Month: May 2022

  • NEWS

    വിദേശ ജോലിക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി പാസ്പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം 

    വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോര്ട്ട് ഓഫീസുകളിൽ നിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം. ഇതിനായി ആദ്യം പാസ്പോർട്ട് സേവ പോർട്ടൽ https://https://www.passportindia.gov.in/AppOnlineProject/online/pccOnlineAppൽ രജിസ്റ്റർ ചെയ്യണം. ‘Apply for for Police Clearance Certificate ‘ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക. തുടർന്ന് view saved submitted application  എന്നതിൽ pay and schedule appointment select ചെയ്യണം. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും. അപ്പോയ്‌മെൻറ്  ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തണം

    Read More »
  • NEWS

    അകാലനര തടയാൻ നെല്ലിക്ക; പേൻ ശല്യം മാറ്റാൻ തുളസി

    അകാല നര അകറ്റാനും മുടിയുടെ ആരോ​ഗ്യത്തിനും നെല്ലിക്ക മികച്ചതാണ്.നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. നെല്ലിക്കയും കറിവേപ്പിലയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ അകാല നരയ്ക്ക് മികച്ച പ്രതിവിധിയാണ്.വെളിച്ചെണ്ണയില്‍ നെല്ലിക്ക അരിഞ്ഞതും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച്‌ ഈ വെളിച്ചെണ്ണ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും അകാല നര ഇല്ലാതാക്കുന്നതിനും മികച്ചതാണ്. നെല്ലിക്കയും തൈരും ചേര്‍ത്ത മിശ്രിതവും അകാലനരയ്ക്കും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. സൗന്ദര്യ കാര്യങ്ങളിലും മുടിയുടെ സംരക്ഷണത്തിലും കാര്യമായ പങ്കു വഹിയ്ക്കുന്ന ഒന്നാണ് തൈര്. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പവും മിനുസവുമെല്ലാം നല്‍കാന്‍ തൈര് നല്ലതാണ്.തൈര് മികച്ച ഒരു കണ്ടീഷണര്‍ കൂടിയാണ്.നെല്ലിക്ക അരച്ചതോ നെല്ലിക്കാപ്പൊടിയോ തൈരില്‍ മിക്സ് ചെയ്ത് പുരട്ടാം. മയിലാഞ്ചി, തേയില, നെല്ലിക്ക എന്നിവ ചേര്‍ത്ത മിശ്രിതവും മുടിക്ക് വളരെ നല്ലതാണ്. തേയില വെള്ളത്തില്‍ മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ കലര്‍ത്തി മിശ്രിത രൂപത്തിലാക്കി മുടിയില്‍ പുരട്ടാം. ഈ മിശ്രിതത്തില്‍ മുട്ടയുടെ വെള്ളയും ചേര്‍ത്തു നാരങ്ങാ നീരും ചേര്‍ത്ത് ഉപയോ​ഗിക്കുന്നതും നല്ലതാണ്. ഉണക്കിയ നെല്ലിക്കയിട്ട്…

    Read More »
  • NEWS

    ബീഫ് റെൻഡാങ് ഉണ്ടാക്കുന്ന വിധം

    ലോകത്ത് ഏറ്റവും മികച്ച 50 ഭക്ഷണങ്ങൾ ലിസ്റ്റ് ചെയ്തുള്ള സിഎൻഎൻ പട്ടികയിൽ ഒന്നാമതെത്തിയത് ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്നുള്ള ബീഫ് വിഭവമായ റെൻഡാങ് എന്നറിയപ്പെടുന്ന കറിയാണ്.കറിയെന്നു പറയുന്നതിനപ്പുറം സെമി ഫ്രൈ എന്ന് പറയുന്നതാവും ശരി.മലേഷ്യയിലെ ഏറ്റവും അറിയപ്പെടുന്ന വിഭവങ്ങളിൽ ഒന്നും റെൻഡാങ് ആണ്. ഉണ്ടാക്കുന്ന വിധം കുരുമുളക്, വറ്റൽ മുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ അരച്ച് ബീഫിൽ പുരട്ടുന്നു.അതിനുശേഷം തേങ്ങാപ്പാലിൽ മുക്കിവയ്ക്കും.പിന്നീട്, ഡ്രൈ ആകുന്നതുവരെ ഈ ബീഫ് ചട്ടിയിലിട്ട് വറക്കും.ഒരു കഷണമെടുത്തു വായിൽവച്ചാൽ നാട്ടിലെ കള്ളുഷാപ്പുകളിലെ കുരുമുളകിട്ട ബീഫ് വരെ തോറ്റുപോകും !!

    Read More »
  • LIFE

    രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാന്‍ ഐശ്വര്യ റായ് വിസമ്മതിച്ചു

    രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്. തലൈവര്‍ 169 ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാന്‍ ഐശ്വര്യ റായ് വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് . തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായുടെ പേരായിരുന്നു. എന്നാല്‍ രജനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ് നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.   നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം വാസ്തവമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.   നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു ‘ബീസ്റ്റ്’ പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ്…

    Read More »
  • NEWS

    ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്ത് ഇന്‍കാസ്

    തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്. ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്.സ്‌നേഹ സമ്മാനമെന്ന പേരിലാണ് വാഗ്ദാനം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്‍കാസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു.തൃത്താലയില്‍ വി.ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപയാണ് ഇന്‍കാസ് വാഗ്ദാനം ചെയ്തത്.വി.ടി ബല്‍റാം എട്ട് നിലയിൽ പൊട്ടുകയും ചെയ്തു.     അതേസമയം വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണോയെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

    Read More »
  • NEWS

    റാന്നിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു

    റാന്നി: റാന്നി-എരുമേലി റൂട്ടിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും മധ്യേ കാര്‍ മറിഞ്ഞു യുവാവ് മരിച്ചു.പ്ലാച്ചേരി ആലപ്ലാമൂട്ടില്‍ സാബുവിന്റെ മകന്‍ സഞ്ജു തോമസ് (22) ആണു മരിച്ചത്. അമിത വേഗതയിൽ വന്ന വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മണിമല പോലീസും, റാന്നിയിൽ നിന്നും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

    Read More »
  • India

    താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന് ബി.ജെ.പിയും ഹിന്ദു തീവ്രവാദ സംഘടനകളും, ഇല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

        താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി എ.എസ്.ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) വ്യക്തമാക്കി. ചില മുറികളുടെ ചിത്രങ്ങളും എ.എസ്.ഐ പുറത്തുവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ പറയുന്നു. പല തവണ അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളിൽ ഹിന്ദു വി​ഗ്രഹങ്ങളൊന്നുമില്ല. എഎസ്ഐയുടെ വെബ്സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന‌ വാദവുമായി ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെ ഹർജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറയുന്നത്

    Read More »
  • NEWS

    അതിജീവിക്കാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന നിശബ്ദനായ കൊലയാളിയെ, ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷൻ ദിനം

    നിശബ്ദനായ കൊലയാളിയുടെ ദിനമാണിന്ന്, ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം. ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ രക്താതിമര്‍ദ്ദം എത്രമാത്രം അപകടകാരിയാണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. മാറിയ ജീവിത ശൈലിയാണ് രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണം. ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.    ഉയര്‍ന്ന സ്‌ട്രെസ് ലെവലുകള്‍, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങള്‍, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളില്‍ ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണങ്ങളാണ്. ഉയര്‍ന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദയ രോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നു.    രക്താതിമര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക. അപ്പോഴേക്കും ചികിത്സിക്കാവുന്ന ഘട്ടം കഴിയും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 30 മിനിറ്റുവീതം ആഴ്ചയില്‍ അഞ്ചുദിവസം വ്യായാമം ശീലമാക്കുക.    രക്തസമ്മര്‍ദം കൂടുന്നത് ആര്‍ട്ടറികളുടെ ഇലാസ്റ്റിസിറ്റി നശിപ്പിക്കുന്നു. ഇത് രക്തത്തിന്റേയും ഓക്‌സിജന്റേയും ഒഴുക്ക് കുറയ്ക്കുന്നു. ഇത് ഹൃദയത്തിനും തലച്ചോറിനുമെല്ലാം പ്രശ്‌നമാണ്.    ‘നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുക’…

    Read More »
  • NEWS

    ബംഗളൂരുവിൽ വാഹനാപകടം; മലയാളി ഡോക്ടർ ഉൾപ്പടെ രണ്ട് പേർ മരിച്ചു

    ബംഗളൂരു: ജാലഹള്ളി ക്രോസില്‍ ബൈക്ക് അപകടത്തില്‍ മയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കോട്ടയം മറ്റക്കര വാക്കയില്‍ വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ.ജിബിന്‍ ജോസ് മാത്യു ആണ് മരിച്ചത്. 29 വയസായിരുന്നു.ഗുജറാത്ത് സ്വദേശി കരണ്‍ ഷാ(27) ആണ് മരിച്ച മറ്റൊരാൾ. തിങ്കളാഴ്ച പുലര്‍ച്ചെ 1.40ന് ജാലഹള്ളി എച്ച്‌എംടി റോഡില്‍ ജല്‍ വായു അപ്പാര്‍ട്ട്‌മെന്റിന് സമീപമാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് സമീപമുണ്ടായിരുന്ന ചെറു മരത്തിലിടിച്ച ശേഷം റോഡിലേക്ക് വീണു.റോഡില്‍ തലയടിച്ച്‌ ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു.       ബെംഗളൂരു എച്ച്‌.എസ്.ആര്‍. ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐ.ടി. കമ്ബനിയില്‍ സോഫ്റ്റ് വെയർ എന്‍ജിനിയറാണ് കരണ്‍.രണ്ടുപേരും ജാലഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു താമസം.

    Read More »
  • NEWS

    സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ച് മഴ തുടരുന്നു

    തിരുവനന്തപുരം: വേനല്‍ചൂടില്‍ ആശ്വാസമായെത്തിയ മഴ വില്ലനാകുന്നു.കനത്ത മഴയില്‍ സംസ്ഥാനത്തു 15.27 കോടിരൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ആലപ്പുഴയില്‍ മാത്രം 10.46 കോടിയുടെ കൃഷി നശിച്ചു. ശക്തമായി മഴ തുടര്‍ന്നതോടെ നെല്‍പ്പാടങ്ങള്‍ പലതും വെള്ളത്തിലായി. എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളിലും കൃഷി നാശമുണ്ടായി. 868 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു.വാഴകൃഷിയും നശിച്ചിട്ടുണ്ട്.വിവിധ ജില്ലകളിലായി 1,469 ഹെക്ടര്‍ പ്രദേശത്തെ 2,954 കര്‍ഷകരെയാണു കൃഷിനാശം നേരിട്ടു ബാധിച്ചത്. മഴ തോരാതെ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.മട്ടാഞ്ചേരി ഇരുമ്പിച്ചി കവലയിൽ കൂറ്റൻ വൃക്ഷം കടപുഴകി വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർന്നു. 3 വൈദ്യുതി പോസ്റ്ററുകൾ ,ട്രാൻസ്‌ഫോർമറുകളും വീടിന്റ ഓടുകളും തകർന്നിട്ടുണ്ട്. കനത്ത മഴയിൽ പശ്ചിമകൊച്ചി മേഖല വെള്ളക്കെട്ടിലായി.കല്ലമ്പലത്ത് കനത്ത മഴയിൽ വാകമരം വീണതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.ജില്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്.കൊല്ലം താലൂക്കിൽ രണ്ടു വീടുകളും പത്തനാപുരം താലൂക്കിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്. തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ അന്തിക്കാട് ചാവക്കാട്…

    Read More »
Back to top button
error: