കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരാബുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. പുനെ, മുംബൈ, ദാപോളി, എന്നിവിടങ്ങളിലെ പരാബിന്‍റെ വസതികളില്‍ ഉള്‍പ്പെടെ ഏഴോളം കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതലാണ് റെയ്ഡ് നടന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മുന്‍ മന്ത്രി അനില്‍ ദേശ്മുഖുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാബിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.