NEWS

കെഎസ്ആർടിസി ഡ്രൈവറുടെ മുസ്ലിം വേഷം; എന്താണ് വസ്തുത?

മാവേലിക്കര: കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ യൂണിഫോമുമായി ബന്ധപ്പെട്ട വിവാദത്തിൽ മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രതികരിക്കുന്നു:
 ‘ ഞങ്ങളുടെ ഡ്രൈവര്‍ അഷ്‌റഫ് ആണ് ചിത്രത്തിലുള്ളത്. എന്നാല്‍ അദ്ദേഹം കെഎസ്ആര്‍ടിസിയുടെ യൂണിഫോം ആയ സ്‌കൈബ്ലൂ ഷര്‍ട്ടും നേവി ബ്ലൂ പാന്റുമാണ് ധരിച്ചിട്ടുള്ളത്. മടിയിലായി ഒരു വെള്ള നിറത്തിലുള്ള തോര്‍ത്ത് അദ്ദേഹം ഇട്ടിട്ടുണ്ട്. അതിനാലാണ് ഒറ്റ നോട്ടത്തില്‍ കുര്‍ത്തയായി തോന്നിയത്. സ്റ്റിയറിംഗില്‍ നിരന്തരമായി പിടിക്കുന്നതുമൂലം കൈകളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റുന്നതിന് ഡ്രൈവര്‍മാര്‍ സാധാരണ ഇത്തരത്തില്‍ തോര്‍ത്ത് ഉപയോഗിക്കാറുണ്ട്. മാസ്‌കിനായി ഉപയോഗിച്ചിട്ടുള്ള ടൗവ്വലാണ് അദ്ദേഹത്തിന്റെ തോളിലുള്ളത്. ആ ചിത്രം സൂം ചെയ്ത് നോക്കിയാല്‍ യാഥാര്‍ഥ്യം മനസിലാകും. തൊപ്പി വയ്ക്കരുതെന്ന് ഞങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ ഇല്ല. ഇന്നും അഫഷ്‌റഫ് ഇതേ യൂണിഫോമിലാണ് ഡ്യൂട്ടിക്ക് എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ യൂണിഫോമില്‍ ഒരു അസ്വാഭാവികതയും ഇല്ല ‘ 
 
 
കെഎസ്ആര്‍ടിസിയില്‍ യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമാവലി
 മുന്‍പ് കാക്കി പാന്റും ഷര്‍ട്ടുമായിരുന്നു കെഎസ്ആര്‍ടിസിയിലെ യൂണിഫോം. എന്നാല്‍ ഇത് പരിഷ്‌ക്കരിച്ചത് ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ ആയിരുന്നപ്പോഴാണ്. 2015 ഡിസംബര്‍ 29-നാണ് ഇതുസംബന്ധിച്ച് പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഇതുപ്രകാരം കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ യൂണിഫോം സ്‌കൈ ബ്ലൂ ഷര്‍ട്ടും, നേവി ബ്ലൂ പാന്റുമോ ഇതേ കളറിലെ ചുരാദാറോ ആയിരിക്കണമെന്നാണ്. എന്നാല്‍ ഫുള്‍ സ്ലീവ് /ഹാഫ് സ്ലീവ് എന്ന് പ്രത്യേകമായി പറയുന്നില്ല. മാത്രമല്ല, ഡ്യൂട്ടി സമയത്ത് യൂണിഫോമിനൊപ്പം മതാചാരപ്രകാരമുള്ള കൊന്ത, ചരട്, തൊപ്പി തുടങ്ങിയ വസ്തുക്കള്‍ ധരിക്കാമെന്നോ, ധരിക്കരുതെന്നോ പ്രത്യേകമായി എടുത്തുപറയുന്നില്ല. അത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താത്തതിനാല്‍ ഇവ യൂണിഫോമിനൊപ്പം ധരിക്കുന്നത് നിയമവിരുദ്ധമായി കാണാനാകില്ല.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
ഇനി ഇതും കൂടി അറിയൂ
ആയുധ പൂജക്ക് തോക്കും ലാത്തിയും പൂജിച്ച് പോലീസ് സ്റ്റേഷൻ !!
സർക്കാർ ഓഫീസിൽ പൂജ,ഹോമം, മന്ത്രവാദം !!
.
കെഎസ്ആർടിസി ബസ്സിൽത്തന്നെ അയ്യപ്പന്റെ “ഫോട്ടോ”, മാല, കളഭച്ചാർത്ത് !!
ക്രിസ്തുമസിന് നക്ഷത്രവിളക്കും അലങ്കാരവും!!!
ഒന്നുകൂടി…
ചിത്രത്തിലുള്ളത് കെഎസ്ആർടിസി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അഷ്റഫാണ്.തിരുവനന്തപുരം-മാവേലിക്കര എടിഎ 181 ബസിലെ ഡ്രൈവർ.അല്ലെങ്കിൽ രാവിലെ മുതൽ വെള്ള ജുബ്ബ ധരിച്ച തീവ്രവാദി എന്ന മട്ടിൽ വേട്ടയാടപ്പെട്ട മനുഷ്യൻ.
അദ്ദേഹം ധരിച്ചിരിക്കുന്നത് പക്ഷേ വെള്ള ജൂബ്ബയല്ല കെഎസ്ആർടിസിയുടെ യൂണിഫോമായ സ്കൈബ്ലൂ ഷർട്ട് തന്നെയാണ്.ഫുൾക്കൈ ഷർട്ട് മടക്കി വെച്ചിട്ടില്ല.മടിയിൽ ഒരു തോർത്ത് ഇട്ടിട്ടുമുണ്ട്.ഒറ്റ നോട്ടത്തിൽ വെള്ള ജൂബ്ബ ഇട്ടിരിക്കുകയണ് എന്നേ തോന്നൂ. താടിയും തൊപ്പിയും കൂടിയായപ്പോൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന തീവ്രവാദിയായി ചിത്രീകരിച്ച് പ്രചരണം നടന്നു എന്ന് മാത്രം.(ഇതിന്റെ ചിത്രം നേരത്തെ ഞങ്ങൾ പങ്ക് വച്ചിരുന്നു.ആ വാർത്ത കാണുക)
 എന്റെ നാട് നിങ്ങളുടേതും കൂടിയാണ് വെറുതെ മതത്തിന്റെ വിഷം കുത്തിവെയ്ക്കരുത്.നമ്മളെല്ലാം മനുഷ്യരാണ്. മതപരമായ ലഹള ഉയർത്തി വിടാൻ എളുപ്പമാണ്. ഇത്തരത്തിലുള്ള കലഹങ്ങൾക്ക് വേദിയാവരുതെ നമ്മുടെ നാട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: