ആഗസ്റ്റില്‍ നടത്തുന്ന കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എസ്എസ്എല്‍സി/പ്ലസ് ടു/ ബിരുദം എന്നീ യോഗ്യത ആവശ്യമായ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
337 വ്യത്യസ്ത തസ്തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. നഴ്സിങ് ഓഫിസര്‍/സ്റ്റാഫ് നഴ്സ്, ജൂനിയര്‍ കെമിസ്റ്റ്, ഫാര്‍മസിസ്റ്റ് (അലോപ്പതി/ഹോമിയോ/ആയുര്‍വേദ), ലബോറട്ടറി അസിസ്റ്റന്റ്, മെഡിക്കല്‍ അറ്റന്‍ഡന്റ്, ആക്സിലറി നഴ്സിങ് മിഡ് വൈഫ് (എ.എന്‍.എം), ടെക്നിക്കല്‍ അസിസ്റ്റന്റ്, സര്‍വേയര്‍, ടെക്നിക്കല്‍ ഓപറേറ്റര്‍ ഡ്രില്ലിങ്, ബൊട്ടാണിക്കല്‍ അസിസ്റ്റന്റ്, ഗേള്‍ കാഡറ്റ് ഇന്‍സ്ട്രക്ടേഴ്സ്, ഡ്രില്ലിങ് അസിസ്റ്റന്റ്, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്), പേഴ്സനല്‍ അസിസ്റ്റന്റ്, സ്റ്റോര്‍കീപ്പര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, സയന്റിഫിക് അിസിറ്റന്റ് (കെമിക്കല്‍/മെക്കാനിക്കല്‍), ഹാന്‍ഡിക്രാഫ്റ്റ് പ്രമോഷന് ഓഫിസര്‍, ഡ്രാഫ്റ്റ്സ്മാന്‍, ഫീല്‍ഡ് അറ്റന്‍ഡന്റ്, ഓഫിസ് അറ്റന്‍ഡന്റ് (എം.ടി.എസ്), ഓഫിസ് സൂപ്രണ്ട്, ഇന്‍വെസ്റ്റിഗേറ്റര്‍, ചാര്ജ്മാന് മെക്കാനിക്കല്‍, ഫോട്ടോഗ്രാഫര്‍, യൂത്ത് അസിസ്റ്റന്റ്, കാന്റീന് അറ്റന്‍ഡന്റ്, ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രോഗ്രാമര്‍, ലീഗല്‍ അസിസ്റ്റന്റ്, ട്രേഡ്സ്മാന് സ്കില്‍ഡ് (വിവിധ ട്രേഡുകള്‍), എവിക്ഷന് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ വയര്‍ലെസ് ഓഫിസര്‍, സെക്ഷന്‍ ഓഫിസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍), അക്കൗണ്ടന്റ്, ക്ലീനര്‍, ഫോര്മാന്, വര്‍ക് ഷോപ് അറ്റന്‍ഡന്റ്, ലബോറട്ടറി അറ്റന്‍ഡന്റ്, ഇ.സി.ജി ടെക്നീഷ്യന്, കുക്ക്, ചാര്ജ്മാന്, അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലോസീവ്സ്/മെക്കാനിക്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, എക്സിക്യൂട്ടിവ് (വില്ലേജ് ഇന്‍ഡസ്ട്രീസ്), ജൂനിയര്‍ എക്സിക്യൂട്ടിവ് (അഡ്മിന് ആന്‍ഡ് എച്ച്.ആര്), സ്റ്റാഫ് കാര്‍ ഡ്രൈവര്‍, എക്സിക്യൂട്ടിവ് (ഖാദി/ട്രെയ്നിങ്) മുതലായ തസ്തികകള്‍ ഇതില്‍പെടും.
ഓരോ തസ്തികക്കും പ്രത്യേക ഫീസോടുകൂടി അപേക്ഷിക്കണം. 100 രൂപയാണ് അപേക്ഷ ഫീസ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. സെലക്ഷന് ടെസ്റ്റിന് കേരളത്തില്‍ തിരുവനന്തപുരം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്.