NEWS

നടിയും മോഡലുമായ ട്രാന്‍സ് ജന്‍ഡര്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി :  ചക്കരപ്പറമ്ബില്‍ ട്രാന്‍സ് ജന്‍ഡര്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിയും നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു (27 )ആണ് മരിച്ചത്.രാവിലെ പത്തരയോടെ ചക്കരപ്പറമ്ബിലെ അമീന്‍സ് അലിന്‍ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
  വര്‍ഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ഷെറിൻ പ്രശസ്ത സിനിമ സംവിധായകനായ പാ രഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.മോഡൽ രംഗത്തും സജീവമായിരുന്നു.പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: