റാന്നി: ഒരു കിലോ കപ്പയ്ക്ക് അൻപത് രൂപ.മൂടൊന്നിന് 120 രൂപയും.പത്തനംതിട്ട ജില്ലയിലെ മിക്ക ഇടങ്ങളിലെയും സ്ഥിതി ഇതാണ്.കഴിഞ്ഞ വർഷം ഇതേ സമയത്ത് 16 രൂപയായിരുന്നു ഒരുകിലോ കപ്പയുടെ വില.ഇത്തവണ വിപണിയില്‍ കപ്പയ്ക്ക് കടുത്തക്ഷാമം നേരിടുകയാണ്.മലയോര മേഖലയിലെ കര്‍ഷകര്‍ കിഴങ്ങുവര്‍ഗങ്ങളുടെ കൃഷിയില്‍ നിന്ന് പതിയെ പിന് വാങ്ങുന്നതാണ് കപ്പയ്ക്ക് ക്ഷാമം ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ കൃഷി ചെയ്തതിലേറെയും കനത്ത മഴയില്‍ വെള്ളം കയറി നശിച്ചു. കൂടാതെ കാട്ടുപന്നികള്‍ നശിപ്പിക്കുന്നതിനാൽ ഇപ്രാവശ്യം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞു. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ ചെലവ് കാശ് പോലും നഷ്ടപരിഹാരമായി ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു.
കൃഷിക്കാരുടെ പക്കല്‍ നിന്ന് കപ്പ ഒരു മൂടിന് 120രൂപ നിരക്കിലാണ് കച്ചവടക്കാര്‍ വാങ്ങിക്കൊണ്ടുപോകുന്നത്.ഒരു കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വിപണിയിലെ വില്‍പ്പന.ഇത്തവണ ജില്ലയില്‍ കപ്പ കൃഷി പൊതുവെ കുറവാണെന്നാണ് കൃഷി വകുപ്പിന്റെയും വിലയിരുത്തല്‍.പലരും പൊള്ളാച്ചി യിൽ നിന്ന് മൂവാറ്റുപുഴയിൽ മൊത്തമായി എത്തിക്കുന്ന പച്ചക്കപ്പ കമ്മിഷൻ ഏജന്റുമാരിൽ നിന്ന് വാങ്ങിയാണ് വിൽപന നടത്തുന്നത്.