NEWS

പോഷക സമൃദ്ധമാണ് മത്സ്യം; വില നോക്കേണ്ട വാങ്ങി കഴിച്ചോളൂ

കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.
എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റിആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും ഒമേഗയുണ്ട്.

ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യവും ഒമേഗ 3 Fatty acid യുമായി അടുത്ത ബന്ധമുണ്ട്. ആഴ്ചയിൽ 2 തവണ ഫാറ്റി ഫിഷ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണിയുടെ ആരോഗ്യത്തിനും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും ഇത് നല്ലതാണ്. ഗർഭാവസ്ഥയിൽ ഇവ ആവശ്യ‌ത്തിന് ലഭ്യമായാൽ നല്ല രീതിയിൽ ബുദ്ധി വികാസം, കാഴ്ച ശക്തി എന്നിവ വര്‍ധിക്കും.

ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം ആസ്തമ, ആര്‍ത്തവ സമയത്തെ വേദന എന്നിവ പരിഹരിക്കുന്നു.മിക്കവാറും എല്ലാ കടല്‍ വിഭവങ്ങളിലും ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. സിങ്കിനു പുറമെ കാല്‍സ്യം പോലുള്ള പലതരം ധാതുക്കള്‍ കൊണ്ടും ഇവ സമ്പന്നമാണ്

Signature-ad

ഞണ്ടും ഹൃദയത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണം തന്നെയാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടു തന്നെ ഉപ്പു കുറച്ചു വേണം പാചകം ചെയ്യാന്‍. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചെമ്മീനിൽ ധാരാളം ആന്റി ഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ തടയാനും ചെറുപ്പം നില നിര്‍ത്താനും ഇത് സഹായിക്കും. ഇവ പാകത്തിനു മാത്രം വേവിയ്ക്കുക. കൂടുതല്‍ വേവിയ്ക്കുന്നത് ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും
കൊളസ്ട്രോൾ പ്രശ്നങ്ങൾക്ക് ഉത്തമമാണ് സാൽമൺ മത്സ്യം. കൊളസ്ട്രോൾ, നീർക്കെട്ട്, രക്തസമ്മർദ്ദം എന്നിവയക്ക് ഉത്തമമാണ് സാൽമൺ മത്സ്യം. തലച്ചോറിൻ്റെ വളർച്ചയ്ക്കും കടൽ മത്സ്യങ്ങൾ ഗുണകരമാണ്

കാരി, മുഷി തുടങ്ങിയ മത്സ്യങ്ങൾ വറുത്തു കഴിക്കുന്നത് ഒഴിവാക്കണം. കറിവെച്ചു കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.കലോറിയും ലവണാംശവും കുറഞ്ഞ പോഷകാഹാരമാണ് മത്സ്യം. അതേസമയം, പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും സൂക്ഷ്മപോഷകങ്ങളും സമൃദ്ധം. എളുപ്പം ദഹിക്കുകയും ചെയ്യും

മത്സ്യം ഉള്‍പ്പെടെയുള്ള മാംസഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പിൻ്റെ ജൈവലഭ്യത വളരെ കൂടുതലാണ്. വിറ്റാമിന്‍-ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു മൂലവും വിളര്‍ച്ച സംഭവിക്കാം. ഈ സാഹചര്യത്തിലും മത്സ്യവിഭവങ്ങളുടെ ഉപയോഗം ഒരു ഉത്തമ പരിഹാരമാണ്.

കടല്‍വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുരുഷബീജങ്ങളുടെ എണ്ണവും ചലനശേഷിയും വര്‍ധിക്കും. പുരുഷഹോര്‍മോണായ റെസ്റ്റോസ്റ്റീറോണിൻ്റെ അളവും വര്‍ധിക്കുന്നു. അതുവഴി പുരുഷന്മാരിലെ പ്രത്യുല്പാദനശേഷി മെച്ചപ്പെടും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് സഹായിക്കും.
മായം കണ്ടെത്താം
 
മീനിന്റെ ചെകിളയുടെ നിറം മാറ്റം നോക്കി പഴക്കം കണ്ടെത്തുന്നതായിരുന്നു പഴയ രീതി. എന്നാൽ ഇപ്പോൾ കണ്ട് വരുന്നത്, അറവു ശാലകളിൽ നിന്ന് ശേഖരിക്കുന്ന രക്തം ചെകിളയിൽ ചെകിളയിൽ തേച്ചു പിടിപ്പിച്ച് വിൽപ്പനയ്ക്ക് വെക്കുന്ന രീതിയാണ്. സ്പര്ശനത്തിലൂടെ മീനിന്റെ പഴക്കം കണ്ടെത്തുക എന്നതാണ് മറ്റൊരു രീതി. മീനിൽ ബലമായി സ്പർശിച്ച ശേഷം കൈ എടുക്കുമ്പോൾ പെട്ടെന്ന് പഴയ രൂപത്തിലായാൽ അധികം പഴക്കമില്ലെന്ന് കണ്ടെത്താം. രാസവസ്തു സാന്നിധ്യമുണ്ടെങ്കിൽ പതുക്കെ മാത്രമേ സ്പർശിച്ച ഭാഗം പൂർവ സ്ഥിതിയിലെത്തു. പഴക്കം ചെന്ന് മീനുകൾക്ക് അസ്വഭാവികമായ ഗന്ധവുമുണ്ടാകാം.

മായം കലർന്നിട്ടുണ്ടെങ്കിൽ മീനിന്റെ സ്വാഭാവിക ഗന്ധം നഷ്ടപ്പെടും.മീനിന്റെ കണ്ണിലുണ്ടാകുന്ന നിറം വ്യത്യാസം നോക്കിയും എളുപ്പത്തിൽ തിരിച്ചറിയാം.

 
 

Back to top button
error: