business

    ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ച് എല്‍ഐസി എച്ച്എഫ്എല്‍

    മുംബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് (എല്‍ഐസി എച്ച്എഫ്എല്‍) തിരഞ്ഞെടുത്ത വായ്പക്കാര്‍ക്ക് ഭവനവായ്പാ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായിയാണ് ഉയര്‍ത്തിയത്. സിബില്‍ സ്‌കോര്‍ 700-ഉം അതിനുമുകളിലും ഉള്ളവര്‍ക്ക്, നിരക്ക് വര്‍ധന് 20 ബേസിസ് പോയിന്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം സിബില്‍ സ്‌കോര്‍ 700-ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 ബേസിസ് പോയിന്റാണ്. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വായ്പാ നിരക്കിലെ ഈ വര്‍ധന. വീട് വാങ്ങുന്നവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫണ്ടുകളുടെ ചെലവ് വര്‍ധിച്ചിട്ടും ഭവനവായ്പാ നിരക്കുകള്‍ വലിയ വ്യത്യാസമില്ലാതെ നിലനിര്‍ത്തിയെന്ന് എല്‍ഐസി എച്ച്എഫ്എല്‍ എംഡി ആന്‍ഡ് സിഇഒ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. പല ബാങ്കുകളും റിപ്പോ നിരക്കിന്റെയും അടിസ്ഥാനത്തില്‍…

    Read More »
  • NEWS

    ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ ഇടിവ്; 1.774 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

    രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ 1.774 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മെയ് 6 വരെയുള്ള കണക്ക് പ്രകാരം 595.954 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള വിദേശ നാണ്യ ശേഖരമാണ് ഇപ്പോഴുള്ളത്. ഇതിന് മുന്‍പുള്ള ആഴ്ച്ചകളില്‍ ആകെ ശേഖരം 2.695 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 597.728 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്നും പണം പിന്‍വലിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനാല്‍ രൂപ ഒട്ടേറെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ആറ് മാസക്കാലയളവിനിടയില്‍ രാജ്യത്തെ വിദേശ നാണ്യ വിനിമയത്തില്‍ 28.05 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവാണുണ്ടായത്. റിസര്‍വ് ബാങ്കിന്റെ പ്രതിവാര ഡാറ്റ പ്രകാരം, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളിലും (എഫ്‌സിഎ), സ്വര്‍ണ്ണ കരുതല്‍ ശേഖരത്തിലും ഉണ്ടായ ഇടിവാണ് വിദേശ നാണ്യ ശേഖരത്തിലും പ്രതിഫലിച്ചത്. മെയ് ആറിന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഎ 1.968 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 530.855…

    Read More »
  • Business

    നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ അറ്റാദായം 16 ശതമാനം വര്‍ധിച്ചു

    നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 16 ശതമാനം വര്‍ധിച്ച് 610 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ നികുതിക്ക് ശേഷമുള്ള അറ്റാദായം 526 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ കാര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 2,940 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇത് 3,193 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,347 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 1,677 കോടി രൂപ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 8,720 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 10,298 കോടി രൂപയായി ഉയര്‍ന്നു. അതേസമയം 2021-22 വര്‍ഷത്തേക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 21 രൂപ ലാഭവിഹിതം…

    Read More »
  • NEWS

    പാക്കിസ്ഥാന് സഹായവുമായി എഡിബി; 2.5 ബില്യണ്‍ ഡോളര്‍ അധിക വായ്പയായി നല്‍കും

    പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ ഉള്‍പ്പെടെ 2.5 ബില്യണ്‍ യുഎസ് ഡോളര്‍ അധിക വായ്പയായി പാകിസ്ഥാന് നല്‍കുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) സൂചിപ്പിച്ചു. ഫോറെക്സ് കരുതല്‍ ശേഖരം കുറയുന്നതും തിരിച്ചടവ് വര്‍ദ്ധിക്കുന്നതും ഇറക്കുമതി ആവശ്യകതകളും കാരണം വിദേശ സഹായം വളരെ ആവശ്യമാണ്. ധനകാര്യ-റവന്യൂ സഹമന്ത്രി ഐഷ ഗൗസ് പാഷയും എഡിബി കണ്‍ട്രി ഡയറക്ടര്‍ യോങ് യേയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രാലയം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 2.5 ബില്യണ്‍ യുഎസ് ഡോളറിന്റെ അധിക പിന്തുണ എഡിബി സൂചിപ്പിച്ചു, അതില്‍ നിന്ന് 1.5 ബില്യണ്‍ മുതല്‍ 2 ബില്യണ്‍ യുഎസ് ഡോളര്‍ വരെ നിലവിലുള്ള കലണ്ടര്‍ വര്‍ഷത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

    Read More »
  • Business

    നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 24 % വര്‍ധന

    നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 24 ശതമാനം വര്‍ധിച്ച് 21,326.58 കോടി രൂപയിലെത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു. 2021 ഏപ്രിലില്‍ ഇത്തരം കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 17,251.10 കോടി രൂപയായിരുന്നു. മൊത്തം 31 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 24 ജനറല്‍ ഇന്‍ഷുറര്‍മാര്‍ ഏപ്രിലില്‍ 23.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് മൊത്തത്തില്‍ നേരിട്ടുള്ള പ്രീമിയത്തില്‍ 19,705.86 കോടി രൂപ ചേര്‍ത്തതായി ഐആര്‍ഡിഎഐ അറിയിച്ചു. 2021 ഏപ്രിലില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 15,946.91 കോടി രൂപയുടെ പ്രീമിയം വരുമാനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ അഞ്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 29.14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് അവരുടെ മൊത്തം പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,200.34 കോടിയില്‍ നിന്ന് 1,550.14 കോടി രൂപയിലെത്തിച്ചു. എന്നിരുന്നാലും, അഗ്രകള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ, ഇസിജിസി ലിമിറ്റഡ് എന്നീ രണ്ട്…

    Read More »
  • Crime

    റിഫ മെഹ്നുവിന്റെ മരണം: മുൻ‌കൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു

    കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ ജാമ്യാപേക്ഷ മേയ് 20ന് കോടതി പരിഗണിക്കും. െമഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് പൊലീസ് അറിയിച്ചു. മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാനായി വിമാനത്താവള അധികൃതർക്ക് വിവരങ്ങൾ നൽകിയതായി പൊലീസ് പറഞ്ഞു. മെഹ്നാസിന്‍റെ പീഡനമാണ് മരണത്തിന് കാണമെന്ന കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു.

    Read More »
Back to top button
error: