Month: May 2022
-
Business
ഇന്‍ഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സിഇഒ സലീല്‍ പരീഖിന്റെ ശമ്പളത്തില്‍ 88 ശതമാനം വര്‍ധന. 79.75 കോടി രൂപയായാണ് പരീഖിന്റെ പ്രതിവര്‍ഷ ശമ്പളം ഉയര്‍ന്നത്. 42 കോടി രൂപയില്‍ നിന്നാണ് ശമ്പളം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സിഇഒമാരുടെ പട്ടികയില്‍ ഒന്നാമതെത്തി സലീല്‍ പരീഖ്. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ശമ്പളം വര്‍ധിപ്പിച്ചതെന്ന് ഇന്‍ഫോസിസ് അറിയിച്ചു. ഓഹരി ഉടമകളുടെ അനുമതിയോടെ ജൂലൈ രണ്ട് മുതല്‍ ശമ്പള വര്‍ധന നടപ്പിലാക്കും. 2022 സാമ്പത്തിക വര്‍ഷത്തില്‍ 71 കോടിയായിരിക്കും പരീഖിന്റെ ടേക്ക് ഹോം ശമ്പളം. സാധാരണയായി കോര്‍പ്പറേറ്റ് കമ്പനികള്‍ ശമ്പളം വര്‍ധിപ്പിക്കാറുണ്ടെങ്കിലും ഇത്രയും വലിയ വര്‍ധന അപൂര്‍വമാണ്. നേരത്തെ സി.ഇ.ഒയായി സലീല്‍ പരേഖിനെ തന്നെ നിലനിര്‍ത്താന്‍ ഇന്‍ഫോസിസ് തീരുമാനിച്ചിരുന്നു. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശമ്പളവും വര്‍ധിപ്പിച്ചിരിക്കുന്നത്.
Read More » -
Business
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ആര്‍ബിഐ
മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അഞ്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി. മൂന്നാം കക്ഷി ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍, ഫെയര്‍ പ്രാക്ടീസ് കോഡ് എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘിച്ചതിന്റെയടിസ്ഥാനത്തിലാണ് ആര്‍ബിഐയുടെ ഈ നടപടി. ഫെബ്രുവരിയില്‍ വായ്പാ ആപ്പായ കാഷ്ബീനിന്റെ നടത്തിപ്പുകാരായ പിസി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ രജിസ്ട്രേഷന്‍ ആര്‍ബിഐ റദ്ദാക്കിയിരുന്നു. യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിന്‍വെസ്റ്റ് ലിമിറ്റഡ്, ചദ്ദ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ ഛദ്ദ ഫിനാന്‍സ് ലിമിറ്റഡ് എന്നറിയപ്പെടുന്നു), അലക്‌സി ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ജൂറിയ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ രജിസ്ട്രേഷനാണ് ആര്‍ബിഐ ബുധനാഴ്ച റദ്ദാക്കിയത്. ഇവ ഫാസ്റ്റാപ്പ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബുള്ളിന്‍ടെക് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കുഷ് ക്യാഷ്, കര്‍നാ ലോണ്‍, വൈഫൈ ക്യാഷ്, ബഡാബ്രോ, എറിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫിന്‍ക്ലബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, മോനീഡ്, മോമോ, ക്യാഷ് ഫിഷ്, ക്രെഡിപെ,…
Read More » -
India
ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ
കൊൽക്കത്ത: ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ വൈസ് ചാൻസലറായി നിയമിക്കാൻ പശ്ചിമബംഗാൾ. ഇതിനായുള്ള നിയമഭേദഗതി ഉടൻ നിയമസഭയിൽ കൊണ്ടു വരും. ഗവർണർക്ക് പകരം മുഖ്യമന്ത്രി മമത ബാനർജിയെ സർക്കാർ നടത്തുന്ന എല്ലാ സർവകലാശാലകളുടെയും ചാൻസലറായി നിയമിക്കുമെന്നാണ് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിരിക്കുന്നത്. മെയ് 26 വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്താവും ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ചാൻസലറായി നിയമിക്കുക. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ, സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു. രാജ്ഭവന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ നിരവധി വൈസ് ചാൻസലർമാരെ നിയമിച്ചതായി ഗവർണർ ജഗ്ദീപ് ധൻഖർ നേരത്തെ ആരോപിച്ചിരുന്നു. ഗവർണറുമായുള്ള പോര് തുടരുന്നതിനിടെയാണ് നിർണായക തീരുമാനം സർക്കാർ കൈ കൊണ്ടത്. കേരളമടക്കം ഗവർണറും സർക്കാരും രണ്ടു…
Read More » -
LIFE
നടി ഭാവന മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു
നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു.നടി അഭിനയിക്കുന്ന, അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നു. ‘ദ സര്‍വൈവല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍. രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍.അതേസമയം, നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു ചിത്രത്തിലൂടെ നടി മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.
Read More » -
Kerala
വർഗീയ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയെ കൊണ്ട് നടത്തിച്ചത് ടെസ്റ്റ് ഡോസ്, ബി.ജെ.പി ആട്ടിൻതോലിട്ട ചെന്നായ
കൊച്ചി: പി.സി. ജോർജിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി എന്ന് പ്രതിപക്ഷവും മുസ്ലിം സംഘടനകളും മുറവിളി കൂട്ടുന്നതിനിടയിൽ ശക്തമായ നിലപാടുമായി സർക്കാർ. വർഗീയ വിഷം ചീറ്റിയ പി.സി. ജോർജിനെ സംരക്ഷിക്കുന്നത് ബി.ജെ.പിയെന്നും ആട്ടിൻതോലിട്ട ചെന്നായയാണ് അവരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ‘ബി.ജെ.പി പറയുന്നത് ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനാണ് ജോർജിനെ പിന്തുണയ്ക്കുന്നതെന്നാണ്. എന്നാൽ ക്രിസ്ത്യാനികൾക്ക് അതിലെ പൊള്ളത്തരം മനസ്സിലാകുന്നുണ്ട്. കള്ളസ്നേഹം അവർക്കു തിരിച്ചറിയാനാകും’ മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. ‘നമ്മുടെ സംസ്ഥാനത്തും ചിലതൊക്കെ ആകാമെന്ന് ചിന്തിക്കുന്ന ആളുകൾ സംഘപരിവാറിലുണ്ട്. പക്ഷേ അങ്ങനെ വല്ലതും ഉണ്ടായാൽ മറ്റ് പ്രദേശങ്ങളെ പോലെയല്ല, കടുത്ത നടപടി ഇവിടെയുണ്ടാകും എന്ന് അവർക്ക് അറിയാം. അതിന്റെ ഒരു ടെസ്റ്റ് ഡോസ് ആണ് വർഗീയ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയെ കൊണ്ട് നടത്തിച്ചുനോക്കിയത്. എന്താണ് പ്രതികരണം എന്ന് നമ്മൾ കണ്ടു. അതാണ് കേരളത്തിന്റെ പ്രത്യേകത. അതാണ് എൽ.ഡി.എഫ്. സർക്കാരിന്റെ പ്രത്യേകത…’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More » -
Kerala
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ . അവാര്‍ഡ് നിര്‍ണയത്തിന് എത്തിയ 442 സിനിമകളില്‍ നിന്ന്, രണ്ടാംറൗണ്ടില്‍ വന്ന 45ലേറെ ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരങ്ങള്‍. എല്ലാ മുൻനിര താരങ്ങളും യുവതാരങ്ങളും തമ്മില്‍ കടുത്തമല്‍സരമാണ് ഇത്തവണ. പുരസ്കാര ജേതാക്കളെ നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. ഇത്തവണ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും. ഇവര്‍ തമ്മിലുള്ള മല്‍സരമാണ് ഇത്തവണത്തെ പ്രധാന സവിശേഷത സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണി നിരന്നിട്ടില്ല.മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്,ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. സുരേഷ് ഗോപി, പൃഥ്വിരാജ് ,ജയസൂര്യ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ അവസാനറൗണ്ടില്‍ എത്തിയിട്ടുണ്ട്. മഞ്ജു…
Read More » -
NEWS
നൂറുപേര്‍ക്ക് സൗജന്യ ഹൃദയവാല്‍വ് ശസ്ത്രക്രിയ; ‘ഹൃദ്യം’ സഹായപദ്ധതിക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി
ആലുവ: നൂറുപേര്‍ക്ക് സൗജന്യ ഹൃദയവാല്‍വ് ശസ്ത്രക്രിയ നൽകുന്ന ‘ഹൃദ്യം’ സഹായപദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. മെക്കാനിക്കൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വഴി അർഹരായ നൂറ് പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വളരെയധികം ചെലവേറിയ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്‍ഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം പദ്ധതി വഴി സൗജന്യമായി ലഭ്യമാക്കുന്നത്. ഹൃദ്യം പദ്ധതിയിൽ വിവിധ ജില്ലകളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ നിർധനരായ രോഗികൾക്ക് രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയും രാജ്യത്തെ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. ശിവ്. കെ.നായരുടെ നേതൃത്വത്തിൽ സൗജന്യ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും മമ്മൂട്ടിയും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു. നിർധനരായ കുഞ്ഞുങ്ങൾക്കുള്ള ഹൃദയശസ്ത്രക്രിയാപദ്ധതിയായ ഹൃദയസ്പർശം, ഗോത്രവർഗ്ഗക്കാർക്കുള്ള…
Read More » -
NEWS
എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും: പിണറായി വിജയൻ
തിരുവനന്തപുരം :കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. അതിജീവിതയ്ക്കു നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.കോടതിയെ സമീപിക്കാന്‍ ഇടയായതു സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്നും അതിജീവിത പറഞ്ഞു. കൂടെനിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദിയും അറിയിച്ചു. അതേസമയം കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്.ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും.ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ഇത് ആവർത്തിച്ചിരുന്നു.ഇത് കേരളമാണെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.പി സി…
Read More » -
NEWS
കാട്ടുപന്നികളെ കൊല്ലരുത്’: കേരള സര്‍ക്കാരിന് മനേകാ ഗാന്ധിയുടെ കത്ത്
ന്യൂഡൽഹി: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയ കേരളത്തിലെ മന്ത്രിസഭാ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേകാ ഗാന്ധി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മനേകാ ഗാന്ധി കേരള വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു.ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷന്‍മാര്‍ക്ക് നല്‍കാന്‍ കേരള സർക്കാർ തീരുമാനിച്ചത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കാണാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുപോന്നിരുന്നത്.മനേകാ ഗാന്ധിക്ക് ഇത് സംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More »