ഒരു ഇലച്ചെടി ആണ് തഴുതാമ. വൈദ്യത്തിൽ ഇതിന്റെ വേര്, തണ്ടും, ഇലയും മരുന്നിനു ഉപയോഗിച്ച് വരുന്നു. ഇതു ഹൃദയ രോഗത്തിന് വളരെ നല്ലതാണ്. കഫംകെട്ടിനു ഇതിന്റെ ഇല തോരൻ വച്ചു കഴിക്കുന്നത് നല്ലതാണ്. നേത്രരോങ്ങള്ക്കു ഇതു ഇടിച്ചു പിഴിഞ്ഞ് ചെറുതേൻ ചേർത്ത് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.
പല്ലു വേദന വരുമ്പോൾ കടുക്കയും തഴുതാമ യും വെന്തു വെള്ളം കവിൾ കൊള്ളുമായിരുന്നു ഇല തോരനാക്കാം.
സംസ്കൃതത്തിൽ
*പുനർനവ* എന്നാണ് തഴുതാമയുടെ പേര്
വീണ്ടും വീണ്ടും നവീകരിക്കുന്നത്
അതായത് രോഗബാധിതമായ കോശങ്ങളെ നവീകരിക്കാൻ കഴിവുള്ള ഔഷധം.
വഴിയരികിൽ പടർന്നു പിടിച്ചു കിടക്കുന്ന ഈ അമൂല്യ ഔഷധിയെ എല്ലവരും തിരിച്ചറിയേണ്ടതാണ്
രണ്ടു തരം ഉണ്ട്
ചുവന്ന തണ്ടോട് കൂടിയതും
പച്ചതണ്ടോടു കൂടിയതും
രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ തഴുതാമ വേര് ഉപയോഗിക്കാം.
തഴുതാമ കഴിച്ചാൽ പുനർജന്മം ലഭിക്കും എന്ന അർത്ഥത്തിൽ ആണ് പുനർ നവ എന്ന പേര് തഴുതാമയ്ക്കുണ്ടായത്
നശിച്ചുപോയ കോശങ്ങളെ പുനർനിർമ്മിക്കുവാനുള്ള കഴിവുള്ളതുകൊണ്ടു് പുനർ നവ എന്ന പേരുണ്ടായത് എന്നും പറയുന്നു
തഴുതാമയുടെ ഏറ്റവും വലിയ ഫലം നീര് ഇല്ലാതാക്കും എന്നുള്ളതാണ്.
4 തരത്തിലുള്ള തഴുതാമ ഉണ്ട് വെള്ള. ചുമപ്പ് നീല ഇളം പച്ച എന്നീ നിറങ്ങളിൽ പൂക്കളുണ്ട്
വെള്ളയും ചുമപ്പു മാ ണ് സർവ്വസാധാരണം
ഇളംതണ്ടും ഇലയും ഭക്ഷ്യയോഗ്യം
വേര് വിരേ ചനമുണ്ടാക്കും പനിയെ ഇല്ലാതാക്കും.
വെളുത്ത ഇനം വിയർപ്പ് വർദ്ധിപ്പിക്കും.
നീര് പിത്തം ഹൃദ്രോഗം ചുമ ഇ വയ്ക് ആശ്വാസം ഉണ്ടാക്കും
രക്ത സ്രാവം പിത്തം എന്നിവക്ക് ഫലപ്രദമാണ് ചുവന്ന ഇനം.
സമൂലമായി ഔഷധ യോഗ്യമെങ്കിലും വേര്കൂടുതൽ ഫലപ്രദം.
വെള്ള ഇനം പക്ഷവാതസംബന്ധമയ രോഗങ്ങളിലും മൂലക്കുരുവിലും ഫലപ്രദം
കുഷ് oത്തിലും മറ്റു ചർമരോഗങ്ങങ്ങളിലും തഴു താമ തൈല രൂപത്തിൽ ഉപയോഗിക്കുന്നു.
മൂത്രനാളീവീക്കം പുരുഷ ഗ്രന്ഥി വീക്കം മൂത്രക്കല്ല് ഇവക്ക് വേര് കഷാഷം വച്ച് കഴിച്ചാൽ മതി.
ശരീര നീരിന് വേര് അരിക്കാടിയിൽ അരച്ചുപുരട്ടും
എലിവിഷത്തിനും പാമ്പു വിഷത്തിനും മൂത്രം പോകാതെ നീരുവരുന്ന അവസരത്തിൽ തഴുതാമക്കഷായം ഫലപ്രദം.
ഉറക്കമില്ലായ്മ ‘രക്തവാതം നേത്രരോഗങ്ങൾ എന്നിവയിലും തഴുതാമക്ക ഷായം ഉപയോഗിക്കും
തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതുകൊണ്ടാണ് തഴുതാമ മൂ. ത്രവർധകമായിരിക്കുന്നത്
ബി.പി കുറയ്ക്കാൻ വളരെ ഫലപ്രദം വേര് അരച്ചു കഴിച്ചാൽ പെട്ടെന്നു് കുറയും
സൂക്ഷിച്ചുപയോഗിക്കണം ബി.പി കുറഞ്ഞ് പ്രശനമുണ്ടാകും.
ക്ഷയത്തിനും എയ്ഡ്സിനും തഴുതാമചേർന്ന കഷായങ്ങൾ ഫലപ്രദമാണ്
പുനർ നവാദികഷായം പുനർനവാസ വം സുകുമാര ഘൃതം
വിദാര്യാ ദികഷായം അമ്യത പ്രാ ശ ഘൃതം ഇവയിലെല്ലാം തഴുതാമചേർന്നിട്ടുണ്ട്.
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
തഴുതാമവേരു്, രാമച്ചം, മുത്തങ്ങക്കിഴങ്ങു്, കുറുന്തോട്ടിവേരു്, ദേവദാരം, ചിറ്റരത്ത, ദർഭവേരു് എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്തു് കഴിച്ചാൽ സ്ത്രീകൾക്കു് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും
തഴുതാമവേര്, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
മലയാളത്തിൽ തഴുതാമ, പുനർനവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴർക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്കൃതത്തിൽ പുനർനവഃ, പുനർഭവഃ, ശോഫഘ്നീ, വർഷാഭവഃ എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. ബംഗാളിയിൽ പുനർന്നവ എന്നാണ് പേര്. ഇതിൽ ചുവന്നയിനം നിക്ടാജിനേസീ കുടുംബത്തിലെ അംഗമാണ് ശാസ്ത്രീയനാമം ബൊയർഹാവിയ ഡിഫ്യൂസ ലിൻ. എന്നാൽ, വെള്ളത്തഴുതാമ ഐസോയേസി കുടുംബത്തിൽപ്പെട്ട ട്രയാന്തിമ പോർട്ടുലാകാസ്ട്രയാണ്. വെള്ള തഴുതാമയെന്ന് നാം കണക്കാക്കുന്ന നിക്ടാജിനേസീ കുടുംബത്തിലെ ബൊയർഹാവിയ വെർട്ടിസില്ലേറ്റയും ഇതിൽപ്പെടുന്നു. ഇത് മൂന്നും നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നയിനങ്ങളാണ്.
പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കൻ അമേരിക്കൻ രാജ്യങ്ങളിലും മൂത്രാശയ രോഗങ്ങൾക്കും ഹൃദ്രോഗത്തിനും മലബന്ധം നീക്കാനും കാൻസറിനെ തടയാനുമുള്ള മരുന്നായും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ആഫ്രിക്കയിൽ ബോട്സ്വാന. ഈജിപ്ത്, ഘാന, മലാവി, മൊസാംബിക്, ഏഷ്യയിൽ ഇന്ത്യ കൂടാതെ ബർമ, ചൈന, ജപ്പാൻ, ലാവോസ്, മലേഷ്യ, നേപ്പാൾ, ഫിലപ്പീൻസ്, അമേരിക്കയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, അർജന്റീന, ബ്രസീൽ, ബൊളീവിയ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം തഴുതാമ ഉപയോഗിച്ചുവരുന്നു.
വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിലെ ഔഷധത്തിന്റെ സാന്നിധ്യമുണ്ട്. പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം കൂടുതലുള്ളതുകൊണ്ടാണ് ഇത് മൂത്രത്തെ ഉത്തേജിപ്പിക്കുന്നത്. മൂത്രക്കല്ലിന്റെ അസുഖത്തിന് മികച്ച ഒരൗഷധമാണിത്. ഒരു വിട്രോ ആന്റി കാൻസർ ആണിത്. ആന്റി ഓക്സിഡന്റ്, ആന്റി ഈസേ്ട്രാജനിക്, ആന്റി ആമിയോബിക് എന്നിവയായി ഇത് അലോപ്പതിയിൽ ഉപയോഗിക്കുന്നു. കൂടാതെ ഇതിൽ പുനർനവിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോൾഡിൻ, ക്രൈസോഫനോൾ, കാഥർടെയ്ൻ, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ഇമോഡിൻ, റുബ്രോഫുസാരിൻ, സ്റ്റിഗ്മാസ്റ്റിറോൾ, ടാർടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാൽ അനുഗൃഹീതമാണ് നമ്മുടെ തഴുതാമ.
ആയുർവേദത്തിൽ മൂത്രാശയരോഗം, പിത്തം, കഫം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം എന്നിവയ്ക്ക് തഴുതാമ സമൂലം ഉപയോഗിക്കുന്നു. മലബന്ധത്തിന് തഴുതാമക്കഷായം കഴിക്കുന്നത് നല്ലതാണ്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂർണം, കാസിസാദി ഘൃതം, മഹാവിഷഗർഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുർവേദ മരുന്നുകളിൽ തഴുതാമ സമൂലം ഉപയോഗിക്കുന്നു. വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമായ നീര് പോകാൻ തഴുതാമ സമൂലമെടുത്ത് അത് ഇടിച്ചുപിഴിഞ്ഞ് നീര് 15 മില്ലി ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്.
സഹസ്രയോഗത്തിൽ വിഷജീവികൾ കടിച്ചുള്ള തടിപ്പിന് അരച്ചുപുരട്ടുന്ന മരുന്നുകളിൽ ഒന്നാണിത്. വാതരക്തം ശമിക്കാൻ വെള്ള തഴുതാമ കഷായംവെച്ചു കഴിച്ചാൽ മതി. അമിതമദ്യപാനം കൊണ്ടുള്ള ക്ഷീണം മാറാൻ തഴുതാമ സമൂലം കഷായംവെച്ച് അതിൽ സമം പാൽചേർത്ത് കഴിച്ചാൽ മതി. നേത്രസംബന്ധമായ ചൊറിച്ചിലിനും വെള്ളം ഒലിപ്പിനും നീർവീഴ്ചയ്ക്കും വെള്ളത്തഴുതാമ വേരടക്കം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അത് അരിച്ച് അല്പം മുലപ്പാൽ ചേർത്ത് കണ്ണിൽ ഇറ്റിച്ചാൽ മതി. കഫം സംബന്ധമായ അസുഖത്തിന് തഴുതാമവേര് വയമ്പുചേർത്ത് അരച്ച് കുടിച്ചാൽ മാറിക്കിട്ടും
കരളിനെയും വൃക്കയെയും കണ്ണിനെയും ത്വക്കിനെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കാനും തലവേദനയെയും രക്താദിമർദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്നു.
(ചികിൽസ വൈദ്യ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക)