Month: May 2022
-
Business
ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി മാരുതി സുസുകി
ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോദയില്‍ പുതിയ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനാണ് മാരുതി വമ്പന്‍ നിക്ഷേപം നടത്തുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റായിരിക്കും ഒരുക്കുക. ഹരിയാനയിലെ മാരുതി സുസുകിയുടെ മൂന്നാമത്തെ നിര്‍മാണ പ്ലാന്റായിരിക്കും ഇത്. 800 ഏക്കറില്‍ ഒരുക്കുന്ന നിര്‍മാണപ്ലാന്റിനായി രണ്ട് ഘട്ടങ്ങളിലാണ് നിക്ഷേപം നടത്തുക. ആദ്യഘട്ടത്തിലെ 11,000 കോടിയുടെ നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 2.5 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കും. ഈ നിര്‍മാണ പ്ലാന്റുകളില്‍നിന്നുള്ള വാഹനങ്ങള്‍ 2025 ഓടെ വിപണിയിലെത്തിക്കാനാകുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹരിയാനയിലെ രണ്ട് നിര്‍മാണ പ്ലാന്റുകളില്‍നിന്നും ഗുജറാത്തിലെ പ്ലാന്റില്‍നിന്നുമായി ആകെ 22 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണ് മാരുതി സുസുകിക്ക് ഉള്ളത്. ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണുള്ളത്.’സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍…
Read More » -
India
ജിഎസ്ടി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് പ്രേരണാ മൂല്യം മാത്രമാണ് ഉള്ളതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താമെന്നും സുപ്രീം കോടതി വിധിച്ചു. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കൂട്ടായ ചര്‍ച്ചയുടെ ഉത്പന്നമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനത്തിലെ ഏതെങ്കിലും ഒരു ഘടകത്തിന് അതില്‍ മൂന്‍തൂക്കം ഉണ്ടെന്നു കണക്കാക്കാനാവില്ല- കോടതി പറഞ്ഞു. ഇന്ത്യന്‍ ഫെഡറലിസം കേ്ന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ മുന്നോട്ടുപോവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 246 എ അനുച്ഛേദം അനുസരിച്ച് നികുതി സംബന്ധമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും തുല്യ അധികാരമാണുള്ളത്. എന്നാല്‍ സംസ്ഥാനങ്ങളും കേന്ദ്രവും സര്‍വതന്ത്ര സ്വതന്ത്രരല്ലെന്ന് അനുഛേദം 279ല്‍ വ്യക്തമാക്കുന്നുണ്ട്. പരസ്പര പൂരകമായ ഫെഡറലിസത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്- കോടതി പറഞ്ഞു.
Read More » -
Business
മൃഗസംരക്ഷണ ക്ഷീരമേഖലയിലെ കർഷകർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക പാക്കേജ്
മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ കർഷകർക്ക് പ്രവർത്തനമൂലധനം കുറഞ്ഞ പലിശ നിരക്കിൽ വായ്പയായി ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കുവാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും കൈകോർക്കുന്നു. ഇതിനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ചുചേർത്ത യോഗത്തിൽ മിൽമയുടെ മൂന്ന് മേഖല യൂണിയന്റെയും ചെയർമാൻമാർ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ധനസഹായം സംബന്ധിച്ച് വിവിധ പദ്ധതികൾ അവതരിപ്പിച്ചു. ജൂൺ ഒന്നു മുതൽ വായ്പ പദ്ധതിക്ക് തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ 10000 കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കും. ക്ഷീരവരകസന വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (JLG) വിവിധ പദ്ധതികൾക്കായി പരിശീലനവും, വായ്പാ സഹായവും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ നൽകിയിട്ട് വായ്പ ലഭിക്കാത്ത കർഷകർക്ക് ആദ്യഘട്ടത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കും. കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ കൈകാര്യം ചെയ്യുന്നതിലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ഐ ടി അധിഷ്ഠിത…
Read More » -
Sports
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 169 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സെടുത്തു. നായകൻ ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറി മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട നിലയിലെത്തിയത്. 47 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ ഹാർദിക് 62 റണ്‍സെടുത്തു. വൃദ്ധിമാൻ സാഹ 31 റണ്‍സും ഡേവിഡ് മില്ലർ 34 റണ്‍സുമെടുത്തു. ശുഭ്മാൻ ഗിൽ (1), മാത്യു വെയ്ഡ് (16), രാഹുൽ തെവാട്ടിയ (2) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ റാഷിദ് ഖാൻ ആറ് പന്തിൽ 19 റണ്‍സെടുത്തു. ബംഗളൂരുവിനായി ജോഷ് ഹാസിൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Read More » -
VIDEO
-
Kerala
വൈദ്യുതി ലൈനിലേക്ക് മരച്ചില്ല ചാഞ്ഞുകിടക്കുന്നതു കണ്ടാൽ വൈദ്യുതി ബോർഡിനെ കൈയോടെ അറിയിക്കൂ.. ബോർഡ് സമ്മാനം തരും
വൈദ്യുതി ലൈനിലേക്ക് മരച്ചില്ല ചാഞ്ഞുകിടക്കുന്നതു കണ്ടാൽ വൈദ്യുതി ബോർഡിനെ കൈയ്ക്കുകൈയോടെ അറിയിച്ചാൽ ബോർഡ് സമ്മാനം തരും. വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തിൽ മരക്കൊമ്പ് ചാഞ്ഞു നിൽക്കുന്നതായോ ചെടിപടർപ്പുകൾ വൈദ്യുതി തൂണിലോ കമ്പിനിയിലോ ട്രാൻസ്ഫോർമറുകളിലോ പടർന്നു കിടക്കുന്നതായോ കണ്ടാൽ ചിത്രം എടുക്കുക, ബോർഡിന് അയക്കുക. ഇനി സമ്മാനം എത്തുന്നതും കാത്തിരിക്കാം. വൈദ്യുതി ബോർഡ് പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നിനുശേഷമാണ് ഇതിന് അവസരമുള്ളത്. ഉത്തരവാദിത്തപ്പെട്ട സെക്ഷൻ, അയയ്ക്കുന്നയാളിന്റെ വിശദാംശങ്ങൾ എന്നിവ സഹിതം 9496001912 എന്ന വാട്സ് ആപ് നമ്പരിലോ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ അയയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രങ്ങളോ വിവരങ്ങളോ അയയ്ക്കുന്നവർ അവ എടുക്കുന്ന തീയതിയും സമയവും ചിത്രത്തിലോ ഒപ്പമോ രേഖപ്പെടുത്തണം. ജൂലൈ 31 വരെ അയച്ചുകിട്ടുന്ന ചിത്രങ്ങളിൽ 10 എണ്ണത്തിന് കെഎസ്ഇബി പാരതോഷികം നൽകും. നോഡൽ ഓഫീസർ ഇ മെയിൽ: [email protected]. ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്ത് ഏതെങ്കിലും വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തിൽ മരക്കൊ…
Read More » -
NEWS
യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
തെക്കേ അമേരിക്കയിലും യൂറോപ്പിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി മടങ്ങിയ മാസ്ച്യുസെറ്റ്‌സ് സ്വദേശിയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.സ്‌പെയിനിലും പോര്‍ച്ചുഗലിലുമായി 40 ഓളം പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ബ്രിട്ടണില്‍ മേയ് ആറിന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. കുരങ്ങുപനി വ്യാപനവുമായി ബന്ധപ്പെട്ട് യുകെയിലേയും യൂറോപ്പിലേയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ലോകാരോഗ്യസംഘടന ചൊവ്വാഴ്ച അറിയിച്ചു. ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപനത്തേക്കുറിച്ചും രോഗവ്യാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും വ്യക്തമായി പഠിച്ചശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനാവൂ എന്നും സംഘടന…
Read More » -
Kerala
സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനമായതോടെ എല്ലാ ജില്ലകളിലും ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.നാളെയും ഒരു ജില്ലയിലും ഓറഞ്ച് ജാഗത പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. അതേസമയം ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
Read More » -
Business
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റഷ്യയില്‍ പാപ്പരത്തം ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ഗൂഗിള്‍
റഷ്യയില്‍ പാപ്പരത്തം ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ടെക് ഭീമന്‍ ഗൂഗിള്‍. റഷ്യന്‍ സഹസ്ഥാപനമായ ഗൂഗിള്‍ റഷ്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജീവനക്കാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും പ്രതിഫലം നല്‍കാന്‍ പോലും ഗൂഗിളിന് സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വിരുദ്ധ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കുന്നതില്‍ പരാജയപ്പെട്ടതും ഏതാനും റഷ്യന്‍ മാധ്യമങ്ങളെ വിലക്കിയതും ഗൂഗിളിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് റഷ്യന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മാര്‍ഗമില്ലെന്നാണ് ഗൂഗിള്‍ അറിയിച്ചത്. ബാങ്ക് അക്കൗണ്ട് കൂടാതെ ഗൂഗിളിന്റെ വസ്തുവകകളും മറ്റ് ആസ്തികളും റഷ്യന്‍ ഫെഡറല്‍ ബെയ്ലിഫ് സര്‍വീസ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. നിരോധിച്ച കണ്ടന്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഗൂഗിളില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ (7 ബില്യണ്‍ റൂബിള്‍) ഫൈന്‍ ഈടാക്കുമെന്ന് ഈ മാസം ആദ്യം റഷ്യ അറിയിച്ചിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി ജീവനക്കാരെ ഗൂഗൂഗിള്‍ റഷ്യ പിന്‍വലിച്ചിരുന്നു. നിലവില്‍ നൂറോളം ജീവനക്കാരാണ് റഷ്യയില്‍ ഗൂഗിളിന് ഉള്ളത്. അതേ സമയം…
Read More » -
India
അസമില്‍ പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തകന്‍റെ പുറത്തേറി യാത്ര ചെയ്ത് ബിജെപി എംഎല്‍എ
അസമില്‍ പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തകന്‍റെ പുറത്തേറി യാത്ര ചെയ്ത് ബിജെപി എംഎല്‍എ. കാല്‍പാദം മുങ്ങുന്ന മഴവെള്ളത്തില്‍ തൊടാതിരിക്കാനാണ് സിബു മിശ്ര എംഎല്‍എ രക്ഷാപ്രവര്‍ത്തകന്‍റെ തോളിലേറിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമുയരുന്നുണ്ട്.അസമിലെ ഹോജെയില്‍ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തിലാവുകയാണ്. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്ക്കെതിരേയാണ് വിമർശനമുയരുന്നത്. പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്. ഏതാനും ചുവടുകള്‍ മാത്രം ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു സിബു മിശ്രയുടെ യാത്ര. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സിബു മിശ്രയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ ചെന്നൈ നഗരത്തിലുണ്ടായ പ്രളയത്തില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ ഫോട്ടോഷൂട്ടും വിവാദത്തില്‍ പെട്ടിരുന്നു.
Read More »