KeralaNEWS

പിഎം കിസാൻ:ഗുണഭോക്താക്കൾ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ എ ഐ എം എസ് പോർട്ടലിൽ നൽകണം

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി, രാജ്യവ്യാപകമായി പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഡേറ്റാബേസിൽ, ഓരോ ഗുണഭോക്താവിന്റെയും സ്വന്തം പേരിലുള്ള കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിന് (Land data integration) എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ പിഎം കിസാൻ ഗുണഭോക്താക്കളുടെ ഡേറ്റ സംസ്ഥാനങ്ങൾക്ക് എൻ ഐ സി മുഖാന്തിരം കൈമാറിയിട്ടുണ്ട്. കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃഷിവകുപ്പിന്റെ പോർട്ടലായ ഇഎംഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ പി എം കിസാൻ ഗുണഭോക്താവും എയിംസ് പോർട്ടലിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ReLIS ഡേറ്റയുടെ സഹായത്തോടെ ചെയ്യേണ്ടതാണ്. കർഷകർക്ക് സ്വന്തമായോ, അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ മുഖേനയോ 31.05.2022 വരെ ഇത് ചെയ്യാവുന്നതാണ്.

Signature-ad

പി എം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക്, കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള e-KYC യുമായി ഇതിന് ബന്ധമില്ല. e-KYC പൂർത്തിയാക്കേണ്ട കാലാവധി 2022 ജൂലൈ 31 വരെ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്.

Back to top button
error: