NEWS

രത്തൻ ടാറ്റ പങ്കുവെച്ച അനുഭവക്കുറിപ്പ്; ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടത്

ത്തൻ ടാറ്റ , ടാറ്റാ ഗ്രൂപ്പിന്റെ തലവനായിരുന്നപ്പോൾ പറഞ്ഞ ഒരു അനുഭവക്കുറിപ്പാണ് ഇത്.
ഉന്നതരായ ചില ഉദ്യോഗസ്ഥരുമായി ജർമ്മനിയിലെ ഹാംബർഗ് സന്ദർശിക്കേണ്ടുന്ന ഒരവസരം അദ്ദേഹത്തിനുണ്ടായി.ജർമ്മനി വ്യാവസായികമായി വളരെ ഉയർന്ന രാജ്യമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവിടുത്തെ ജനങ്ങൾ അത്യാഢംഭരത്തിലാണ് കഴിയുന്നതെന്നായിരുന്നു എല്ലാവരെയും പോലെ അവരുടെയും ധാരണ.
വിശന്നപ്പോൾ ഇടത്തരം ഒരു റസ്റ്റോറന്റിൽ അവർ ഭക്ഷണത്തിനു കയറി.ആ സമയം ഒരു മേശയിൽ കാമുകീകാമുകന്മാരാണെന്നു തോന്നുന്ന രണ്ടു പേർ വളരെ ലളിതമായ രണ്ടു വിഭവങ്ങൾ ഭക്ഷിക്കുന്നതവർ കണ്ടു. ഇതുകണ്ട രത്തൻ ടാറ്റ ഇന്ത്യയിലെ  സാധാരണക്കാരായ കാമുകീകാമുകന്മാർ പോലും ഇതിലും സുഭിക്ഷമായാണ് ഭക്ഷിക്കാറുള്ളതെന്ന് മനസ്സിലോർത്തു. ഇവർ മിക്കവാറും വളരെ ദരിദ്രരാവാം , അല്ലെങ്കിൽ പിശുക്കർ….അദ്ദഹം വിചാരിച്ചു.
മറ്റൊരു ടേബിളിൽ മൂന്നു വയോധികർ ഒരു പ്ലേറ്റ് ഭക്ഷണം മാത്രം ഓർഡർ ചെയ്ത് മൂന്നായി പങ്കുവച്ച് കഴിക്കുന്നതവർ കണ്ടു. അവസാനത്തെ തരിവരെ ബാക്കി വെയ്ക്കാതെ ശ്രദ്ധയോടെ അവർ പാത്രങ്ങൾ കാലിയാക്കുന്നത് ആശ്ചര്യത്തോടെ  അദ്ദേഹം നോക്കിനിന്നു .ഇവരും പാവപ്പെട്ടവരാകാം . അദ്ദേഹം മനസ്സിൽ കരുതി.
ജർമ്മനിയിൽ മുമ്പു വന്നിട്ടുള്ള അവരുടെ ഒരു സഹപ്രവർത്തകൻ അല്പം കൂടുതൽ ഭക്ഷണപാനീയങ്ങൾ അവർക്കു വേണ്ടി ഓർഡർ ചെയ്തിരുന്നു.പകുതി മാത്രം കഴിക്കാൻ സാധിച്ച അവർ ബില്ലു കൊടുത്ത് മടങ്ങാൻ തയ്യാറെടുത്തു.
ഇതു കണ്ട ജർമ്മൻ വയോധികർ അവരോട് ജർമ്മനിൽ എന്തോ കയർത്ത് സംസാരിക്കുന്നതായി തോന്നി.ഭാഷ മനസ്സിലാകുന്നില്ലെന്ന് മനസ്സിലാക്കിയ അവരിലൊരാൾ ഇംഗ്ലീഷിൽ ഭക്ഷണം പാഴാക്കി കളഞ്ഞതിനേപ്പറ്റി അതൃപ്തിയോടെ  രോക്ഷാകുലയായി സംസാരിച്ചു.
ടാറ്റയുടെ സഹപ്രവർത്തകൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല.തങ്ങൾ ഓർഡർ ചെയ്ത ഭക്ഷണത്തിന് പണം കൊടുത്തുവെന്നും ഇതിൽ അവർക്ക്  ഇടപെടേണ്ട കാര്യമില്ലെന്നും രോഷാകുലരായി അവരോട് പറഞ്ഞു.
ഇതു കേട്ട ജർമ്മൻകാരിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു. മുഖം ആകെ ചുവന്നു.ബാഗിൽ നിന്ന് ഫോണെടുത്ത് അവർ ആർക്കോ നിലവിളിക്കുന്ന തരത്തിൽ  വിളിച്ചു. മിനിറ്റുകൾക്കകം ഒരു ചെറുപ്പക്കാരൻ അവരുടെ മുന്നിലെത്തി.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനെന്ന് സ്വയം  പരിചയപ്പെടുത്തിയശേഷം ഭക്ഷണം പാഴാക്കിക്കളഞ്ഞതിന് 50 യൂറോയുടെ(അന്നത്തെ) പിഴ ഈടാക്കി.അദ്ദേഹം അവരോട് പറഞ്ഞു ”  നിങ്ങൾ സമ്പന്നരാകാം,പണം നിങ്ങളുടേതാണെന്നത് ശരിയുമാകാം. പക്ഷെ വിഭവശേഷി ഇവിടുത്തെ എല്ലാ ജനങ്ങളുടേതുമാണ്‌.ലോകത്തിൽ ഒരിത്തിരി ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ കോടിക്കണക്കിനു വരും.അവർക്കുകൂടിയുള്ള  ഭക്ഷണമാണ് നിങ്ങൾ പാഴാക്കിക്കളയുന്നത്.ഇങ്ങനെ ചെയ്യാൻ നിങ്ങൾക്കെന്തവകാശം?
ഇതു കേട്ട രത്തൻ ടാറ്റ അപമാനഭാരത്താൽ  ലജ്ജിച്ചു തല താഴ്ത്തി.താൻ തന്നത്താൻ തരം താണു കണ്ട അപൂർവ്വം അവസരങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു.
തിരിച്ചു പോകാൻ കാറിൽ കയറി യാത്ര ചെയ്യുമ്പോൾ ആ ചെറുപ്പക്കാരന്റെ വാക്കുകൾ തന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
“Money is yours’ , but resources belongs to the society “
എത്ര ഇന്ത്യാക്കാരാണ് പൊങ്ങച്ചം കാണിക്കാനും ആളാകാനും ഭക്ഷണം ധൂർത്തടിച്ച്  പാഴാക്കിക്കളയുന്നത്? പ്രത്യേകിച്ച് മലയാളികൾ!
 സദ്യകളിൽ, ഹോട്ടലിൽ,വിവാഹ സൽക്കാരങ്ങളിൽ നമ്മുടെ ധനാഢ്യത കാണിക്കാൻ വേണ്ടി ആവശ്യത്തിൽ കൂടുതൽ ഓർഡർചെയ്തശേഷം എത്ര ഭക്ഷണമാണ് പലയിടത്തും പാഴാക്കി കളയുന്നത്? വീടുകളിലും പലപ്പോഴും ഇതല്ലേ സ്ഥിതി?

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: