ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ കന്നഡ നടി മരിച്ചു. സിനിമ-സീരിയൽ നടി ചേതന രാജ്(21) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
മാതാപിതാക്കളുടെ പരാതിപ്രകാരം അസ്വാഭാവിക മരണത്തിന് സുബ്രഹ്മണ്യ നഗർ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെ 8.30നാണ് ചേതന ഏതാനും സുഹൃത്തുക്കൾക്കൊപ്പം ബംഗളൂരു രാജാജി നഗറിലെ ഷെട്ടീസ് കോസ്മെറ്റിക് സെന്ററിലെത്തി ശസ്ത്രക്രിയയ്ക്കു വിധേയയായത്. മാതാപിതാക്കളെ അറിയിക്കാതെയായിരുന്നു ശസ്ത്രക്രിയ.
വൈകുന്നേരം 6.45 ഓടെ ശ്വാസകോശത്തില്‍ വെള്ളവും കൊഴുപ്പും നിറയുകയും ശ്വാസതടസം നേരിടുകയും ചെയ്തു. നില വഷളായതോടെ ഐസിയു സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്ത മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.