MovieNEWS

‘പൂവൻ’ ആരംഭിച്ചു, ‘വിവാഹ ആവാഹന’വും ‘കനകരാജ്യ’വും പൂർത്തിയായി

സൂപ്പർ ശരണ്യ എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘പൂവൻ’.

നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂർ പ്രദേശങ്ങളിൽ ആരംഭിച്ചു.
സൂപ്പർ ശരണ്യയിലെ കാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഏറെ കയ്യടി വാങ്ങിയ നടൻ കൂടിയാണ് സംവിധായകനായ വിനീത് വാസുദേവൻ.
നർമ്മമുഹൂർത്തങ്ങളിലൂടെ സമൂഹത്തിൻ്റെ കാതലായ വിഷയമാണ് ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്.
ആൻ്റണി വർഗീസ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകിയിട്ടുണ്ട്. അനിഷ്മ, അഖില, റിങ്കു എന്നിവർ നായികമാരാകുന്നു.
മണിയൻ പിള്ള രാജു, കലാഭവൻ പ്രചോദ്, വരുൺ ധാരാ, വിനീത് വിശ്വം, വിനീത് ചാക്യാർ, സജിൻ എന്നിവരും പ്രധാന താരങ്ങളാണ്.
രചന- വരുൺ ധാരാ.
സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു.
സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ, കൺട്രോളർ- അലക്സ് കുര്യൻ.

വിവാഹ ആവാഹനം’ ‘കനകരാജ്യം’ എന്നീ ചിത്രങ്ങൾപൂർത്തിയായി

ഒരു ലൗ സ്റ്റോറി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് വിവാഹ ആവാഹനം.
സാജൻ ആലുംമൂട്ടിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു പ്രണയം നാട്ടിലെ വ്യത്യസ്ഥ ആശയങ്ങളിൽ
വിശ്വസിച്ചു പോരുന്നവർക്കിടയിൽ ഉണ്ടാക്കുന്ന സംഭവങ്ങൾ തികച്ചും രസാവഹമായി നവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.നിരഞ്ജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക നിതാരാ നന്ദുകിയാണ്.
അജു വർഗീസ്, പ്രശാന്ത് അലക്സാസർ, സുധിക്കോപ്പ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ്മ, സാബുമോൻ, ശ്രുതി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാനന താരങ്ങളാണ്.
കഥ -തിരക്കഥ – സിതാര, സംഭാഷണം – സംഗീത് സേനൻ.
വിഷ്ണു പ്രതാപൻ ഛായാഗ്രഹണവും
അഖിൽ ഏ ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കണ്ണർ ജില്ലയിലെ ഇരിട്ടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.

ജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടാ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായി.
ആലപ്പുഴ പട്ടണത്തിൽ കുറച്ചു നാൾ മുമ്പു നടന്ന ഒരു യഥാർത്ഥ സംഭവത്തെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.
നമ്മുടെ സമൂഹത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്.
ഇന്ദ്രൻസും മുരളി ഗോപിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത്, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ
മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
അജിത് വിനായകാ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാർത്ത: വാഴൂർ ജോസ്.

Back to top button
error: