NEWS

മയക്കുമരുന്ന് വിൽപ്പന നടത്തിയ അധ്യാപിക അടക്കം മൂന്നു പേർ പിടിയിൽ

കൊച്ചി : ഇൻഫോപാർക്കിന് സമീപത്ത് വിദ്യാർഥികൾക്കും ജോലിക്കാർക്കും എംഡിഎംഎ വിൽപ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേർ അറസ്റ്റിൽ.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, അധ്യാപികയായ തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് പിടിയിലായത്.

ലഹരി വില്പ്പന സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്ന് ദിവസങ്ങളായി ഇവര് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പല തവണ പിടികൊടുക്കാതെ രക്ഷപ്പെട്ട സംഘത്തെ എറണാകുളം ഡാന്സാഫും ഇന്ഫോപാര്ക്ക് പൊലീസും ചേര്ന്നാണ് പിടികൂടിയത്.

 

 

ബംഗളൂരുവില് നിന്നാണ് ഇവര് ലഹരി എത്തിക്കുന്നതെന്നും അടുപ്പക്കാര്ക്ക് മാത്രമാണ് വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.ഫോണുകളും സിം കാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളെ പിടികൂടുക പ്രയാസമായിരുന്നെന്നും പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: