NEWS

രണ്ടു ലക്ഷം ഇന്ത്യന്‍ രൂപ കൈയിലുണ്ടെങ്കില്‍ ദുബായില്‍ ബിസിനസ് തുടങ്ങാം

ദുബായ് : രണ്ടു ലക്ഷം ഇന്ത്യന്‍ രൂപ കൈയിലുണ്ടെങ്കില്‍ ദുബായില്‍ ബിസിനസ് തുടങ്ങാം.വിസയും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പടെയാണിത്.
9,500 ദര്‍ഹം കൈയിലുണ്ടെങ്കില്‍ 100 ശതമാനം ഉടമസ്ഥാവകാശവും മൂന്നു വര്‍ഷത്തെ വിസയും ഉള്‍പ്പെടെ പ്രൊജക്ടര്‍ മാനേജ്‌മെന്റ് സര്‍വീസ് ഓണ്‍ലൈന്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കും.
ടെക്‌നിക്കല്‍ സര്‍വീസ് ലൈസന്‍സാണ് എടുക്കുന്നതെങ്കില്‍ 15,999 ദര്‍ഹം ചിലവ് വരും. ലൈസന്‍സ്, സ്‌പോണ്‍സര്‍, വിസ, മെഡിക്കല്‍ എമിറേറ്റ്‌സ് ഐഡി ഉള്‍പ്പെടെ ഇതില്‍ ലഭ്യമാണ്.
പ്ലാസ്റ്റര്‍ വര്‍ക്ക്, കാര്‍പെന്ററി, വുഡ് ഫ്‌ലോറിംഗ്, പ്ലമ്ബിംഗ്, സാനിറ്ററി, ഇലക്‌ട്രിക്കല്‍ തുടങ്ങി നിരവധി അവസരങ്ങളാണ് ഈ ലൈസന്‍സിലൂടെ ലഭ്യമാകുക.
തൊഴില്‍ തേടി കടല്‍ കടന്നവരാണ് മലയാളികള്‍.മാറിയ സാഹചര്യത്തില്‍ സംരംഭം തുടങ്ങാനാവും ഇനി മലയാളികൾ ദുബായിലെത്തുക.

ചെറുകിട ഇടത്തരം കമ്പനികള്‍ക്കും യുവ കമ്പനികള്‍ക്കും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഫണ്ട് കണ്ടെത്താനാകുമെന്നതും മറ്റൊരു പ്രത്യേകതയാണ്.ഇതിനായി നാസ്ഡാക് ദുബായ് ഗ്രോത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നാസ്ഡാക് ദുബായിയുടെ കീഴിലുള്ള ഈ എക്‌സ്‌ചേഞ്ച് ദുബായ് ഫ്യൂച്ചര്‍ സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.സംരംഭകര്‍ക്ക് വളരാനും പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനും അവരുടെ സംരംഭങ്ങളില്‍ ഫണ്ട് സമാഹരിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ദുബായ് ഒരുക്കുന്നത്.
ദുബായില്‍ ചട്ടങ്ങള്‍ ലളിതമാണ്. മാത്രമല്ല സ്ഥിരതയും തുടര്‍ച്ചയുമുണ്ട്.പുതിയ കാലത്ത് സംരംഭകര്‍ക്ക് ഫണ്ട് സമാഹരിക്കാനും വളരാനും ഏറ്റവും നല്ല മാര്‍ഗം ദുബായ് തന്നെയാണ്.

Back to top button
error: