Month: May 2022

  • India

    ജനങ്ങള്‍ക്ക് തിരിച്ചടി; വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു

    പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടെ വീണ്ടും പാചകവാതക വില വര്‍ധന. ഈ മാസം ഇത് രണ്ടാം തവണയാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 3.50 രൂപയും, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് എട്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഈ മാസം ആദ്യം ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ എല്‍പിജി സിലിണ്ടറിന് 102.50 രൂപയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. പുതിയ വില വര്‍ധനയോടെ കൊച്ചിയില്‍ 14.6 കിലോഗ്രാം സിലിണ്ടറിന് 1,010 രൂപയോളം വില വരും. സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും സസിലിണ്ടറുകള്‍ വീട്ടിലെത്തിമ്പോള്‍ 1,100 രൂപയോളം ചെലവ് വരും. വാണിജ്യ സിലിണ്ടറുകള്‍ക്ക് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,370 രൂപയോളം ചെലവ് വരും. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധന കമ്യൂണിറ്റി കിച്ചണുകളുടേയും, ഹോട്ടലുകളുടേയും മറ്റും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. കൂടാതെ പണപ്പെരുപ്പം വീണ്ടും കുതിക്കാനും വഴിവയ്ക്കും.  ആഗോള എണ്ണവില കുതിച്ചിട്ടും രാജ്യത്ത് സര്‍ക്കാര്‍ സമ്മര്‍ദം മൂലം എണ്ണക്കമ്പനികള്‍ പെട്രോള്‍- ഡീസല്‍ വില ഉയര്‍ത്തുന്നില്ല. ഇതാണ് പാചക വാതക…

    Read More »
  • LIFE

    സൈക്കോ ഹൊറർ ത്രില്ലർ ഹണിമൂൺ ട്രിപ്പ് :ചിത്രീകരണം പുരോഗമിക്കുന്നു

      മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു. ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂൺ ട്രിപ്പ്. ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ,…

    Read More »
  • Kerala

    കച്ചവടം ഹാഷിഷും മാരക മയക്കുമരുന്നുകളും, ആത്മീയ ചികിത്സകനായ ‘ദിവ്യൻ’ 50 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് അറസ്റ്റിൽ

    മലപ്പുറം: ആത്മീയതയാണ് ഏറ്റവും വില്പനയുള്ള ഉൽപ്പന്നം. അതിൻ്റെ മറവിൽ എന്ത് അധോലോകവും നാട്ടിൽ സുഗമമായി നടത്തിക്കൊണ്ടുപോകാനാവും. ആത്മീയചികിത്സയുടെ മറവില്‍ ലഹരി വില്പന നടത്തുന്ന ഒരു ദിവ്യനെ മലപ്പുറത്തു നിന്നും പൊലീസ് പൊക്കി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി തങ്ങളാണ്(52) ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച്‌ പോലീസ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു കോയക്കുട്ടി തങ്ങള്‍. ഇരിങ്ങാട്ടിരിയുള്ള വീട്ടില്‍ വച്ച്‌, പ്രതി ആത്മീയ ചികിത്സ നടത്തി വരുന്നുണ്ട്. ഇവിടെ നിരവധി പേര്‍ ഇയാളെ കാണാനും എത്താറുണ്ട്. പതിവായി ഏര്‍വാടി സന്ദര്‍ശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങള്‍. ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുവക്കാട് റോഡരികില്‍ നില്‍ക്കുകയായിരുന്ന കോയക്കുട്ടി തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. സഞ്ചിയില്‍ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയില്‍ ആയിരുന്നു ഹാഷിഷ് ഓയില്‍. ഏര്‍വാടിയില്‍ നിന്ന് ഇയാള്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്നെന്നാണ് നിഗമനം. ഇയാള്‍ ലഹരിമരുന്നിന്റെ മൊത്ത…

    Read More »
  • Movie

    ‘പൂവൻ’ ആരംഭിച്ചു, ‘വിവാഹ ആവാഹന’വും ‘കനകരാജ്യ’വും പൂർത്തിയായി

    സൂപ്പർ ശരണ്യ എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘പൂവൻ’. നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂർ പ്രദേശങ്ങളിൽ ആരംഭിച്ചു. സൂപ്പർ ശരണ്യയിലെ കാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഏറെ കയ്യടി വാങ്ങിയ നടൻ കൂടിയാണ് സംവിധായകനായ വിനീത് വാസുദേവൻ. നർമ്മമുഹൂർത്തങ്ങളിലൂടെ സമൂഹത്തിൻ്റെ കാതലായ വിഷയമാണ് ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ആൻ്റണി വർഗീസ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകിയിട്ടുണ്ട്. അനിഷ്മ, അഖില, റിങ്കു എന്നിവർ നായികമാരാകുന്നു. മണിയൻ പിള്ള രാജു, കലാഭവൻ പ്രചോദ്, വരുൺ ധാരാ, വിനീത് വിശ്വം, വിനീത് ചാക്യാർ, സജിൻ എന്നിവരും പ്രധാന താരങ്ങളാണ്. രചന- വരുൺ ധാരാ. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു. സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്…

    Read More »
  • NEWS

    പാലക്കാട് -കോയമ്പത്തൂർ ചെയിൻ സർവീസ് വീണ്ടും

    പാലക്കാട്: കോവിഡ് ലോക്ഡൗണോടെ നിർത്തലാക്കിയ പാലക്കാട് – കോയമ്ബത്തൂര്‍, കോയമ്ബത്തൂര്‍ – പാലക്കാട് ചെയിന്‍ സര്‍വീസുകള്‍ കെഎസ്ആർടിസി വീണ്ടും ആരംഭിക്കുന്നു. പാലക്കാട് ഡിപ്പോയില്‍ നിന്ന് രാവിലെ അഞ്ചുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സര്‍വീസുകള്‍.       കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി പാലക്കാട് ഫോണ്‍:0491 2527298, കണ്‍ട്രോള്‍റൂം (24×7): മൊബൈല്‍ – 9447071021,ലാന്‍ഡ് ലൈന്‍ – 0471-2463799. 18005994011എന്ന ടോള്‍ ഫ്രീ നമ്ബരിലേക്കും ബന്ധപ്പെടാവുന്നതാണ്. വാട്സാപ്പ് – 8129562972.

    Read More »
  • India

    പാഠപുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കര്‍ണാടകയിൽ പ്രക്ഷോഭം

    കർണാടകയിൽ നവോത്ഥാന നായകരെ പത്താക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിൽനിന്ന് ഒഴിവാക്കിവാക്കിയ നടപടി വിവാദമാകുന്നു. ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയുമാണ് ഒഴിവാക്കിയത്. കർണാടക സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സാമൂഹ്യ പരിഷ്കർത്താക്കളുടെ സംഭാവനകൾ വിവരിക്കുന്ന അധ്യായം അഞ്ചിൽ മറ്റു പരിഷ്കർത്താക്കൾ എല്ലാം ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷംവരെ ഇരുവരേയും കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകത്തിൽ ഉണ്ടായിരുന്നു. പാഠപുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ കാരണം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. അടുത്തിടെയാണ് അച്ചടിക്കാനുള്ള പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതോടെയാണ് നവോത്ഥാന നായകരെ ഒഴിവാക്കിയ വിവരം അറിഞ്ഞത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നേരത്തെ ആർഎസ്എസ് സ്ഥാപകൻ ഹെഗ്ഡെവാറിനെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തിയ നടപടിയും വിവാദമായിരുന്നു. പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കിയ കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തീർത്തും തെറ്റാണെന്ന് മന്ത്രി വി. ശിവൻ കുട്ടി ട്വീറ്റ് ചെയ്തു.

    Read More »
  • NEWS

    മയക്കുമരുന്ന് വിൽപ്പന നടത്തിയ അധ്യാപിക അടക്കം മൂന്നു പേർ പിടിയിൽ

    കൊച്ചി : ഇൻഫോപാർക്കിന് സമീപത്ത് വിദ്യാർഥികൾക്കും ജോലിക്കാർക്കും എംഡിഎംഎ വിൽപ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേർ അറസ്റ്റിൽ.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, അധ്യാപികയായ തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് പിടിയിലായത്. ലഹരി വില്പ്പന സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്ന് ദിവസങ്ങളായി ഇവര് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പല തവണ പിടികൊടുക്കാതെ രക്ഷപ്പെട്ട സംഘത്തെ എറണാകുളം ഡാന്സാഫും ഇന്ഫോപാര്ക്ക് പൊലീസും ചേര്ന്നാണ് പിടികൂടിയത്.     ബംഗളൂരുവില് നിന്നാണ് ഇവര് ലഹരി എത്തിക്കുന്നതെന്നും അടുപ്പക്കാര്ക്ക് മാത്രമാണ് വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.ഫോണുകളും സിം കാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളെ പിടികൂടുക പ്രയാസമായിരുന്നെന്നും പൊലീസ് പറഞ്ഞു

    Read More »
  • NEWS

    വാഹനത്തിൽ ഇൻഡിക്കേറ്റർ ഇടേണ്ടത് എപ്പോൾ?

    വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇൻഡിക്കേറ്റർ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും. തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക്…

    Read More »
  • NEWS

    കേന്ദ്ര സർവീസിൽ 2065 ഒ​ഴി​വു​ക​ളിലേക്ക് അപേക്ഷ ക്ഷണിച്ചു

    ന്യൂഡല്‍ഹി: കേ​ന്ദ്ര സ​ര്‍​വി​സു​ക​ളിലെ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി സ്റ്റാ​ഫ് സെ​ല​ക്ഷ​ന്‍ ക​മീ​ഷ​ന്‍ (എ​സ്‌എ​സ് എസി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.2065 ഒ​ഴി​വു​ക​ളി​ലേ​ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ 13വ​രെ സ​മ​ര്‍​പ്പി​ക്കാം. ആ​ഗ​സ്റ്റി​ല്‍ ന​ട​ത്തു​ന്ന ക​മ്ബ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. എ​സ്‌എ​സ്‌എ​ല്‍​സി/​പ്ല​സ് ടു/ ​ബി​രു​ദം എ​ന്നീ യോ​ഗ്യ​ത ആ​വ​ശ്യ​മാ​യ ത​സ്തി​ക​കളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 337 വ്യ​ത്യ​സ്ത ത​സ്തി​ക​ക​ളി​ലാ​ണ് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ന​ഴ്സി​ങ് ഓ​ഫി​സ​ര്‍/​സ്റ്റാ​ഫ് ന​ഴ്സ്, ജൂ​നി​യ​ര്‍ കെ​മി​സ്റ്റ്, ഫാ​ര്‍​മ​സി​സ്റ്റ് (അ​ലോ​പ്പ​തി/​ഹോ​മി​യോ/​ആ​യു​ര്‍​വേ​ദ), ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ്, മെ​ഡി​ക്ക​ല്‍ അ​റ്റ​ന്‍​ഡ​ന്റ്, ആ​ക്സി​ല​റി ന​ഴ്സി​ങ് മി​ഡ് വൈ​ഫ് (എ.​എ​ന്‍.​എം), ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ്, സ​ര്‍​വേ​യ​ര്‍, ടെ​ക്നി​ക്ക​ല്‍ ഓ​പ​റേ​റ്റ​ര്‍ ഡ്രി​ല്ലി​ങ്, ബൊ​ട്ടാ​ണി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ്, ഗേ​ള്‍ കാ​ഡ​റ്റ് ഇ​ന്‍​സ്ട്ര​ക്ടേ​ഴ്സ്, ഡ്രി​ല്ലി​ങ് അ​സി​സ്റ്റ​ന്റ്, ജൂ​നി​യ​ര്‍ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ്, മ​ള്‍​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ് (എംടിഎ​സ്), പേ​ഴ്സ​ന​ല്‍ അ​സി​സ്റ്റ​ന്റ്, സ്റ്റോ​ര്‍​കീ​പ്പ​ര്‍, ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്റ്, ലൈ​ബ്ര​റി അ​സി​സ്റ്റ​ന്റ്, സ​യ​ന്റി​ഫി​ക് അി​സി​റ്റ​ന്റ് (കെ​മി​ക്ക​ല്‍/​മെ​ക്കാ​നി​ക്ക​ല്‍), ഹാ​ന്‍​ഡി​ക്രാ​ഫ്റ്റ് പ്ര​മോ​ഷ​ന്‍ ഓ​ഫി​സ​ര്‍, ഡ്രാ​ഫ്റ്റ്സ്മാ​ന്‍, ഫീ​ല്‍​ഡ് അ​റ്റ​ന്‍​ഡ​ന്റ്, ഓ​ഫി​സ് അ​റ്റ​ന്‍​ഡ​ന്റ് (എം.​ടി.​എ​സ്), ഓ​ഫി​സ് സൂ​പ്ര​ണ്ട്, ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍, ചാ​ര്‍​ജ്മാ​ന്‍…

    Read More »
  • Kerala

    പാലക്കാടെ 2 പൊലീസുകാർ മരിച്ചത് കാട്ടുപന്നിയെ പിടിക്കാൻ വെച്ച ഇലക്ടിക്ക്കെണിയിൽ കുടുങ്ങിയെന്ന് വിശദീകരണം, ദുരൂഹത തുടരുന്നു

    പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെ ക്യാമ്പിന് പിന്നിലെ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. ഇന്ന് വൈകിട്ടോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വയ്ക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഇന്നലെ മുതൽ ഇവരെ ക്യാമ്പിൽ നിന്ന് കാണാനില്ലായിരുന്നു. ക്യാമ്പിലുളളവർ വിചാരിച്ചത് പുറത്ത് എവിടെയെങ്കിലും പോയതായിരിക്കും എന്നാണ്. എന്നാൽ രാത്രി ഏറെ വൈകിയിട്ടും ഇരുവരും തിരിച്ചെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. സഹപ്രവർത്തകർ ഇരുവരുടേയും ഫോണുകളിലേക്ക് വിളിച്ചിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.രാത്രി ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ വയലിലൂടെ പോയ…

    Read More »
Back to top button
error: