തൊടുപുഴ: വീടിന്റെ ഭിത്തി തകര്‍ന്നുവീണ് അഞ്ചര വയസുകാരന്‍ മരിച്ചു.കരിമണ്ണൂര്‍ മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്‌സണ്‍ ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷം രണ്ടോടെയായിരുന്നു അപകടം.
നിലവില്‍ താമസിക്കുന്ന വീടിന് സമീപമുണ്ടായിരുന്ന പഴയ വീട്ടിലാണ് അപകടം നടന്നത്.ഏതാനും നാള്‍ മുൻപ് ഇതിന്റെ മേല്‍ക്കൂര പൊളിച്ചു വിറ്റിരുന്നു. എന്നാല്‍ ഭിത്തി പൊളിച്ച് നീക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴവെള്ളം വീണ് ഭിത്തി കുതിര്‍ന്ന നിലയിലായിരുന്നു. പഴയ വീട്ടിലെത്തി കളിച്ചുകൊണ്ടിരുന്ന റയാന്റെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുളപ്പുറം അംഗന്‍വാടിയിലെ വിദ്യാര്‍ഥിയാണ്.