MovieNEWS

പ്രവീൺ ഇറവങ്കരയുടെ 26-മത് തിരക്കഥ, ‘കനൽപ്പൂവ്’ ഉടൻ വരുന്നു

പ്രശസ്ത തിരക്കഥാകൃത്തും സംസ്ഥാന അവാർഡ് ജേതാവുമായ പ്രവീൺ ഇറവങ്കര തിരക്കഥയൊരുക്കുന്ന 26-മത് പരമ്പര ‘കനൽപ്പൂവ്’ സൂര്യ ടിവിയിൽ ഉടൻ സംപ്രേഷണം ആരംഭിക്കുന്നു.

വി ട്രാക്സിനു വേണ്ടി സാന്ദ്ര കമ്മ്യൂണിക്കേഷൻസിന്റ ബാനറിൽ സൂപ്പർ ഹിറ്റുകളുടെ രാജാവ് ബൈജു ദേവരാജ് നിർമ്മിക്കുന്ന ‘കനൽപ്പൂവ്’ ടി.എസ്സ് സജി സംവിധാനം ചെയ്യുന്നു.
വിദ്യാസമ്പന്നയും റാങ്ക് ജേതാവുമായ ജനനി എന്ന സുന്ദരിയായ പെൺകുട്ടിയെ ധനികനും പഠിപ്പില്ലാത്തവനുമായ മാണിക്യമംഗലത്ത് ഹരിദാസ് വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന വൈകാരികവും സംഘർഷഭരിതവുമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് ‘കനൽപ്പൂവ്’ മുന്നേറുന്നത്.
പ്രമേയത്തിലും അവതരണത്തിലും തികഞ്ഞ പുതുമ സൂക്ഷിക്കുന്ന പരമ്പരയായിരിക്കും ‘കനൽപ്പൂ’വെന്ന് തിരക്കഥാകൃത്ത് പറയുന്നു.

യദു കൃഷ്ണൻ, തൃശൂർ ആനന്ദ്, അമ്പിളി ദേവി, മങ്ക മഹേഷ്, വൈഷ്ണവി, ശ്രീ പത്മം, പൂജപ്പുര രാധാകൃഷ്ണൻ, ഗിരീഷ് മോഹൻ, ദാവീദ്, അനന്തു ഷീജ, ചിലങ്ക,കെ.പി.എ.സി വൈശാഖൻ, ഓമന ഔസേപ്പ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Back to top button
error: