Month: May 2022

  • Movie

    സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന കാർത്തിയുടെ ‘ വിരുമൻ ‘ ആഗസ്റ്റ് 31-ന്

      കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന ‘വിരുമൻ’ എന്ന സിനിമയുടെ റീലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 31നാണ് ചിത്രത്തിൻ്റെ റിലീസ്. മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വിരുമനി’ൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരൻ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വീരനായകനായി തമിഴ് പ്രേക്ഷകർ എതിരേറ്റ കാർത്തി ഗ്രാമീണ വേഷത്തിൽ എത്തിയ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ.’ ഈ വൻ വിജയചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വിരുമൻ.’ രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിരുമൻ’ ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും. എസ്. കെ ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. വാർത്ത: സി.കെ അജയ് കുമാർ

    Read More »
  • NEWS

    ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായി 400ലധികം അധ്യാപക ഒഴിവുകൾ. മികച്ച വേതനം, ഉടൻ അപേക്ഷിക്കുക

      ദുബായ്: പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി യു.എ.ഇ.യിൽ 400ലേറെ അധ്യാപക ഒഴിവുകൾ. ഗണിതം, സയൻസ് അധ്യാപകർക്കാണ് ഏറ്റവും ഡിമാൻഡ്. മിക്ക സ്കൂളുകളും പുതിയ അധ്യയന വർഷം ഓഗസ്റ്റ് 29നോ 30നോ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂം ടീച്ചർമാർ, മ്യൂസിക് ട്യൂട്ടർമാർ, സബ്ജക്ട് സ്പെഷ്യലിസ്റ്റുകൾ, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ തുടങ്ങി ഒട്ടേറെ തസ്തികകളിലേയ്ക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.‌ 250 ഓളം ഒഴിവുകൾ ദുബായിലാണ്. അബുദാബിയിൽ 100 ലേറെയും ഷാർജയിൽ 12 ഓളം ഒഴിവുകളും ഉണ്ട്. വടക്കൻ എമിറേറ്റുകളിലും ഒഴിവുകളുണ്ടെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. മിക്ക തസ്തികകളിലേയ്ക്കും ഓഗസ്റ്റിന് മുൻപ് അപേക്ഷിക്കണം. ടൈംസ് എജ്യുക്കേഷണൽ സപ്ലിമെന്റിൽ (ടെസ്) ഒഴിവുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ എവിടെയൊക്കെ…? ദുബായ് നോർത്ത് ലണ്ടൻ കോളജിയേറ്റ് സ്കൂൾ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റർനാഷനൽ ബാക്കലറിയേറ്റ് ഡിപ്ലോമ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപന പരിചയമുള്ളവർക്കാണ് മുൻഗണന. ദുബായ് ഡ്വൈറ്റ് സ്കൂളിലേയ്ക്ക് ഗണിത വിഭാഗത്തിൽ തലവനെ ആവശ്യമുണ്ട്. കണക്കിലും…

    Read More »
  • NEWS

    മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് മരണം

    മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് പതിച്ച് രണ്ട് മരണം. ആന്ധ്രാപ്രദേശിൽ നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ആയിരം അടി താഴ്ചയിലേക്ക് പതിച്ചത്.എട്ട് മാസം പ്രായമുള്ള നൈസ, 32കാരനായ നൗഷാദ് എന്നിവരാണ് മരിച്ചത്. എട്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്നു വാഹനം. കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു. കാർ ഗ്യാപ്‌റോഡിൽ നിന്നും തെന്നി മാറി ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു. എട്ടര മാസം പ്രായമുള്ള കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യേയാണ് നൗഷാദ് മരിച്ചത്. സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും. രണ്ട് വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിൻറെ വാഹങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്.…

    Read More »
  • India

    വേളാങ്കണിക്കു തീർത്ഥയാത്ര പോയ  വാഹനം മേട്ടുപ്പാളയത്ത് അപകടത്തിൽ, പുല്‍പ്പള്ളി സ്വദേശി ജോസ് മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

      മേട്ടുപ്പാളയം: വേളാംങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക്  മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് മരിച്ച മരക്കടവ് കണിക്കുളത്ത് ജോസിൻ്റെ (65) മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. പരിക്കേറ്റ സഹയാത്രക്കാരുടെ നില ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കൂനൂർ മേട്ടുപാളയം മലമ്പാതയിൽ ബുർളിയാറിന് സമീപമാണ് ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്.വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം നടന്നതെന്ന് മേട്ടുപ്പാളയം പോലീസ് അറിയിച്ചു. വേളാങ്കണ്ണി യാത്രയ്ക്ക് പോയി തിരികെ വരികയായിരുന്നു. വികലാംഗനായ ജോസ്, ലോട്ടറി വിൽപ്പനയും പട്ടാണികൂപ്പിൽ ടൈലർ ഷോപ്പും നടത്തിയിരുന്നു. ഗാനമേള ട്രൂപ്പിലെ ഗായകനുമായിരുന്നു.   അപകടത്തിൽ പെട്ട കാർ ഓടിച്ചിരുന്ന ജോസിൻ്റെ മകൻ ജോബിഷ് (35 ), ജോബീഷിന്റെ മകൾ അനാമിക (9), ഭാര്യാ പിതാവ് മാനന്തവാടി പുതുശ്ശേരി വെള്ളായികൾ തോമസ്( 68 ), പുതുശ്ശേരി സ്വദേശി റിട്ട പോലീസ് ഉദ്യോഗസ്ഥൻ ജോർജ് (60 )എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂരിലെ വൺ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസിന്റെ മൃതദേഹം മേട്ടു പാളയം…

    Read More »
  • Kerala

    കുളത്തിൽ കുളിക്കാനിറങ്ങിയ കൂട്ടുകാരായ വിദ്യാർഥികൾ മുങ്ങി മരിച്ചു, തേങ്ങലടങ്ങാതെ ചെർക്കപ്പാറ ഗ്രാമം

    പെരിയ: രണ്ട് വിദ്യാർഥികളുടെ മുങ്ങി മരണത്തിൽ നാട്‌ വിറങ്ങലിച്ചു. ബുധൻ വൈകിട്ട്‌ ചെർക്കപ്പാറ സർഗം ക്ലബിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുകുട്ടികളിൽ രണ്ട് പേരുടെ മരണത്തിൻ്റെ ഞെട്ടലിലാണ് ഗ്രാമം. വിദ്യാർത്ഥികളായ പാക്കം ചെർക്കപ്പാറയിലെ നന്ദഗോപനും ദിൽജിത്തുമാണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കളിയും ചിരിയുമായി കുളിക്കുകയായിരുന്ന ഇവർ ഇരുവരും വെള്ളത്തിൽ മുങ്ങിയതോടെ കുടെ ഉണ്ടായിരുന്ന കുട്ടികൾ പരിഭ്രാന്തിയിലായി. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഫയർഫോഴ്‌സും പൊലീസും എത്തി. സംഭവമറിഞ്ഞെത്തിയ മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ എന്നിവരും രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു മരിച്ച പാക്കം ചെർക്കപ്പാറയിലെ നന്ദഗോപനും ദിൽജിത്തും. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനത്തിലും മിടുക്കന്മാരായിരുന്നു അയൽവാസികളായ ഇവർ. അപ്രതീക്ഷിത ദുരന്ത വാർത്ത അറിഞ്ഞതോടെ ജില്ലാ ആശുപത്രിയിൽ എത്തിയവരാകെ വിതുമ്പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, സബ്കലക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം രാമചന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി. വർഷങ്ങൾക്ക് മുൻപ് ആലകോടൻ…

    Read More »
  • NEWS

    വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ ബാങ്കിന് അർഹതയില്ല; അറിയാം ഈ കാര്യങ്ങൾ

    യുവജനങ്ങളുടെ  വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയാണ് വിദ്യാഭ്യാസ ലോണുകൾ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.അതേസമയം വിദ്യാഭ്യാസ വായ്പകൾ നിസ്സാര കാരണത്താൽ ബാങ്കുകൾ തിരസ്കരിക്കുന്നത് ഇന്ന് പതിവായിരിക്കുന്നു.പ്രധാനമായും മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയാണ് ബാങ്കുകളുടെ പ്രശ്നം. എന്നാൽ ഇങ്ങനെ വായ്പ നിരാകരിക്കുന്നത് റിസർവ് ബാങ്ക് ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാരണങ്ങൾ 1. വിദ്യാഭ്യാസ ലോൺ തിരിച്ചടവ് കണക്കാക്കുന്നത് മാതാപിതാക്കളുടെ സാമ്പത്തിക ഭദ്രതയെ ആസ്പദമാക്കിയല്ല.മറിച്ച് കോഴ്സ് പഠിച്ചു ജോലികിട്ടുന്ന  വിദ്യാർഥിക്ക് ഭാവിയിൽ  ലഭിക്കുന്ന തൊഴിലിൽ നിന്നുള്ള വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. 2. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിടുക്കരും, അർഹതയുള്ളവരു മായ  വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകിക്കൊണ്ട്, അവരെ സ്വയം പര്യാപ്തതയിലേക്ക്  എത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസലോൺ കൊടുക്കുന്നത്.വായ്പ നിരാകരിക്കുന്നത് വിവിധ ഘട്ടങ്ങളിൽ റിസർവ്ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾക്ക് എതിരാണ്. 3. Pranav S. R v. State Bank of India എന്ന കേസിൽ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനപ്പെടുത്തി ബാങ്ക് വിദ്യാഭ്യാസ ലോൺ തിരസ്കരിക്കരുതെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല…

    Read More »
  • Local

    മുഖ്യമന്ത്രിയുടെ വരവിൽ പ്രതീക്ഷയർപ്പിച്ച് കേന്ദ്രീയ വിദ്യാലയം

    വെളളൂർ: മുഖ്യമന്ത്രിയുടെ വെള്ളൂർ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പുതിയ സ്കൂൾ കെട്ടിടത്തിനായി കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്നു. ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നു പ്രതീക്ഷിക്കുന്നു. 2015 ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തി കെ.പി.പി.എല്ലിൻ്റെ താല്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 1 മുതൽ 10 വരെ ക്ലാസ്സുകളിലായി 520 കുട്ടികളുണ്ട്.സ്ഥിരമായ കെട്ടിടത്തിനു വേണ്ടി കേരള സർക്കാർ 2015 ൽ കടുത്തുരുത്തി ആപ്പാഞ്ചിറയിൽ അനുവദിച്ച എട്ട് ഏക്കർ സ്ഥലം പരിസ്ഥിതി അനുമതിയിൽ കുരുങ്ങി കിടക്കുന്നതിനാൽ സ്ക്കൂൾ ബിൽഡിംഗ് നിർമ്മാണം അനിശ്ചിതത്വത്തിൽ തുടരുന്നു.സ്കൂൾ കെട്ടിടത്തിനായി 33 കോടി രൂപ 2016ൽ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട് . സ്ഥലം ഒരുക്കുന്നതിനായി കേരള സർക്കാർ 3.3 കോടിയും അനുവദിച്ചിട്ടുണ്ട്. ഈ തുക കളെല്ലാം ലാപ്സായി പോകുന്ന അവസ്ഥയും നിലവിലുണ്ട്. സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന കേന്ദ്രീയ വിദ്യാലയത്തിനു, ഇപ്പോൾസ്ഥിതി ചെയ്യുന്ന കെ.പി.പി.എൽ വക സ്ഥലം അനുവദിച്ചുകിട്ടിയാൽ എല്ലാ പ്രതിസന്ധികളും മറികടക്കാൻ ആകും. മുഖ്യമന്ത്രിയുടെ…

    Read More »
  • NEWS

    യുവാവിനെയും യുവതിയെയും ഹോട്ടൽമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി

    തൃശൂർ: നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്ബ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് രഷ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രഷ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഈസ്റ്റ് എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • NEWS

    ജൂണ്‍ രണ്ടാംവാരത്തോടെ കോട്ടയം വഴി ഓടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം

    കോട്ടയം:  പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഇതുവഴി ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ ജൂണ്‍ രണ്ടാംവാരത്തോടെ മാറ്റമുണ്ടാകും.ക്രോസിങ് ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടുന്നതാണ് ഇതിനു കാരണം.  കോട്ടയംവഴിയുള്ള ഇരട്ടപ്പാത മെയ്‌ 29-ന് കമ്മിഷന്‍ചെയ്യുമെങ്കിലും കോട്ടയത്ത് യാര്‍ഡിന്റെ നവീകരണം ബാക്കിയുണ്ട്.ഇത് പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചകൂടിയെടുക്കും എന്നാണ് വിവരം.

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും അപകടകരവുമായ ഹൈവേ ഇതാണ്

    പതിനഞ്ച് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 47000 ലേറെ കിലോമീറ്റർ ദൂരം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും അപകടകരവുമായ ഹൈവേയാണിത്. തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും റോഡുകളുടെ ഒരു ശൃംഖലയാണ് പാൻ-അമേരിക്കൻ ഹൈവേ. ഗിന്നസ് ലോക റെക്കോർഡനുസരിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള, ഗതാഗതയോഗ്യമായ പാതയാണ് പാൻ-അമേരിക്കൻ ഹൈവേ. അലാസ്കയിലെ പ്രൂഡോ ബേ മുതൽ അർജന്റീനയിലെ ഉഷുവയ വരെ 48,000 കിലോമീറ്റർ (30,000 മൈൽ) ദൈർഘ്യമുണ്ട് ഈ റോഡിന്. മധ്യ-തെക്കേ അമേരിക്കകൾക്കിടയിലുള്ള, 160 കിലോമീറ്റർ വീതിയുള്ള ഡാരിയൻ ഗ്യാപ്പാണ് ഈ ഹൈവേയിലെ പ്രധാന വെല്ലുവിളി. ഡാരിയൻ പ്രവിശ്യയെ തെക്കേ അമേരിക്കയിലെ കൊളംബിയയിൽ നിന്ന് വേർതിരിക്കുന്ന ചതുപ്പ് നിലത്തിന്റെയും വനത്തിന്റെയും വലിയ ഭാഗമാണ് ഡാരിയൻ ഗ്യാപ്. ഈ പ്രദേശത്ത് എത്തുമ്പോൾ വഴി മുറിയുകയാണ്. പിന്നെയുളളത് അത്യന്തം അപകടം നിറഞ്ഞ ചെറുകാട്ടുവഴികളും. ഇവിടെ ഒരു റോഡ് നിർമ്മിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആർക്കുമില്ല. കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു,…

    Read More »
Back to top button
error: