ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളുമായി സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു . സ‌്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി കൊണ്ടാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ചിന്തകളും കർമങ്ങളും ധർമബോധത്തിൽ നെയ‌്തെടുത്ത‌് ഹൃദയത്തിലെ മനുഷ്യസഹജമായ തിന്മകളെ തുടച്ചുനീക്കിയാണ‌് വിശ്വാസികൾ റമദാൻ കാലത്തെ ചിട്ടപ്പെടുത്തിയത‌്. തെറ്റുകൾ ഏറ്റുപറഞ്ഞ‌് സ്രഷ്ടാവിൽനിന്ന് കരുണ തേടിയുള്ള പുണ്യകർമങ്ങൾ അധികരിപ്പിക്കുന്നതാണ‌് റമദാനിന്റെ പ്രത്യേകത.