NEWS

ആലപ്പുഴയിൽ വൈദികൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പള്ളിയുടെ ഓഡിറ്റോറിയത്തിൽ

ആലപ്പുഴ: ആലപ്പുഴയിൽ വൈദികൻ തൂങ്ങിമരിച്ച നിലയിൽ.കാളാത്ത് സെന്റ് പോൾസ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് വികാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവർഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയിൽ വികാരിയായിരുന്നു.

Back to top button
error: