NEWS

കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും വീഡിയോ പിടുത്തവും; യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി: കുളിമുറിയില്‍ ഒളിഞ്ഞു നോക്കുകയും വീഡിയോ പിടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി ഫൈറൂസിനെ (26) ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നത്ത് പറമ്ബ് സ്വദേശിയായ 32കാരിയുടെ പരാതിയെ തുടര്‍ന്നാണ് കുന്നത്ത് പറമ്ബില്‍ ഹാര്‍ഡ്‌വേഴ്സ് നടത്തുന്ന ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം., താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു.ഇത് കണ്ട യുവതി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

Back to top button
error: