തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിക്ക് കെപിസിസി അധ്യഷന്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ അതിവേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്ക് തുടക്കമാകുന്നത്.