കോഴിക്കോട് : തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി എന്ന പിടിയാന ഇനിയില്ല.കൊളക്കാടന്‍ നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് ചെരിഞ്ഞത്. പതിറ്റാണ്ടുകളായി നാസര്‍ പരിപാലിച്ചിരുന്ന, 48 വയസുള്ള മിനി നാട്ടുകാരുടെയും ആന പ്രേമികളുടെയും പ്രിയങ്കരിയായിരുന്നു. വളരെയധികം ആത്മബന്ധമായിരുന്നു നാസറിന്‍റെ കുടുംബവുമായും പാപ്പാനുമായും മിനിക്ക് ഉണ്ടായിരുന്നത്.
ഒരു തരത്തിലുമുള്ള അസുഖങ്ങളും ഇല്ലാതിരുന്ന മിനിയെ വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെ തൃക്കളയൂര്‍ ക്ഷേത്രത്തിന് സമീപത്ത് ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം വാരി ഉള്‍പ്പടെ നല്‍കിയാണ് മിനിയുടെ അടുത്തുനിന്നും അവസാനമായി പിരിഞ്ഞതെന്ന് ഉടമയായ കൊളക്കാടന്‍ നാസര്‍ പറയുന്നു.പുലര്‍ച്ചെ പാപ്പാന്‍ അറിയിച്ചപ്പോഴാണ് ആന ചെരിഞ്ഞ വിവരമറിയുന്നത്.
നാസറും മിനിയും നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ച കുട്ടിയെ കൊളക്കാടന്‍ മിനി തുമ്ബിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ വീഡിയോ വൈറലായിരുന്നു.ആനയ്ക്ക് ബീഫ് നൽകി മതം മാറ്റാൻ ശ്രമിച്ചെന്നും ആന അവരെ ഉപദ്രവിച്ചെന്നുമായിരുന്നു ഉത്തരേന്ത്യൻ സംഘപരിവാറുകാർ ഈ വീഡിയോ പങ്ക് വച്ചുകൊണ്ട് വ്യാപകമായി പ്രചരിച്ചത്.